ഹന്നാ ഹോയെസ് വാൻ ബ്യൂറൻ (ജീവിതകാലം; മാർച്ച് 8, 1783 – ഫെബ്രുവരി 5, 1819) അമേരിക്കൻ ഐക്യനാടുകളുടെ എട്ടാമത്തെ പ്രസിഡൻറായിരുന്ന മാർട്ടിൻ വാൻ ബ്യൂറൻറെ ഭാര്യയായിരുന്നു. മാർട്ടിൻ പ്രസിഡൻറാകുന്നതിൻ മുമ്പ്, 1819 ൽ അവർ മരണമടഞ്ഞിരുന്നു. അദ്ദേഹം പിന്നീടൊരിക്കലും മറ്റൊരു വിവാഹം കഴിക്കുകയുണ്ടായില്ല. ഔദ്ദ്യോഗികപദവിയിലിരിക്കെ വിഭാര്യനായി ജീവിച്ച ചുരുക്കം ചില അമേരിക്കൻ പ്രസിഡൻറുമാരിൽ ഒരാളായിരുന്നു അദ്ദേഹം. മരുമകൾ ആഞ്ജലിക്കയായിരുന്നു വൈറ്റ് ഹൌസിലെ ആതിഥേയയും അതോടൊപ്പം പ്രഥമവനിതയുടെ കർത്തവ്യങ്ങളും നിർവ്വഹിച്ചിരുന്നത്. 24 വയസുണ്ടായിരുന്ന മാർട്ടിനും 23 വയസുകാരിയായ ഹന്നായും 1807 ഫെബ്രുവരി 21 ന് വധുവിൻറെ സഹോദരിയുടെ ന്യൂയോർക്കിലെ കാറ്റ്സ്കിൽ പട്ടണത്തിലുള്ല വീട്ടിൽ വച്ച് വിവാഹിതരായി. ഇവർ ബാല്യകാല സുഹൃത്തുക്കളുമായിരുന്നു.

ഹന്നാ വാൻ ബ്യൂറൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
Hannah Hoes

(1783-03-08)മാർച്ച് 8, 1783
Kinderhook, New York, U.S.
മരണംഫെബ്രുവരി 5, 1819(1819-02-05) (പ്രായം 35)
Albany, New York
പങ്കാളിMartin Van Buren
കുട്ടികൾAbraham Van Buren, John Van Buren, Martin Van Buren Jr., and Smith Thompson Van Buren
"https://ml.wikipedia.org/w/index.php?title=ഹന്നാ_വാൻ_ബ്യൂറൻ&oldid=2492707" എന്ന താളിൽനിന്ന് ശേഖരിച്ചത്