ക്യാരറ്റ്/കാരറ്റ്?--Vssun 10:07, 22 ജൂൺ 2007 (UTC)Reply

കാരറ്റ് ആണ് ശരി. മറ്റൊരു കാര്യം - തങ്കം എന്നത് സ്വർണ്ണം അല്ല. 24 കാരറ്റ് സ്വർണ്ണം ആണ് തങ്കം. സാധാരണ ലഭിക്കുന്ന സ്വർണ്ണം 22 കാരറ്റ്, അല്ലെങ്കിൽ 18 കാരറ്റ് ആണ്.— ഈ തിരുത്തൽ നടത്തിയത് Simynazareth (സംവാദംസംഭാവനകൾ)

വർഗ്ഗം തിരുത്തുക

താഴെപ്പറയുന്ന കാറ്റഗറികൾക്ക് പറ്റിയ പേരുകൾ നിർദ്ദേശിക്കാമോ?

  • Noble metals - ഉൽകൃഷ്ടവാതകങ്ങൾ എന്നതുപോലെ ഉൽകൃഷ്ടലോഹങ്ങൾ എന്ന് ഉപയോഗിക്കാമോ?
  • Dental materials - ദന്തവൈദ്യത്തിനുപയോഗിക്കുന്ന വസ്തുക്കൾ ആണോ?
  • Precious metals -

--ഷാജി 18:29, 9 ഒക്ടോബർ 2008 (UTC)Reply

Precious metals അമൂല്യ ലോഹങ്ങൾ എന്നു മതിയാകുമോ? --സിദ്ധാർത്ഥൻ 05:29, 10 ഒക്ടോബർ 2008 (UTC)Reply

വിലപിടിപ്പുള്ള ലോഹങ്ങൾ എന്നല്ലേ നല്ലത്? --Vssun 06:24, 10 ഒക്ടോബർ 2008 (UTC)Reply

 വിലപിടിപ്പുള്ള ലോഹങ്ങൾ എന്ന് ചേർത്തു - --ഷാജി 15:20, 27 ഒക്ടോബർ 2008 (UTC)Reply

ഉൽകൃഷ്ടലോഹങ്ങൾ എന്ന കാറ്റഗറി തന്നെയാണ് നല്ലതെന്നു തൊന്നുന്നു. വിലപിടിപ്പുള്ള ലോഹങ്ങൾ എന്ന നിലയിൽ നോക്കുകയാണെങ്കിൽ, രാസപരമായി സ്വർണം, പ്ലാറ്റ്നം എന്നിവയിൽനിന്നും വളരെ വ്യത്യാസമുള്ള അപൂർവഭൗമ ലോഹങ്ങളും, റേഡിയോ ആക്തീവതയുള്ളതും ആണവ ഇന്ധങ്ങളുമായ തോറിയം, യുറേനിയം, പ്ലൂട്ടോണിയം, ക്യൂറിയം മുതലായ ലോഹങ്ങളും വരുമല്ലോ?--Anoop menon 06:57, 27 ഒക്ടോബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വർണം&oldid=679456" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്വർണം" താളിലേക്ക് മടങ്ങുക.