സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയാണ്‌ സൗദി അരാംകൊ (അറബിക്: أرامكو السعودية). ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയാണിത്. സൗദി അറേബ്യയിലെ ദഹ്റാൻ ആണ്‌ ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ ശൃംഖലയും സൗദി അരാംകൊയാണ്‌ പ്രവർത്തിപ്പിക്കുന്നത്. 1933 മുതൽ 1988 വരെ 'അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി' എന്നതിന്റെ ചുരുക്കരൂപമായ അരാംകൊ (Aramco) എന്ന് മാത്രമാണ്‌ അറിയപ്പെട്ടിരുന്നത്.

സൗദി അറേബ്യൻ ഓയിൽ കമ്പനി
Government-owned corporation of the Kingdom of Saudi Arabia
വ്യവസായംCrude Oil exploration, production, manufacture, marketing, and shipping
സ്ഥാപിതം1933
ആസ്ഥാനംDhahran, Saudi Arabia
പ്രധാന വ്യക്തി
Khalid A. Al-Falih:
President, CEO
Ali I. Al-Naimi:
Chairman, Minister of Petroleum & Mineral Resources
ഉത്പന്നങ്ങൾPetroleum product
വരുമാനം US$ 233 Billion (2008)
ജീവനക്കാരുടെ എണ്ണം
54,441 (2008)[1]
വെബ്സൈറ്റ്saudiaramco.com

3.4 ബില്ല്യൻ ബാരൽ അസംസ്കൃത എണ്ണയാണ്‌ ഈ സ്ഥാപനത്തിന്റെ വാർഷിക ഉല്പാദനം. 100 ലധികം എണ്ണ-വാതക പാടങ്ങളും സൗദി അരാംകൊയുടെ നിയന്ത്രണത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ഗവാർ എണ്ണപ്പാടം സൗദി അരാംകൊയുടെ പൂർണ്ണ ഉടമസ്ഥതയിലാണ്‌. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ ഓഫ്ഷോർ ഫീൽഡ് ആയ സഫാനിയ ഫീൽഡ്, ഷൈയ്ബ ഫീൽഡ് എന്നിവയും അരാംകൊയുടെ ഉടമസ്ഥതയിലാണ്‌.

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=സൗദി_അരാംകൊ&oldid=3731673" എന്ന താളിൽനിന്ന് ശേഖരിച്ചത്