സുകുമാർ സെൻ

ഒരു ബംഗാളി സിവിൽ സെർവന്റ്

1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെ ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു സുകുമാർ സെൻ (1899–1961).[1] ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച സെൻ ലണ്ടൻ സർവ്വകലാശാലയിൽ നിന്നും ഗണിതത്തിൽ സ്വർണ്ണമെഡലോടുകൂടി പാസായി. തുടർന്നാണു ഇന്ത്യൻ സിവിൽ സെർവ്വീസിൽ (ഐ.സി.എസ്.) പ്രവേശിച്ചത്. പിന്നീട് രാജ്യത്തെ വിവിധ ജില്ലകളിൽ ഐ.സി.എസ്. ഓഫീസറായും ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 1947ൽ ബംഗാളിന്റെ ചീഫ് സെക്രട്ടറിയായി. ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു ഐ.സി.എസ്. ഉദ്യോഗസ്ഥനു ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയായിരുന്നു അത്. അത്യന്തം ശ്രമകരമായ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിനാൽ സുഡാനടക്കം പല രാജ്യങ്ങളും ഇദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി. സുഡാനിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ഇദ്ദേഹമായിരുന്നു. രാജ്യം പിന്നീട് പത്മഭൂഷൺ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.[2]

സുകുമാർ സെൻ
ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
ഓഫീസിൽ
21 മാർച്ച് 1950 – 19 ഡിസംബർ 1958
പിൻഗാമികല്യാൺ സുന്ദരം
വ്യക്തിഗത വിവരങ്ങൾ
ദേശീയതഇന്ത്യൻ
അൽമ മേറ്റർപ്രസിഡൻസി കോളജ്, കോൽകത്ത
ലണ്ടൺ സർവ്വകലാശാല
ജോലിസിവിൽ സർവീസ്
അറിയപ്പെടുന്നത്ഇന്ത്യയിലെ ആദ്യ ഇലക്ഷൻ കമ്മീഷണർ

അവലംബം തിരുത്തുക

  1. "Previous Chief Election Commissioners". Election Commission of India. Archived from the original on 2008-11-21. Retrieved 2015-11-05.
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
"https://ml.wikipedia.org/w/index.php?title=സുകുമാർ_സെൻ&oldid=3792623" എന്ന താളിൽനിന്ന് ശേഖരിച്ചത്