ഇസ്ലാം മതം സ്വീകരിച്ചതിന് ആദ്യമായി വധിക്കപ്പെട്ട വ്യക്തിയാണു സുമയ്യ ബിന്ത് ഖയ്യാത്ത് (അറബി: سمية بنت خياطّ‎).[1] സ്വഹാബി വനിത. സഹാബിമാരായ യാസിറി ന്റെ ഭാര്യയും അമ്മാറി ന്റെ മാതാവുമാണ്. മുഹമ്മദ് നബിയുടെ അനുചരന്മാരിലെ ആദ്യത്തെ രക്ത സാക്ഷി. അബൂ ഹുദൈഫത് ബ്നു മുഗീറയുടെ അടിമയായിരുന്ന സുമയ്യയെ മോചിപ്പിച്ചത് അബൂ ഉബൈദയാണ്. ഇസ്ലാമിന്റെ ആദ്യ ഘട്ടത്തിൽ തന്നെ യാസിർ കുടുംബം ഇസ്ലാം ആശ്ലേഷിച്ചിരുന്നു. അതിനാൽ തന്നെ, നിരവധി ക്രൂരതകൾക്കവർ വിധേയരായിരുന്നു. ഉച്ച വെയിലിൽ, ചുട്ടുപഴുത്ത മണലിൽ കിടത്തുക, ചമ്മട്ടി കൊണ്ടടിക്കുക, ഇറുകിയ ലോഹ കവചകങ്ങൾ അണിയിക്കുക തുടങ്ങിയവ പീഡന രീതികളിൽ ചിലത് മാത്രം. കൊടിയ ശത്രുവായിരുന്ന അബൂജഹലായിരുന്നു ഈ പീഡനമുറകൾ ഏറ്റെടുത്തിരുന്നത്. ഗുഹ്യ സ്ഥാനത്ത് മൂർച്ചയേറിയ കുന്തം കടത്തിക്കൊണ്ടാണ് ശത്രുക്കൾ ഇവരെ വധിച്ചു കളഞ്ഞത്.[2]

അവലംബം തിരുത്തുക

  1. Alfred Guillaume "The Life of Muhammad: A translation of Ishaq's (sic - should be Ibn Ishaq) Sirat Rasul Allah" Oxford 1955 ISBN 0-19-636033-1, 2003 reprint used - page 145
  2. ഇസ്ലാം വിജ്ഞാന കോശം. (കലിമ ബുക്സ്). കോഴിക്കോട്. പേ. 805
"https://ml.wikipedia.org/w/index.php?title=സുമയ്യ&oldid=3454008" എന്ന താളിൽനിന്ന് ശേഖരിച്ചത്