സുന്നി യുവജന ഫെഡറേഷൻ

(സുന്നി യുവജന ഫെഡറേഷൻ (SYF) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മുസ്ലിം മതവിഭാഗത്തിലെ സുന്നികൾക്കിടയിലെ യുവജന പ്രസ്ഥാനമാണ് സുന്നി യുവജന ഫെഡറേഷൻ(SYF). കേരളത്തിലെ മുസ്ലീം യുവ ജനങ്ങളെ അവരുടെ ധാർമിക വിദ്യാഭ്യാസ സാംസ്കാരിക ദീനി ഗുണങ്ങൾക്ക് വേണ്ടി ആദർശാധിഷ്ഠിതമായ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി 1977 മെയ് 29 ന് സ്ഥാപിതമായി. അഹ്ലുസുന്നത്തിവൽ ജമാഅത്തിന്റെ വിശ്വാസ ആദർശങ്ങളും ആചാരാനുഷ്ഠാനങ്ങളും ആണ് സുന്നി യുവജന ഫെഡറേഷൻ ആദർശമായി സ്വീകരിക്കുന്നത്. ഇമാം അശ്അരിയും മാതുരീദിയും അവരുടെ അനുഗാമികളും നിലകൊണ്ട വിശ്വാസ പ്രമാണങ്ങളും ഹനഫി, മാലികി, ശാഫിഈ, ഹമ്പലി മദ്ഹബുകളിൽ അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളും മാത്രമാണ് വിശ്വാസ ആചാരങ്ങൾ കൊണ്ട് സുന്നി യുവജന ഫെഡറേഷൻ ഉദ്ദേശിക്കുന്നത്. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഈ സംഘടനയുടെ മാതൃ സംഘടനയാണ്.[1]

കേരളത്തിലെ മറ്റു സുന്നി യുവജന സംഘങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-31. Retrieved 2017-09-01.
"https://ml.wikipedia.org/w/index.php?title=സുന്നി_യുവജന_ഫെഡറേഷൻ&oldid=3809228" എന്ന താളിൽനിന്ന് ശേഖരിച്ചത്