16-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കാശ്മീരി കവയിത്രിയായിരുന്നു ഹബ്ബ ഖാതുൻ. ചന്ദ്രഹാർ ഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ച ഹബ്ബയുടെ കുട്ടിക്കാലത്തെ വിളിപ്പേര് ജൂൻ എന്നായിരുന്നു. അക്കാലത്തെ സാധാരണ പെൺകുട്ടികളിൽ നിന്നും വത്യസ്തമായി ജൂൻ കുട്ടിക്കാലത്തെ തന്നെ എഴുത്തും വായനയും അഭ്യസിച്ചിരുന്നു[1]. ഒരു കർഷക യുവാവുമായുള്ള. ആദ്യവിവാഹത്തിൽ നിന്ന് മോചിതയായ ജൂനിനെ, പിൽക്കാലത്ത് കശ്മീർ ഭരണാധികാരിയായിത്തീർന്ന യൂസുഫ് ഷാ ചാക് വിവാഹം കഴിച്ചു. ഇക്കാലത്താണ് ഹബ്ബ ഖാതുൻ എന്ന പേരിലറിയപ്പെട്ട് തുടങ്ങിയത്[2].

ഹബ്ബ ഖാതുൻ
തൊഴിൽകവയിത്രി
Genreകവിത
പങ്കാളിയൂസുഫ് ഷാ ചാക്

സ്നേഹവും വേദനയും വിരഹവും ചെറിയ ചിന്താശകലങ്ങളും പ്രമേയങ്ങളാക്കിയ ഹബ്ബയുടെ ഗാനങ്ങൾ ഇന്നും കശ്മീരിൽ ജനപ്രിയങ്ങളാണ്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ബഷീർ ബാദ്ഗാമി ഒരുക്കിയ ടെലിഫിലിം എഴുപതുകളിൽ കശ്മീർ ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു[3]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹബ്ബ_ഖാതുൻ&oldid=3090753" എന്ന താളിൽനിന്ന് ശേഖരിച്ചത്