സൂക്ഷ്മജീവിശാസ്ത്രം-ഇന്ത്യയിൽ

സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം നടത്തുന്ന നിരവധി കേന്ദ്രങ്ങൾ ഇന്ത്യയിലുണ്ട്. ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് പെട്രോളിയം, ഡെൽഹിയിലെ ടാറ്റാ എനർജി റിസർച്ച് ഇൻസ്റ്റിട്യൂട്ട്, പൂനെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറി എന്നിവ സൂക്ഷ്മജീവികളും പെട്രോളിയം ഇന്ധനങ്ങളും തമ്മിലുള്ള ബന്ധം പഠിക്കുന്ന സ്ഥാപനങ്ങളാണ്.

  • ലക്നൗവിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് നുട്രീഷൻ, അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓക്യൂപെഷണൽ ഹെൽത്ത് എന്നിവ ആഹാരത്തിൽ സൂക്ഷ്മജീവികൾ ഉണ്ടാക്കുന്ന വിഷബാധയെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണ്.
  • ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ജീനോം അനാലിസിസ്, സിന്തറ്റിക് ജീനുകളുടെ രൂപപ്പെടുത്തൽ എന്നിവയിൽ സംഭാവനകൾ നൽകുന്നു.
  • ഡെൽഹിയിലേയും മദ്രാസിലേും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളഝി സ്ഥാപനങ്ങൾ അവായുശ്വസന പരിചംക്രമണത്തിലൂടെ അനേയ്റോബിക് റീസൈക്ലിംഗ്) ലിഗ്നോസെല്ലുലോസിക് മാലിന്യങ്ങളെ ഇന്ധനങ്ങളും കാലിത്തീറ്റയിലെ രാസഘടകങ്ങളും ആക്കിമാറ്റിയതിൽ വിജയിച്ചിട്ടുണ്ട്.
  • കൽക്കട്ടയിലെ ഇന്ത്യൻ അസോസിയേഷൻ ഓഫ് കൾട്ടിവേഷൻ ഓഫ് സയൻസ് പ്രകൃതിദത്തമായി കാണപ്പെടുന്ന അലേർജനുകളുടെ തൻമാത്രാ വിശകലനം നടത്തി ഇമ്മ്യൂണോപൊട്ടൻഷ്യൽ ആയവയുടെ കണ്ടെത്തലിന് പങ്കുവഹിച്ചിട്ടുണ്ട്.
  • കൽക്കട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിൽ മനുഷ്യരിലെ ദഹനവ്യൂഹത്തിലെ സൂക്ഷ്മജീവികളുടെ തൻമാത്രാപഠനവും കോളറ രോഗബാധ കണ്ടെത്തുന്ന ബാക്ടീരിയോഫേജ് ടൈപ്പിംഗ് സാങ്കേതികവിദ്യയും വിബ്രിയോ കോളറേ 569 ബി യുടെ ഫിസിക്കലും ജനറ്റിക്കലും ആയ മാപ്പിംഗും ഓറൽ കോളറ വാക്സിനും നിർമ്മിച്ചിട്ടുണ്ട്.
  • ചണ്ഡീഗഡിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി റിഫോമൈസിൻ ബി യെ റിഫാമൈസിൻ എസ് ആക്കിമാറ്റുന്ന എൻസൈമാറ്റിക് കൺവേർഷൻ നടത്തിയിട്ടുണ്ട്.
  • ഭുവനേശ്വറിലെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫ്രെഷ് വാട്ടർ അക്വാകൾച്ചർ എന്ന സ്ഥാപനത്തിൽ മത്സ്യങ്ങളിലെ വിവിധ രോഗങ്ങളെ ഹെൽത്ത് സർട്ടിഫിക്കേഷൻ, ക്വാറൻറ്റൈൻ എന്നീ സംവിധാനങ്ങളിലൂടെ തടയുന്നതിന് മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[1]

അവലംബം തിരുത്തുക

  1. A textbook of microbiology, Dr. RC Dubey, Dr. DK Maheswari, S. Chand publications, Reprint 2016, pages- 8 and 9