പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സുന്ദർബൻ ദേശീയോദ്യാനം. 1984-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമായ സുന്ദർബൻ ഡെൽറ്റയുടെ ഭാഗമാണ് ഈ ദേശീയോദ്യാനം. ഇവിടെ ധാരാളമായി കാണപ്പെടുന്ന "സുന്ദരി" എന്ന കണ്ടൽ വൃക്ഷത്തിന്റെ പേരിൽ നിന്നാണ് ഉദ്യാനത്തിന് സുന്ദർബൻ ദേശീയോദ്യാനം എന്ന പേര് ലഭിച്ചത്. ഈ ഉദ്യാനത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുന്ദർബൻ ദേശീയോദ്യാനം
সুন্দরবন জাতীয় উদ্যান
Mangrove trees in Sundarbans
Map showing the location of സുന്ദർബൻ ദേശീയോദ്യാനം
Map showing the location of സുന്ദർബൻ ദേശീയോദ്യാനം
Location in West Bengal, India
LocationSouth 24 Parganas, West Bengal, India
Nearest cityKolkata
Area1,330.12 km2 (328,680 acres)
Established1984
Governing bodyGovernment of India,
TypeNatural
Criteriaix, x
Designated1987 (11th session)
Reference no.452
State PartyIndia
RegionAsia-Pacific

ഭൂപ്രകൃതി തിരുത്തുക

1330 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണ്ണം. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 7.5 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കണ്ടൽ വനങ്ങൾ ഇവിടെയുണ്ട്.

ജന്തുജാലങ്ങൾ തിരുത്തുക

ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രമായ ഇവിടം ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണ്. പുള്ളിമാൻ, റീസസ് കുരങ്ങ്, മോണിറ്റർ പല്ലി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ ഇവിടെ ധാരാളമാആയി കാണാം.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=സുന്ദർബൻ_ദേശീയോദ്യാനം&oldid=3946719" എന്ന താളിൽനിന്ന് ശേഖരിച്ചത്