ഭാരതീയനായ ഒരു ഹവായിയൻ ഗിത്താറിസ്റ്റ് ആയിരുന്നു സുനിൽ ഗാംഗുലി. HMV, സാഗരിക, കോൺകോർഡ് മുതലായ റെകോർഡിംഗ് കമ്പനികളുമായി ചേർന്ന് നിരവധി ഗാനങ്ങൾ സുനിൽ ഗാംഗുലി പുറത്തിറക്കിയിട്ടുണ്ട്.

Sunil Ganguly
Sunil Ganguly (Steel Guitarist)
ജനനം(1940-01-01)ജനുവരി 1, 1940
മരണം14 ജൂൺ 1999(1999-06-14) (പ്രായം 59)
ദേശീയതIndian
തൊഴിൽGuitarist

ത്രിപുരയിൽ 1940 ജനുവരി 1 നു ജനിച്ച ഇദ്ദേഹം നിരവധി ബോളിവുഡ് ഗാനങ്ങൾ ഗിത്താറിൽ ഈണപ്പെടുത്തിയിട്ടുണ്ട്. പണ്ഡിറ്റ്‌ പന്നാലാൽ ഘോഷ് ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഹിന്ദുസ്ഥാനി സംഗീതത്തിൽ വളരെ അറിവുണ്ടായിരുന്ന ഇദ്ദേഹം 40 വർഷം സംഗീതലോകത്ത് നിലനിൽക്കുകയും 1999 ജുൺ 14 ന് മരണമടയുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=സുനിൽ_ഗാംഗുലി&oldid=3460981" എന്ന താളിൽനിന്ന് ശേഖരിച്ചത്