ഏഴു സെന്റീമീറ്ററോ അതിൽ താഴെയോ മാത്രം വ്യാസം വരുന്ന വഴക്കമുള്ള ഒരു കളിപ്പാട്ട പന്താണ്‌ സ്‌ട്രസ്സ് ബാൾ (English: Stress Ball) . കൈകളിൽ വെച്ച് അമർത്തുകയും വിരലുകൾ കൊണ്ട് ഒതുക്കുകയും ചെയ്യാൻ ഉപയോഗിക്കുന്ന ഈ പന്ത് ശാരീരിക ക്ലേശം ലഘൂകരിക്കുന്നതിനും വിരലുകളിലെ മാംസപേശികൾക്കുണ്ടാവുന്ന പിരിമുറുക്കം അകറ്റാനും അവയ്ക്ക് വ്യായാമം നൽകാനും സഹായിക്കുന്നു.

തുണികൊണ്ട് നിർമ്മിച്ച ഒരു സ്ട്രെസ്സ് ബാൾ
തുർക്കിക്കോഴിയുടെ ആകൃതിയുള്ള ക്ലേശ ലഘൂകരണ വസ്തു
സ്ട്രെസ്സ് ബാൾ ഉപയോഗിക്കുന്ന വിധം

വിവരണം തിരുത്തുക

വിവിധ തരത്തിലുള്ള സ്‌ട്രസ്സ് പന്തുകളുണ്ട്. ഫോം റബ്ബർ കൊണ്ട് ഉണ്ടാക്കുന്നതാണ്‌ ഒരു രീതി. ശാരീരിക രോഗചിക്ത്സയിൽ (physical therapy) ഉപയോഗിക്കുന്ന തരം പന്തുകൾക്കുള്ളിൽ വ്യത്യസ്ത സാന്ദ്രതയിലുള്ള ദ്രവങ്ങൾ ഉപയോഗിക്കുന്നു.ഇത് തുണികൊണ്ടുള്ളതായിരിക്കും. മറ്റു ചിലത് റബ്ബർ കൊണ്ടുള്ളവയാണ്‌. ഈ പന്തിനകത്ത് നല്ലയിനം പൊടികൾ(powder) ഉപയോഗിക്കുന്നു.രണ്ടാമതു പറഞ്ഞത് നമുക്കും വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്‌. ഒരു ബലൂണിൽ അപ്പക്കാരം (Baking soda) നിറച്ച് ഇതുണ്ടാക്കാം.

സ്‌ട്രസ്സ് പന്ത് എന്നാണ്‌ പേരെങ്കിലും എല്ലാ സ്‌ട്രസ്സ് പന്തുകളും വൃത്താകൃതിയിലുള്ളവയല്ല. വ്യാപാര സ്ഥാപനങ്ങളുടെ ചിഹ്നം പതിച്ച ആകർഷകമായ രൂപകല്പനയിലും വിവിധ ആകൃതിയിലുമുള്ള സ്‌ട്രസ്സ് പന്തുകൾ ഇന്ന് ലഭ്യമാണ്‌. വ്യാപാര -വ്യവസായ-കച്ചവട സ്ഥാപനങ്ങളുടെ പ്രചരണ സമ്മാനമായി (promotional gift) ജോലിക്കാർക്കും ഉപഭോക്താക്കൾക്കും ഇത് നൽകപ്പെടുന്നു. ഇംഗ്ലണ്ടിലെ മൂന്നാമത്തെ ഏറ്റവും വലിയ പ്രചരണ സമ്മാനമാണ്‌ സ്‌ട്രസ്സ് ബാൾ. ദീർഘനേരം കമ്പ്യൂട്ടറും ടൈപ്പ്റൈറ്ററും ഉപയോഗിക്കുന്നവരിൽ ഇന്ന് കാണപ്പെടുന്ന കാർപൽ ടണൽ -കൈകളിലെ മുഷ്ടികളിൽ ഞരമ്പുകളും മാംസപേശികളും കടന്നുപോകുന്ന പാത- അസുഖം (carpal tunnel syndrome) പോലുള്ളവയ്ക്ക് സ്‌ട്രസ്സ് പന്തുകൾ ഉപയോഗിക്കുന്നത് നല്ലതാണ്‌. വിപണനാവശ്യം പരിഗണിച്ച് നൂറുകണക്കിന്‌ രൂപത്തിലും ആകൃതിയിലും ഇത് നിർമ്മിക്കപ്പെടുന്നു [1].

അവലംബം തിരുത്തുക

  1. http://www.promotionalstressballs.co.uk
"https://ml.wikipedia.org/w/index.php?title=സ്ട്രെസ്സ്_ബാൾ&oldid=1691935" എന്ന താളിൽനിന്ന് ശേഖരിച്ചത്