ഇറ്റലിയിലെ സിസിലിയിൽ കാണപ്പെടുന്ന ഒരിനം പച്ച പേക്കാന്തവളയാണ് സിസിലിയൻ പച്ചത്തവള (ഇംഗ്ലീഷ്:Sicilian Green Toad). ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട സിസിലിയൻ പച്ചത്തവളകളെ ബുഫോ ജനുസ്സിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ സികുലസ്(Bufo Siculus) എന്നാണ്. മുൻപ് ഇവയെ യൂറോപ്യൻ പച്ചത്തവളകളുടെ ഗണത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. പിന്നീടുള്ള പഠനത്തിലാണ് ഇവ പ്രത്യേക ജനുസ്സാണ് എന്നു മനസ്സിലാക്കിയത്. ഇവയ്ക്ക് വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പേക്കാന്തവളകളോടാണ് സാദൃശ്യം കൂടുതലായുള്ളത്.

സിസിലിയൻ പച്ചത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. siculus
Binomial name
Bufo siculus
Stöck et al., 2008

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിസിലിയൻ_പച്ചത്തവള&oldid=1865227" എന്ന താളിൽനിന്ന് ശേഖരിച്ചത്