ഹബീബ് തൻവർ ഒരുക്കിയ നാടകമായ ചരൺദാസ് ചോർ ആസ്പദമാക്കി മലയാളത്തിൽ അവതരിപ്പിക്കപ്പെട്ട നാടകമാണ് സത്യം പറയുന്ന കള്ളൻ. തിരുവനന്തപുരം അക്ഷരകല അവതരിപ്പിക്കുന്ന നാടകം രാജൻ കിഴക്കനേലയാണ് രചിച്ചിരിക്കുന്നത്. മീനമ്പലം സന്തോഷ് സംവിധാനം ചെയ്തിരിക്കുന്ന നാടകത്തിൽ സുനിൽ പൂമഠം കള്ളന്റെ വേഷം അവതരിപ്പിക്കുന്നു.[1] കാവാലം നാരായണപണിക്കരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.[2]

രാജസ്ഥാനി നാടോടി വാമൊഴിക്കഥ ആസ്പദമാക്കി നാടോടി കലാകാരന്മാരെ ഉൾപ്പെടുത്തി ഹബീബ് തൻവർ സംവിധാനം ചെയ്ത നാടകം 1975-ലാണ് പ്രദർശനം ആരംഭിച്ചത്.[3] ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം വേദികളിൽ ചരൺദാസ് ചോർ അവതരിപ്പിച്ചു.

അവലംബം തിരുത്തുക

  1. "'ചരൺദാസ് ചോർ' ഇന്ന് അരങ്ങേറും". മാതൃഭൂമി. 2013 സെപ്റ്റംബർ 29. Archived from the original on 2013-09-30. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ലോകനാടകവേദിയിൽ ശ്രദ്ധേയമായ 'ചരൺദാസ് ചോർ' മലയാളത്തിൽ". റിപ്പോർട്ടർ. 2013 സെപ്റ്റംബർ 29. Archived from the original on 2013-09-30. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
  3. "സത്യം പറയുന്ന കള്ളൻ". മനോരമ ദിനപത്രം, ഞായറാഴ്ച, 2013 സെപ്റ്റംബർ 29, പേജ് 3. 2013 സെപ്റ്റംബർ 29. Archived from the original on 2013-09-30. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സത്യം_പറയുന്ന_കള്ളൻ&oldid=3792289" എന്ന താളിൽനിന്ന് ശേഖരിച്ചത്