ടി. സുധാകരൻ

(സുധാകരൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ചലച്ചിത്ര-നാടക നടനാണ് ടി. സുധാകരൻ. തട്ടാലത്ത് സുധാകരൻ എന്നാണ് മുഴുവൻ പേര്.

ടി. സുധാകരൻ
തൊഴിൽനടൻ
സജീവ കാലം1990 മുതൽ 2015

ജീവിത രേഖ തിരുത്തുക

1943-ലാണ് ജനണം. പ്രഭാതസവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുധാകരൻ 2016 ജനുവരി 04-ന് മരിച്ചു.

1957-ൽ സ്കൂൾ സാഹിത്യസമാജത്തിലൂടെയാണ് ആദ്യമായി അരങ്ങിലെത്തിയത്. 1998–ൽ വയനാട് ഡെപ്യൂട്ടി കലക്ടറായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷം കലാപ്രവർത്തനത്തിൽ സജീവമായി.

കോഴിക്കോടൻ നാടകവേദികളിൽ അരനൂറ്റാണ്ടോളം നിറസാന്നിധ്യമായിരുന്നു ടി. സുധാകരൻ അമ്പതോളം സിനിമകളിലും അമച്വർ–പ്രൊഫഷണൽ ഉൾപ്പെടെ അഞ്ഞൂറോളം നാടകങ്ങളിലും അഭിനയിച്ചു.

അഭിനയിച്ച നാടകങ്ങൾ തിരുത്തുക

  • വൃദ്ധവൃക്ഷം (സംവിധാനം - എ. ശാന്തകുമാർ) - സുധാകരൻ അവസാനമായി അഭിനയിച്ച നാടകം
  • ഈ എട്ടത്തി നുണയേ പറയൂ (സംവിധാനം - അക്കിത്തം)
  • കലിംഗ (സംവിധാനം - കെ.ടി. മുഹമ്മദ്)
  • ദീപസ്തംഭം മഹാശ്ചര്യം
  • സൃഷ്ടി
  • നാൽക്കവല
  • കാഫർ
  • അച്ഛനും ബാപ്പയും

നാടകസംഘങ്ങൾ തിരുത്തുക

  • 1969-ൽ കെ. ആർ. മോഹൻദാസുമായി ചേർന്ന് "അണിയറ" എന്ന നാടകസംഘം രൂപികരിച്ചു.
  • ജി. ശങ്കരപ്പിള്ള, പി. കെ. വേണുക്കുട്ടൻ നായർ, കെ. എം. ആർ. തുടങ്ങിയവരുമായി ചേർന്ന് "അരങ്ങ്" എന്ന നാടകസംഘം രൂപികരിച്ചു
  • കെ. ടി. രവിയുമായി ചേർന്ന് പുതിയപാലം കേന്ദ്രമാക്കി "ചെന്താമര തിയറ്റേഴ്സ്" എന്ന നാടസംഘം രൂപികരിച്ചു. [1]

സിനിമകൾ - വർഷം തിരുത്തുക

അവാർഡുകൾ തിരുത്തുക

  • മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം. - ഡോ. ഇന്ദുകുമാർ രചനയും കെ. ആർ. മോഹൻദാസ് സംവിധാനവും ചെയ്ത "പുനർജനിയിലെ യുവാവാണ്" എന്ന നാടകത്തിലെ അഭിനയത്തിനാണ് അവാർഡ്.
  • 1964–ലാണ് സുധാകരനെ തേടി ആദ്യ അംഗീകാരമെത്തിയത്. കുതിരവട്ടം പപ്പു ഒരുക്കിയ 'ചിരി അഥവാ കുറ്റിച്ചൂൽ' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചു.
  • കോഴിക്കോട് കോർപറേഷൻ നടത്തിയ നാടകമത്സരങ്ങളിൽ മികച്ച നടനുള്ള ബഹുമതി പലതവണ ലഭിച്ചിട്ടുണ്ട്.

കുടുംബം തിരുത്തുക

ഭാര്യ: സൂര്യപ്രഭ, മകൻ - സുധീഷ് സിനിമ നടനാണ്.

അവലംബം തിരുത്തുക

Persondata
NAME ടി. സുധാകരൻ
ALTERNATIVE NAMES
SHORT DESCRIPTION മലയാളം ചലച്ചിത്ര നടൻ, നാടക നടൻ
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ടി._സുധാകരൻ&oldid=2297193" എന്ന താളിൽനിന്ന് ശേഖരിച്ചത്