സീതമ്മക്കുണ്ട് വെള്ളച്ചാട്ടം

വയനാട് ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് സീതമ്മക്കുണ്ട് വെള്ളച്ചാട്ടം[1]. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് നടുവിൽ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ പ്രകൃത്യാലുള്ള തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തിൽ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം. മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്.


സീതാ ദേവിയ്ക്കു ദാഹിച്ചപ്പോൾ ജലം നൽകിയതിവിടെയാണെന്നും സീതാദേവി ഭൂമി പിളർന്നു താഴ്ന്നു പോയതിവിടെ വെച്ചാണെന്നും വിശ്വസിക്കപ്പെടുന്നു. സീതാദേവിക്ക് വേണ്ടിയുള്ള പൂജകൾ ഇവിടെ പണ്ട് നടത്തിയിരുന്നു.

എത്തിച്ചേരാൻ തിരുത്തുക

ചൂരൽമലയിൽ നിന്നു നാലുകിലോമീറ്റർ ദൂരെയായി മുണ്ടക്കൈയിൽ ടൗൺ പരിസരത്തായാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.

അവലംബം തിരുത്തുക

  1. "wayanadtravelinfo". Archived from the original on 2012-12-20. Retrieved 2012-01-10.