ദൈവരാജ്യം മാനവരാശിയുടെ എല്ലാ വിധ പ്രശ്നങ്ങളും പരിഹരിക്കും എന്ന ബൈബിൾ സന്ദേശം പ്രചരിപ്പിക്കുന്നതിനെയാണ് സുവിശേഷപ്രവർത്തനം (Evangelism) എന്നറിയപ്പെടുന്നത്. തങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്ന അർത്ഥവും ഇതിനുണ്ട്. ഈ പദങ്ങൾ ബൈബിളിൽ നിന്നാണ് ഉടലെടുത്തത്. സുവിശേഷപ്രവർത്തനത്തിൽ ഏർപെടുന്നവരെ സുവിശേഷപ്രവർത്തകർ, സുവാർത്താപ്രസംഗകർ എന്നിങ്ങനെ അറിയപ്പെടുന്നു.

ബൈബിളിൽ തിരുത്തുക

മത്തായി, മർക്കോസ്, ലുക്കോസ്, യോഹനാൻ എന്നീ ബൈബിൾ പുസ്തകങ്ങളിൽ സുവിശേഷം എന്ന പദം പല പ്രാവശ്യം കാണപ്പെടുന്നു. സുവാർത്ത എന്ന പദവും കാണപ്പെടുന്നുണ്ട്. യേശു തന്റെ ശിഷ്യന്മാർക്ക് നൽകിയ ഒരു കല്പനയിൽ അതു കാണപ്പെടുന്നു.

ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു."

മത്തായി 28:19,20 സത്യവേദപുസ്തകം

രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും."

മത്തായി 24:14 സത്യവേദപുസ്തകം

പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ

മർക്കൊസ് 16:15 സത്യവേദപുസ്തകം

എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

റോമർ 10:14 സത്യവേദപുസ്തകം

"https://ml.wikipedia.org/w/index.php?title=സുവിശേഷപ്രവർത്തനം&oldid=2333891" എന്ന താളിൽനിന്ന് ശേഖരിച്ചത്