ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1988 ൽ റിലീസ് ചെയ്യപ്പെട്ട ഒരു ഇറ്റാലിയൻ സിനിമയാണ്‌ നുവൊ സിനിമ പാരഡിസോ(പുതിയ സിനിമ തിയേറ്റർ)( Nuovo cinema Paradiso ഇറ്റാലിയൻ ഉച്ചാരണം: [ˈnwɔvo ˈtʃinema paraˈdizo]). സാൽവറ്റോർ എന്ന് സിനിമ സം‍വിധായകന്റെ കുട്ടിക്കാലവും ആൽഫ്രഡോ എന്ന് സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നർമവും ഗൃഹാതുരതയും ഉണർത്തുന്ന ഭാഷയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു

സിനിമ പാരഡിസോ (Nuovo cinema Paradiso)
സംവിധാനംജുസെപ്പെ ടൊർനാട്ടോറെ
നിർമ്മാണംFranco Cristaldi
Giovanna Romagnoli
രചനജുസെപ്പെ ടൊർനാട്ടോറെ
അഭിനേതാക്കൾSalvatore Cascio
Marco Leonardi
Philippe Noiret
Jacques Perrin
സംഗീതംEnnio Morricone
ഛായാഗ്രഹണംBlasco Giurato
ചിത്രസംയോജനംMario Morra
റിലീസിങ് തീയതി1988
രാജ്യം ഇറ്റലി
ഭാഷഇറ്റാലിയൻ
സമയദൈർഘ്യം155 മിനിറ്റ് (ഇറ്റലി)
121 മിനിറ്റ് (U.S.)
174 മിനിറ്റ്(director's cut)

സംഗ്രഹം തിരുത്തുക

ഒരു ദിവസം സാൽവറ്റോർ വീട്ടിലെത്തുമ്പോൾ അയാളുടെ അമ്മയുടെ ഫോൺ ഉണ്ടായിരുന്നു എന്നും ആൽഫ്രഡോ എന്നയാൾ മരിച്ചുവെന്നും അയാളുടെ ഭാര്യ അറിയിച്ചു .തുടർന്ന് അയാൾ തന്റെ കുട്ടിക്കാലം ഓർമ്മിച്ചു. ഈ ഫ്ലാഷ് ബാക്കാണ് സിനിമ.

വികൃതിയായ 6 വയസ്സുള്ള ടോട്ടോ (സാൽവറ്റോർ) വളരെ ബുദ്ധിയുള്ള കുട്ടിയാണ്. അവന്റെ അച്ഛൻ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു.ഒഴിവു സമയങ്ങളിൽ കൊച്ചു ടോട്ടോ, അവൻ അച്ഛനെപ്പോലെ കരുതുന്ന സിനിമ ഓപറേറ്റർ അൽഫ്രഡോയെ സഹായിക്കുമായിരുന്നു.അവിടെ പ്രദർശിപ്പിച്ചിരുന്ന പല സിനിമകളിലും ചുംബന രംഗങ്ങൾ സ്ഥലത്തെ പുരോഹിതന്റെ നിർദ്ദേശപ്രകാരം മുറിച്ച് മാറ്റപ്പെട്ടിരുന്നു. തിയേറ്ററിൽ വെച്ച് ടോട്ടോക്ക് മഹത്തായ സിനിമകൾ ചെറുപ്പത്തിലേ കാണാൻ സാധിച്ചു. ഒരുദിവസം തിയേറ്ററിലുണ്ടായ തീപ്പിടുത്തത്തിൽ ടോട്ടോ ആൽഫ്രഡോയെ രക്ഷിച്ചെങ്കിലും അയാളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുപോയി. തുടർന്ന് പ്രൊജെക്റ്റർ പ്രവർത്തിപ്പിച്ചിരുന്നത് ടോട്ടോയായിരുന്നു.

ഹൈസ്ക്കുൾ വിദ്യാർത്ഥിയായ സാൽവറ്റോർ ഒരു ചെറു ക്യാമറ ഉപയോഗിച്ച് ചെറുസിനിമകൾ സംവിധാനം ചെയ്തു. ആയിടക്ക് എലേന എന്ന പെൺകുട്ടിയുമായി അവൻ പ്രണയത്തിലായെങ്കിലും ആ കുടുംബം നാട് വിട്ടുപോയി. നിരാശനായ സാൽവറ്റോർ നിർബന്ധിത സൈനിക സേവനത്തിന് പോയി. തിരിച്ച് നാട്ടിലെത്തിയപ്പോൾ ആ നാട് തീരെ ചെറുതാണെന്നും അത് അവന്റെ വളർച്ചക്ക് തടസമാണെന്നും, അതിനാൽ നാട് വിട്ട് പോകാനും ആൽഫ്രഡോ സാൽവറ്റോറിനെ ഉപദേശിച്ചു. നാടിനെ കുറിച്ചും പഴയ കാലത്തെ കുറിച്ചും ഓർക്കരുതെന്നും ആൽഫ്രഡൊ യാത്രയാകുമ്പോൾ സാൽവറ്റോറിനെ ഉപദേശിച്ചു. ആൽഫ്രഡോയുടെ മരണവാർത്ത അറിഞ്ഞ സാൽവറ്റോർ നാട്ടിലെത്തി അയാളുടെ പഴയ പട്ടണം ഒരു പാട് മാറി പോയിരുന്നു പഴയ സിനിമാ തിയേറ്ററിൽ സിനിമ പ്രദർശനം നിർത്തിവെച്ച് പൊളിക്കാനിട്ടിരിക്കുകയായിരുന്നു. എങ്കിലും പഴയ ആളുകളെ തിരിച്ചറിയാൻ അയാൾക്ക് സാധിച്ചു.

തുടർന്ന് ആൽഫ്രഡോയുടെ വീട്ടിലെത്തിയപ്പോൾ അയാളുടെ വിധവ അയാൾ സാൽവറ്റോറിനെ കുറിച്ച് അഭിമാനത്തോടെ ഓർത്തിരുന്നു എന്നും സാൽവറ്റോറിന് നൽകാൻ ഒരു ഫിലിം റീൽ ഏല്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. സാൽവറ്റോർ അയാൾ കുട്ടിയായിരുന്നപ്പോൾ പ്രൊജെക്ടറിൽ എത്തുന്നതിനുവേണ്ടി കയറിനിന്നിരുന്ന സ്റ്റൂളും ഒരു ഫിലിം റോളും കണ്ടു. അതിൽ പുരോഹിതൻ നിരോധിച്ചിരുന്ന പഴയ ചുംബനരംഗങ്ങളാണ് ഉണ്ടായിരുന്നത്.

അവാർഡുകൾ തിരുത്തുക

  • 1989 കാൻ ഫിലിം ഫെസ്റ്റിവൽ ജൂറി അവാർഡ്
  • 1989 ഗോൾഡൻ ഗ്ലോബ് അവാർഡ്
  • 1990 അക്കാദമി അവാർഡ്- മികച്ച അന്യഭാഷാചിത്രം
  • 1991 ബി എ എഫ് ടി എ അവാർഡുകൾ(സിനിമ,നടൻ,സഹനടൻ,തിരക്കഥ,സംഗീതം)

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിനിമ_പാരഡിസോ&oldid=2286457" എന്ന താളിൽനിന്ന് ശേഖരിച്ചത്