സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജീസ്(കേരളം)

കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആന്റ് എൻവയോൺമെന്റിന് കീഴിൽ കേരള മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജീസ്. അന്ധരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിനായാണ് ഈ സ്ഥാപനം.

ലക്ഷ്യം

തിരുത്തുക

ശാസ്ത്രീയ പരിശീലനത്തിലൂടെ അന്ധരെ ശാക്തീകരിക്കുകയാണ് സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജീസിന്റെ ലക്ഷ്യം. കമ്പ്യൂട്ടർ പരിശീലനം ഉൾപ്പെടെ പദ്ധതിയിലുണ്ട്. ഇതിനായി ആസ്‌ത്രേലിയയിലെ കേർട്ടിൻ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അക്‌സസ് ടെക്‌നോളജിയുമായി സഹകരിക്കും. സർക്കാർ വെബ്‌സൈറ്റുകളിലെ വിവരങ്ങൾ അന്ധർക്ക് കൂടി ലഭ്യമാക്കുന്ന തരത്തിൽ സോഫ്റ്റ്‌വെയറുകൾ പരിഷ്‌കരിക്കുന്നതിനും നിർദ്ദേശമുണ്ട്. [1]

  1. "സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജീസിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകും". www.prd.kerala.gov.in/. Archived from the original on 2016-03-05. Retrieved 1 മെയ് 2014. {{cite web}}: Check date values in: |accessdate= (help)