സി.ബി.എം.എച്ച്.എസ്. നൂറനാട്

(സി. ഭാർഗവൻ പിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ നൂറനാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന[1][അവലംബം ആവശ്യമാണ്] പ്രമുഖ വിദ്യാലയം[1][2] Archived 2017-05-01 at the Wayback Machine.[അവലംബം ആവശ്യമാണ്] ആണ് സി ഭാർഗവൻ പിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ നൂറനാട് . 1940 ൽ എരുമക്കുഴി യുപിഎസ് ആയി പ്രവർത്തനം ആരംഭിച്ച സ്കൂൾ 1966 ൽ എരുമകുഴി ഹൈസ്കൂൾ ആയി മാറി . കളീക്കൽ തെക്കേതിൽ ശ്രീ രാമൻപിള്ളയാണ് സ്കൂൾ സ്ഥാപിച്ചത് . പ്രഥമ മാനേജരായ കളീക്കൽ തെക്കേതിൽ ഭാർഗ്ഗവൻപിള്ളയുടെ സ്മരണാർത്ഥമാണ് സ്കൂളിൻറെപേര് സി ബി എം എച്ച് എസ് എന്നായത് . അദ്ദേഹത്തിൻറെ മരണത്തിന് ശേഷം അദ്ദേഹത്തിൻറെ പത്നിയും അനശ്വര നടൻ അടൂർഭാസി യുടെ സഹോദരിയുമായ കെ . ഓമനകുട്ടിയമ്മയാണ് മാനേജരായത്. നൂറനാടിന്റെ വിദ്യാഭ്യസ, കലാകായിക സാംസ്‌കാരിക രംഗത്ത് സമഗ്രസംഭാവന നൽകിയ വിദ്യാലമാണിത്.


കായംകുളം പുനലൂർ റോഡിൽ നൂറനാട് കഴിഞ്ഞു പത്താം മൈൽ ജംഗ്ഷനു സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ദേശീയ അധ്യാപക അവാർഡ്‌ ജേതാവും ഗ്രന്ഥകാരനും ആയ ശ്രീ . എം ആർ സി നായർ[2] , കർഷകശ്രീ അവാർഡ്‌ ജേതാവ് ആയ ശ്രീ. കെ ഭാസുരൻ , ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മികച്ച അധ്യാപകഅവാർഡ്‌ ജേതാക്കൾ ആയ ശ്രീമതി . ബി . ജയന്തകുമാരി, ശ്രീമതി പി . രജനി എന്നിവർ എന്നിവർ ഈ സ്കൂളിലെ അധ്യാപകർ ആയിരുന്നു

ശ്രീ. ഉണ്മ മോഹൻ , പരിസ്ഥിതി പ്രവർത്തകൻ ശ്രീ . സി . റഹിം[3] , നാടക പ്രവർത്തകൻ നൂറനാട് സുകു , സിനിമാസീരിയൽ നടനും സംവിധായകനും മുൻ പാലമേൽ ഗ്രാമപഞ്ചായത് പ്രസിടെന്റും ആയ ശ്രീ. സജി പാലമേൽ , ഹൗസിംഗ് ബോർഡ്‌[4] ചെയർമാനും രാഷ്ട്രീയ നേതാവും ആയ ശ്രീ പി പ്രസാദ്‌ , സാഹിത്യകാരനായ നൂറനാട് ഹനീഫ് [5], ആർ. ജയകുമാർ എന്നിവർ പൂർവ്വ വിദ്യാർഥികൾ ആണ്

ജില്ലാ സംസ്ഥാന തലങ്ങളിൽ സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേള കളിലും കായിക മത്സരങ്ങളിലും ഏറെ മികവു പുലർത്തിയിട്ടുള്ള സ്കൂൾ കൂടിയാണ് [6][7][8]

സ്കൂൾ കോഡ് 36037 സ്കൂൾ udise കോഡ് 32110700803[9]

പ്രഥമാധ്യാപകർ

തിരുത്തുക
  1. പാണുവേലിൽ രാമകൃഷ്ണ പിള്ള
  2. മേലേത്ത് രാമകുറുപ്പ്‌
  3. പരമേശ്വരത്ത് കെ ഗോവിന്ദൻ പിള്ള
  4. എസ് കൃഷ്ണ പിള്ള
  5. ജെ ശ്രീയമ്മ
  6. ബി . വത്സലാ ദേവി
  7. . ടി . ലീലാമ്മ
  8. എൻ. കൃഷ്ണ പിള്ള
  9. കെ . എം രാജൻ ബാബു
  10. സി.ഡി ശ്രീകുമാരി
  11. എസ് സുധാകുമാരി
  12. എസ്. ശ്രീകുമാരി
  13. സി. തങ്കമണി
  14. എൻ. അബ്ദുൽ അസീസ്‌
  15. ആർ . സജിനി
  1. "http://103.251.43.156/schoolfixation/index.php/Publicview/index/schoolsdetails/488". Archived from the original on 2019-12-21. Retrieved 2019-01-10. {{cite web}}: External link in |title= (help)
  2. http://www.indulekha.com/index.php?route=product/author/info&author_id=756. {{cite web}}: Missing or empty |title= (help)
  3. "BOOKS PUBLISHER". https://m.dailyhunt.in/Ebooks/malayalam/dekshinendyayile-pakshikal-book-64503. CHINTHA. Archived from the original on 2021-04-13. Retrieved 2019-01-05. {{cite web}}: |first= missing |last= (help); External link in |website= (help)
  4. http://117.239.248.250/kshb/office/index/21. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "https://www.thehindu.com/news/national/kerala/Nooranad-Haneef-commemoration-today/article14552097.ece". https://www.thehindu.com/. {{cite web}}: External link in |title= and |website= (help)
  6. "http://schoolkalolsavam.in/Archives/schoolkalolsavam58/index.php/welcome/schoolpoint/9/HS%20Arabic". Archived from the original on 2019-01-12. {{cite web}}: External link in |title= (help)
  7. "http://schoolsports.in/schoolsports2016/assets/uploads/files/state/39773-best-school.pdf" (PDF). http://schoolsports.in/. {{cite web}}: External link in |title= and |website= (help)
  8. "http://schoolkalolsavam.in/index.php/welcome/individual_result/719/HS%20Arabic". http://schoolkalolsavam.in/i. Archived from the original on 2018-12-26. {{cite web}}: External link in |title= and |website= (help)
  9. "https://scholarship.itschool.gov.in/nmms2016/index.php/welcome/diseCodesForSchools/4". https://scholarship.itschool.gov.in. Archived from the original on 2019-12-21. {{cite web}}: External link in |title= and |website= (help)