ഒലിവിയ സൂസൻ "സൂസി" ക്ലെമെൻസ് (ജീവിതകാലം: മാർച്ച് 19, 1872 - ഓഗസ്റ്റ് 18, 1896), മാർക്ക് ട്വെയ്ൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാമുവൽ ക്ലെമെൻസിന്റെയും അദ്ദേഹത്തിന്റെ പത്നി ഒലിവിയ ലാംഗ്ഡൺ ക്ലെമെൻസിന്റെയും രണ്ടാമത്തെ കുട്ടിയും മൂത്ത മകളുമാണ്. തന്റെ പിതാവിന്റെ ഏതാനും കൃതികൾക്ക് പ്രചോദനം നൽകിയ അവർ പതിമൂന്നാം വയസ്സിൽ സ്വന്തമായി അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത് പിന്നീട് അദ്ദേഹം തന്റെ ആത്മകഥയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒരു സാഹിത്യ നിരൂപകയായും അവർ പ്രവർത്തിച്ചിരുന്നു.

സൂസി ക്ലെമെൻസ്
പ്രമാണം:Susy clemens1885.jpg
Clemens as a young teenager, ca. 1885
ജനനം
ഒലിവിയ സൂസൻ ക്ലെമെൻസ്

(1872-03-19)മാർച്ച് 19, 1872
മരണംഓഗസ്റ്റ് 18, 1896(1896-08-18) (പ്രായം 24)
മരണ കാരണംSpinal meningitis
അന്ത്യ വിശ്രമംWoodlawn Cemetery
ദേശീയതഅമേരിക്കൻ
കലാലയംBryn Mawr College
തൊഴിൽWriter, literary critic
മാതാപിതാക്ക(ൾ)Mark Twain
Olivia Langdon Clemens
ബന്ധുക്കൾLangdon Clemens (brother)
Clara Clemens (sister)
Jean Clemens (sister)

ജീവിതരേഖ തിരുത്തുക

ന്യൂയോർക്കിലെ എൽമിറയിൽ ജനിച്ച ക്ലെമെൻസ് കൂടുതലായും കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിൽ വളർന്നുവെങ്കിലും, കുടുംബത്തോടൊപ്പം ആദ്യം 1873 ലും പിന്നീട് 1878–79 ലും ഇംഗ്ലണ്ടിലേക്ക് പോയി. പതിമൂന്നാം വയസ്സിൽ, അവൾ തന്റെ പിതാവിന്റെ ജീവചരിത്രം എഴുതുകയും മാർക് ട്വിൻ പിന്നീട് അത് "എന്റെ ആത്മകഥ"യിലെ അധ്യായങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ ജീവചരിത്രം പിതാവിനെക്കുറിച്ചും അവളുടെ സന്തോഷകരമായ കുടുംബജീവിതത്തെക്കുറിച്ചുമുള്ള മതിപ്പ് വെളിവാക്കുന്നതായിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂസി_ക്ലെമെൻസ്&oldid=3454148" എന്ന താളിൽനിന്ന് ശേഖരിച്ചത്