സംഘർഷങ്ങൾ നിറഞ്ഞ വിവിധ രാജ്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ നിരവധി സമാധാന പാലകർ സേവനമനുഷ്ഠിക്കുന്നുണ്ട്. അവർക്ക് പിന്തുണയർപ്പിക്കാനായി യു.എൻ തെരഞ്ഞെടുത്ത ദിവസമാണ് മെയ് 29. 2003-ലാണ് യു.എൻ സമാധാന പാലകർക്കായുള്ള ഈ ദിനാചരണം ആരംഭിച്ചത്. 1948 മെയ് 29-ന് ആദ്യത്തെ ഐക്യരാഷ്ട്ര സമാധാന ദൗത്യത്തിന് പാലസ്തീനിൽ തുടക്കം കുറിച്ചിരുന്നു. ഈ ദിനത്തിന്റെ ഓർമ്മ പുതുക്കുന്നതിനായാണ് മെയ് 29 യു.എൻ സമാധാനപാലകർക്കായുള്ള ദിനമായി തെരഞ്ഞെടുത്തത്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സമാധാനപാലകദിനം&oldid=3646796" എന്ന താളിൽനിന്ന് ശേഖരിച്ചത്