ഒരു കംപ്രഷൻ ഇഗ്നിഷൻ എഞ്ചിനിലുപയോഗിക്കുന്ന ഇന്ധനത്തിന്റെ ജ്വലന ഗുണം സൂചിപ്പിക്കുന്ന ഒരളവാണ് സീറ്റേൻ സംഖ്യ. ഒരു ഡീസൽ ഇന്ധനത്തിന്റെ നിലവാരം സൂചിപ്പിക്കുന്ന അനേകം ഘടകങ്ങൾക്കിടയിൽ സുപ്രധാനമായൊരു സംഖ്യയാണ് സീറ്റേൻ സംഖ്യ.

നിർവ്വചനം തിരുത്തുക

ഒരു ഇന്ധനം, ഏത് അനുപാതത്തിലുള്ള നോർമൽ സീറ്റേനും (ഹെക്സാഡെക്കേൻ) ആൽഫാ മീഥൈൽ നാഫ്തലീനുമായുള്ള മിശ്രിതത്തിന് സാമ്യമായുള്ള ജ്വലന ഗുണം കാണിക്കുന്നുവോ, ആ മിശ്രിതത്തിലുള്ള നോർമൽ സീറ്റേന്റെ വ്യാപ്താടിസ്ഥാനത്തിലുള്ള അനുപാതമായിരിക്കും ആ ഇന്ധനത്തിന്റെ സീറ്റേൻ സംഖ്യ.

സീറ്റേൻ സംഖ്യ ഒരു ഇന്ധനത്തിന്റെ ജ്വലന വിളംബത്തെയാണ് (Ignition Delay) സൂചിപ്പിക്കുന്നത്. കൂടിയ സീറ്റേൻ സംഖ്യയുള്ള ഇന്ധനങ്ങൾക്ക് കുറഞ്ഞ വിളംബവും, കുറഞ്ഞ സീറ്റേൻ സംഖ്യയുള്ള ഇന്ധനങ്ങൾക്ക് കൂടിയ വിളംബവും ഉണ്ടായിരിക്കും. ഒരു ഡീസൽ എഞ്ചിനെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിളംബമാണ് അഭികാമ്യം. എന്നിരുന്നാലും നിർദ്ദേശിച്ചിട്ടുള്ള വിളംബത്തിനേക്കാൾ കുറവ് തരുന്ന ഇന്ധനം ഉപയോഗിക്കാറില്ല.

സാധാരണ ഡീസലിനു് 38-42 വരെയൊക്കെയാണ് സീറ്റേന് സംഖ്യയുടെ വില.
"https://ml.wikipedia.org/w/index.php?title=സീറ്റേൻ_സംഖ്യ&oldid=1693268" എന്ന താളിൽനിന്ന് ശേഖരിച്ചത്