ഈ ലേഖനത്തിന്റെ ഒരു ഭാഗവും POV tag അർഹിക്കുന്നില്ല. വിട്ടുവീഴ്ചയില്ലാത്ത വിരക്തി എന്ന തലക്കെട്ടിനു താഴെ കൊടുത്തിരിക്കുന്നതിൽ ആദ്യത്തെ വാക്യമൊഴികെ എല്ലാം പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതാണ്. അതൊക്കെ ആദ്യത്തെ വാക്യത്തിന് മതിയായ ന്യായീകരണമാണെന്ന് ആരും സമ്മതിക്കുകയും ചെയ്യും. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും മരണത്തെപ്പറ്റി ധ്യാനിക്കണമെന്നും, ഉറങ്ങുവാനൊരുങ്ങുമ്പൊൾ മരണശയ്യയെ അവലംബിക്കാൻ പോവുകയാണെന്നും കിടക്കുമ്പോൾ കുഴിമാടത്തിലാണെന്നും കരുതണമെന്നും, മരണസമയത്ത് ഉപകരിക്കാത്ത ഒന്നിനെപ്പറ്റിയും ആകുലപ്പെടരുതെന്നും പറയുന്നത്, വിട്ടുവീഴചയില്ലാത്ത വിരക്തിയുടെ വഴിയല്ല എന്ന് ആരാണ് പറയുക? ആ വഴി തെറ്റാണെന്നു ഞാൻ പറഞ്ഞില്ല. അത് അതികഠിനവും അപ്രായോഗികവും എന്ന് ആധുനികദൃഷ്ടിക്കു തോന്നുമെന്നതിൽ സംശയമില്ലെങ്കിലും അത്രപോലും പറഞ്ഞിട്ടില്ല. തോന്നിയേക്കാം എന്നേ പറഞ്ഞിട്ടുള്ളു. പിന്നെ ഒരു തമാശ ചോദിക്കട്ടെ: കിടക്കുന്നത് കുഴിമാടത്തിലാണെന്നു സങ്കല്പ്പിച്ചുകൊണ്ട് POV tag ചാർത്തിയ സുഹൃത്തിനു ഉറങ്ങാൻ പറ്റുമോ? വെല്ലുവിളിക്കുകയില്ല. എനിക്കുറക്കം വരില്ല! ശ്രദ്ധിച്ചു വായിച്ചതിനു നന്ദിGeorgekutty 11:03, 18 ഫെബ്രുവരി 2008 (UTC)Reply

ഞാൻ വിശദീകരണം നൽകിയിട്ട് മാറ്റിയ POV ഫലകം, ഒരു കാരണവും കാണിക്കതെയും എന്റെ വിശദീകരണത്തിനു മറുപടി പറയാതെയും അജ്ഞാതനാമാവായ ഒരുപയോക്താവ്, പുനസ്ഥാപിച്ചിരിക്കുന്നതായി കാണുന്നു. ഇത് vandalism ആണ്. ഇതിൽ ഇനി തീരുമാനെമെടുക്കേണ്ടത് Administrator-മാർ ആണ്.Georgekutty 16:03, 18 ഫെബ്രുവരി 2008 (UTC)Reply

ക്രി.പി. തിരുത്തുക

ഈ പ്രയോഗം പിടികിട്ടാൻ ബുദ്ധിമുട്ടാണ്‌. ക്രിസ്തുവിന്‌ മുൻപോ.. ശേഷമോ എന്ന് സംശയം ഉളവാക്കുന്നു. ക്രി.മു., ക്രിസ്തുവർഷം (ക്രി.വ.) എന്നൊക്കെ ഉപയോഗിച്ചാൽ നന്നായിരിക്കും. ക്രിസ്തുവർഷം എന്നതിന്‌ പ്രത്യേകം പ്രിഫിക്സിന്റെ ആവശ്യവുമില്ലെന്നു തോന്നുന്നു. --Vssun 03:55, 19 ഫെബ്രുവരി 2008 (UTC)Reply

നന്ദി. ഇനി ക്രി.വ. follow ചെയ്തുകൊള്ളാം. Georgekutty 10:51, 19 ഫെബ്രുവരി 2008 (UTC)Reply


രണ്ടിന്റെ ഇണ്ടൽ തിരുത്തുക

തലക്കെട്ടിൽ പിരിഞ്ഞു നിന്ന സ്വർഗ്ഗാരോഹണത്തേയും ഗോവണിയേയും ഒന്നാക്കിയിരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. അങ്ങനെ എഴുതുന്നതാണ് ശരി എന്നു വരാം. ഞാൻ എന്റെ കയ്യിലുള്ള സാധു മാത്യുവിന്റെ മലയാളം പരിഭാഷയിൽ കൊടുത്തിരുന്ന മട്ടിൽ പിരിച്ച് എഴുതുകയാണ് ചെയ്തത്.Georgekutty 23:52, 19 മേയ് 2008 (UTC)Reply

"സ്വർഗ്ഗാരോഹണഗോവണി" താളിലേക്ക് മടങ്ങുക.