ഒരു പ്രത്യേക നിർദ്ദേശം സ്വീകരിക്കാനോ നിരാകരിക്കാനോ വേണ്ടി യോഗ്യരായ ആളുകളോട് നേരിട്ട് സമ്മിതി ആരായുന്ന ഒരു തരം സമ്മിതിദാന പ്രക്രിയ ആണ് ഹിതപരിശോധന. ഇതിന്റെ ഫലമായി പുതിയ ഭരണഘടന, നിലവിലുള്ള ഭരണഘടനയിലെ ഭേദഗതി, പുതിയ നിയമം, പുതിയ നയം മുതലായവ പ്രാബല്യത്തിൽ വന്നേക്കാം. നേരിട്ടുള്ള ജനാധിപത്യത്തിന്റെ ഒരു രീതിയാണ് ഇത്.

"https://ml.wikipedia.org/w/index.php?title=ഹിതപരിശോധന&oldid=2019726" എന്ന താളിൽനിന്ന് ശേഖരിച്ചത്