അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡാളസ് കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് സാക്സി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 20,329[4] പേർ വസിക്കുന്നു. ടെക്സസ് ഹൈവേ 78ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നഗരം പ്രസിഡന്റ് ജോർജ്ജ് ബുഷ് ടേൺപൈക്കിനും (ടെക്സസ് ഹൈവേ 190) ഫയർവീൽ ടൗൺ സെന്ററിനും ഒരു മൈൽ വടക്കായാണ് സ്ഥിതി ചെയ്യുന്നത്.

സാക്സി (ടെക്സസ്)
സാക്സി സിറ്റി ഹാൾ
സാക്സി സിറ്റി ഹാൾ
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
Coordinates: 32°58′35″N 96°35′10″W / 32.97639°N 96.58611°W / 32.97639; -96.58611
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, കോളിൻ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ മൈക്ക് ഫെലിക്സ്
പ്രോട്ടെം മേയർ മിഷേൽ ഹോവർത്ത്
ബ്രെറ്റ് ഫ്രാങ്ക്സ്
പോൾ വാട്ട്കിൻസ്
ചാൻസ് ലിൻഡ്സി
കള്ളൻ കിങ്
ജെഫ് ബിക്കർസ്റ്റാഫ്
 • സിറ്റി മാനേജർജീന നാഷ്
വിസ്തീർണ്ണം
 • ആകെ9.89 ച മൈ (25.60 ച.കി.മീ.)
 • ഭൂമി9.77 ച മൈ (25.30 ച.കി.മീ.)
 • ജലം0.12 ച മൈ (0.30 ച.കി.മീ.)  1.62%
ഉയരം
548 അടി (167 മീ)
ജനസംഖ്യ
 (2010)
 • ആകെ20,329
 • കണക്ക് 
(2019)
26,046
 • ജനസാന്ദ്രത2,665.92/ച മൈ (1,029.32/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡ്
75048
ഏരിയ കോഡ്214, 469, 945, 972
FIPS കോഡ്48-64064[2]
GNIS feature ID1345812[3]
വെബ്സൈറ്റ്http://www.cityofsachse.com

ചരിത്രം തിരുത്തുക

1845ൽ പ്രഷ്യൻ കുടിയേറ്റക്കാരനായ വില്യം സാക്സിയാണ് നഗരം സ്ഥാപിച്ചത്. കോളിൻ കൗണ്ടിയിൽ 640 acres (2.6 km2) വാങ്ങിച്ച ഇദ്ദേഹമാണ് കൗണ്ടിയിലെ ആദ്യ കോട്ടൺ മില്ലുകൾ സ്ഥാപിച്ചത്.[5] 1886ൽ റെയിൽറോഡ് നിർമ്മിക്കുന്നതിനായി തന്റെ കൈവശമിരുന്ന വസ്തുവിന്റെ മുന്നിലൂടെ 100 അടി വീതം ഇദ്ദേഹം ദാനമായി നൽകി. പിന്നീട് റെയിൽവേ അവിടെ ഡിപ്പോ നിർമ്മിച്ചപ്പോൾ സാക്സി എന്ന പേരു നൽകി, പിന്നീട് ഡിപ്പോയിരുന്ന നഗരത്തിനും ഈ പേര് കൈവന്നു.

ഭൂമിശാസ്ത്രം തിരുത്തുക

സാക്സിയുടെ അക്ഷരേഖാംശങ്ങൾ 32°58′35″N 96°35′10″W / 32.976433°N 96.586138°W / 32.976433; -96.586138 (32.976433, -96.586138) എന്നാണ്.[6]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 9.9 square miles (25.6 km2) ആണ്. ഇതിൽ 9.7 square miles (25.2 km2) കരപ്രദേശവും 0.15 square miles (0.4 km2) (1.62%‌) ജലവുമാണ്[7].

അവലംബം തിരുത്തുക

  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  2. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Archived from the original on 2012-02-12. Retrieved 2008-01-31.
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Sachse city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.
  5. History of Sachse
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  7. "Geographic Identifiers: 2010 Demographic Profile Data (G001): The Colony city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സാക്സി_(ടെക്സസ്)&oldid=3551713" എന്ന താളിൽനിന്ന് ശേഖരിച്ചത്