പ്രതി ഇല്ലാതെ വധശിക്ഷ വിധിക്കുമോ?--Vssun 09:16, 10 ഓഗസ്റ്റ്‌ 2007 (UTC)

സുകുമാരക്കുറുപ്പിനെ തൂക്കിക്കൊലയ്ക്ക് വിധിച്ചു എന്നാണ് എന്റെ ഓർമ്മ. പ്രതിയെ ഒരിക്കലും പോലീസ് പിടികൂടിയില്ല. Simynazareth 10:28, 10 ഓഗസ്റ്റ്‌ 2007 (UTC)

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നല്ലാതെ തൂക്കിക്കൊല്ലാൻ വിധിച്ചിട്ടില്ലെന്നു തോന്നുന്നു.--Vssun 14:06, 10 ഓഗസ്റ്റ്‌ 2007 (UTC)

തെറ്റായ വാക്യം നീക്കിയിട്ടുണ്ട്. There is legal provision for Kurup to be tried and sentenced whenever he is arrested. എന്നാണ് ഹിന്ദു ദിനപ്പത്രത്തിന്റെ ഈ താളിൽ കൊടുത്തിരിക്കുന്നത്. തൂക്കിക്കൊല്ലാൻ വിധിച്ചിട്ടില്ല. Simynazareth 16:27, 10 ഓഗസ്റ്റ്‌ 2007 (UTC)


"സുകുമാരക്കുറുപ്പുമായി കാഴ്ചയിൽ വളരെ സാദൃശ്യം തോന്നിക്കുന്ന ചാക്കോ" എന്ന് എഴുതിയിരിക്കുന്നത് ശരിയാണോ?. അങ്ങനെയൊരു സാദൃശ്യത്തിന്റെ കഥ ഞാൻ ആദ്യം കേൾക്കുകയാണ്. രൂപസാദൃശ്യമുള്ള ആളായത് കൊണ്ടല്ല ചാക്കോ കുറുപ്പിന്റെ ഇരയായത്. കാറിനകത്തിട്ട് കത്തിക്കാൻ എവിടന്നെങ്കിലും ശവശരീരം സംഘടിപ്പിക്കാൻ ഇറങ്ങിയതായിരുന്നു കുറുപ്പും കൂട്ടരും എന്നും അത് വിജയിക്കാഞ്ഞപ്പോൾ വഴിയിൽ കിട്ടിയവനെ തട്ടി വണ്ടിക്കകത്തിട്ട് കത്തിച്ചു എന്നല്ലേ കഥ?Georgekutty 10:45, 26 ഏപ്രിൽ 2008 (UTC)Reply

ചാക്കോയുടെയും കുറുപ്പിന്റെ യും പടങ്ങൾ കണ്ടിട്ടുണ്ട്. തമ്മിൽ സാമ്യമില്ല. പദധതി നടപ്പാക്കാൻ ആരെയെങ്കിലും കുടുക്കാൻ കാറിൽ കറങ്ങിയ കുറുപ്പും കൂട്ടുകാരും വഴിയിൽ ചാക്കൊയ്ക് ലിഫ്റ്റ് കൊടുക്കുകയായിരുന്നു. noble 11:31, 26 ഏപ്രിൽ 2008 (UTC)Reply

എത്രയും പെട്ടെന്ന് തന്റെ 'മരണനാടകം' നടപ്പിലാക്കേണ്ട സ്ഥിതിയിലായിരുന്ന (അല്ലെങ്കിൽ ഇൻഷുറൻസ് തട്ടിപ്പ് നടന്നേക്കില്ല) കുറുപ്പ് ആദ്യം കത്തിക്കാൻ ഒരു ശവശരീരം തേടിയെന്നും അതു നടക്കാഞ്ഞപ്പോൾ ഇരയെത്തേടി അലയുന്ന വഴിക്ക് ചാക്കോയെ കുടുക്കി എന്നു തന്നെയാണ്‌ എന്റെയും അറിവ്. ഈ സാദൃശ്യകഥ ആരുടെയോ ഭാവനാസൃഷ്ടി ആണെന്നു തോന്നുന്നു.

ചാക്കോയും സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യം ഇല്ല എന്നു യോജിപ്പുള്ള സ്ഥിതിക്ക് (Georgekutty, noble, ഇപ്പോൾ ഞാനും) ആ പരാമർശം എടുത്തു കളയുകയാണ്‌. പെരുവഴിക്കൊള്ളക്കാരൻ 20:54, 21 ജൂൺ 2008 (UTC)Reply

വൃത്തിയാക്കൽ തിരുത്തുക

ലേഖനത്തിലെ വൃത്തിയാക്കൽ ഫലകം നീക്കം ചെയ്യാമെന്ന് കരുതുന്നു. അല്ലാത്തപക്ഷം വൃത്തിയാക്കൽ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. --Vssun (സംവാദം) 17:04, 23 നവംബർ 2012 (UTC)Reply

ന്യായോപയോഗചിത്രം തിരുത്തുക

പിടികിട്ടാപ്പുള്ളിയായ ഒരു വ്യക്തിയുടെ ന്യായോപയോഗചിത്രം കൊടുക്കാമോ? ഏഴുവർഷമായി ആരും കണ്ടിട്ടില്ലാത്തതിനാൽ നിയമപരമായി മരിച്ചതായി കണക്കാക്കാമെന്ന് തോന്നുന്നു. ഒരുപക്ഷേ ശരിക്ക് മരിച്ചുപോയിരിക്കാൻ സാദ്ധ്യതയുണ്ട്. ഇത്തരത്തിലുള്ള (പിടിക്കപ്പെട്ടിട്ടില്ലാത്ത) അൽ ക്വൈദ തീവ്രവാദികളുടെയും മറ്റും ചിത്രങ്ങൾ ന്യായോപയോഗമായി ചേർത്തിട്ടുണ്ട്. എന്താണ് അഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 10:33, 29 ജൂലൈ 2013 (UTC)Reply

  --Vssun (സംവാദം) 02:17, 30 ജൂലൈ 2013 (UTC)Reply

പകർപ്പവകാശ ലംഘനം തിരുത്തുക

ഈ ലേഖനത്തിൽ നിന്നു പകർത്തിയ വിവരങ്ങൾ ഇവിടെ റോൾ ബാക്ക് ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:02, 17 ഫെബ്രുവരി 2014 (UTC)Reply

"സുകുമാരക്കുറുപ്പ്" താളിലേക്ക് മടങ്ങുക.