ഇന്ത്യയിലെ ഒരു വ്യവസായ പ്രമുഖനാണ് ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്ന പേരിൽ അറിയപ്പെടുന്ന ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്ണൻ നായർ(ജനനം:1922 ഫെബ്രുവരി 9-മരണം:2014 മെയ് 17). 1957 ൽ ലീലാ ലെയ്സ് ലിമിറ്റഡ് എന്ന വസ്ത്രസ്ഥാപനം ആരംഭിച്ച അദ്ദേഹം 1986 ൽ സ്ഥാപിതമായ ലീല ഗ്രൂപ്പ് ഓഫ് ഹോട്ടേൽസിന്റെ സഹസ്ഥാപകനുമാണ്.[2][3][4] 2010 ൽ ഭാരത സർക്കാർ നൽകുന്ന പദ്മഭൂഷൺ പുരസ്കാരത്തിനർഹനായി.[5]

സി.പി. കൃഷ്ണൻ നായർ
CP Krishnan Nair
ജനനം (1922-02-09) ഫെബ്രുവരി 9, 1922  (102 വയസ്സ്) [1]
മരണംമേയ് 17, 2014(2014-05-17) (പ്രായം 92)
ദേശീയതഇന്ത്യ
തൊഴിൽഅദ്ധ്യക്ഷൻ The Leela Group
Chairman Leela Lace Ltd.

2013 ഫെബ്രുവരി 7-നു് ലീല വെഞ്ച്വറിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് കൃഷ്ണൻ നായർ വിരമിക്കുകയും ചെയർമാൻ എമിറേറ്റ്സ് എന്ന പദവി ഏറ്റെടുക്കുകയും ചെയ്തു[6] 2014 മെയ് 17-നു് 92-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

കൃഷ്ണൻ നായരും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സുമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്ന ആശയം 1996 ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്‌[7]

ആദ്യകാലം തിരുത്തുക

ഒരു സർക്കാർ ബിൽകലക്ടറുടെ എട്ടു മക്കളിൽ ഒരാളായി കണ്ണൂർ ജില്ലയിൽ കുന്നാവിലാണ് കൃഷ്ണൻ നായർ ജനിച്ചതും വളർന്നതും.[8]

തൊഴിൽ മേഖലയിൽ തിരുത്തുക

സുബാഷ് ചന്ദ്രബോസിന്റെ കീഴിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് കൃഷ്ണൻ നായർ. 1950 ൽ കണ്ണൂരിലെ ഒരു കൈത്തറി വസ്ത്രവ്യാപാരിയുടെ മകളായ ലീലയെ വിവാഹം ചെയ്തു. തുടർന്ന് ഭാര്യാപിതാവിന്റെ വസ്ത്രകയറ്റുമതി വ്യാപാരത്തിൽ സഹായി ആയി തുടങ്ങുകയും പിന്നീട് അദ്ദേഹം തന്നെ ആ വ്യാപാരം ഏറ്റെടുക്കുകയും വ്യാപാരം വിപുലപ്പെടുത്തുകയും ചെയ്തു. 1960 കളിൽ വളരെ പ്രചാരമുണ്ടായിരുന്ന ബ്ലീഡിംഗ് മദ്രാസ് ഫാബ്രികിന്റെ ഏറ്റവും വലിയ അറിയപ്പെടുന്ന വ്യാപാരിയായി അദ്ദേഹം മാറി. 1980 കളിൽ ലീലാ ലെയ്സ് എന്നപേരിലുള്ള കൃഷ്ണനായരുടെ വസ്ത്രവ്യാപര സ്ഥാപനം മികച്ചനിലയിൽ വളർച്ച പ്രാപിക്കുകയും അതിനെ തുടർന്ന് വടക്കൻ മുംബൈയിൽ ഒരു വസ്ത്രനിർമ്മാണശാലക്ക് തുടക്കമിടുകയും ചെയ്തു.[9]

പിന്നീട് ലീല വെഞ്ച്വർ എന്ന പേരിൽ ആഡംബര ഹോട്ടലുകളുടെ ശൃംഖല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ചു.ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആറു ഹോട്ടലുകൾ ഇവർക്കു സ്വന്തമായുണ്ട്. പുതിയ അഞ്ചെണ്ണം നിർമ്മാണത്തിലിരിക്കുന്നു[6].

ലീല വെഞ്ച്വർ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാനും മാനേജിങ്ങ് ഡയരക്ടറുമായ വിവേക് നായരും, ലീല വെഞ്ച്വർ ഗ്രൂപ്പിന്റെ കൊ ചെയർമാനും, ജോയന്റ് മാനേജിങ്ങ് ഡയരക്ടറുമായ ദിനേശ് നായരും മക്കളാണു്[6].

 
മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ്മയോടൊപ്പം

കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "C.P. Krishnan Nair Horoscope". Archived from the original on 2012-09-04. Retrieved 2011-12-13.
  2. "Chairman's message" Archived 2010-09-23 at the Wayback Machine. Leela Group of Hotels website
  3. "History". The Leela website. Archived from the original on 2011-02-19. Retrieved 2011-12-13.
  4. "Executive Profile: C. P. Krishnan Nair". Business Week. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "This Year’s Padma Awards Announced" Ministry of Home Affairs, January 25, 2010]
  6. 6.0 6.1 6.2 "ക്യാപ്റ്റർ കൃഷ്ണൻ നായർ പടിയിറങ്ങി-മാതൃഭൂമി - ഫെബ്രുവരി 8". Archived from the original on 2013-02-08. Retrieved 2013-02-08.
  7. admin (2018-12-07). "കണ്ണൂരിൽ പറന്നിറങ്ങാൻ ആദ്യം മോഹിച്ച വ്യക്തിയായിരുന്നു ക്യാപ്റ്റൻ കൃഷ്ണൻ നായർ" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-04-17. Retrieved 2020-08-17.
  8. "Krishnan's Leelas". Business Line. Mar 13, 2009.
  9. Sanghvi, Vir (February 12, 2011). "Hotel Leela's Captain Courageous". Hindustan Times New Delhi. Archived from the original on 2011-08-30. Retrieved 2011-12-13.
"https://ml.wikipedia.org/w/index.php?title=സി.പി._കൃഷ്ണൻ_നായർ&oldid=4016038" എന്ന താളിൽനിന്ന് ശേഖരിച്ചത്