Has made unique... contributions to a field of entertainment. എന്ന മാനദണ്ഡമനുസരിച്ച് ശ്രദ്ധേയതയുണ്ട് എന്നാണഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:48, 31 മാർച്ച് 2013 (UTC)Reply

Has made unique... എന്തായിരുന്നു അത് ?--സുഗീഷ് (സംവാദം) 05:55, 31 മാർച്ച് 2013 (UTC)Reply

ഒരാൾ ചലച്ചിത്രത്തിൽ പാടുന്ന ഗാനങ്ങൾ യുനീക്വ് ആണ് (കോപ്പിയല്ലല്ലോ?) ഇദ്ദേഹം കുറേ ചലച്ചിത്രത്തിൽ പാടിയിട്ടുണ്ട്. ഇത്രയും ഗാനങ്ങൾ പാടിയിട്ടുള്ള ഇംഗ്ലീഷ് പാട്ടുകാരന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ എത്തിപ്പെടാനുള്ള ശ്രദ്ധേയത എന്തായാലും ചോദ്യം ചെയ്യപ്പെടില്ലായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:02, 31 മാർച്ച് 2013 (UTC)Reply

ഇത് ഇംഗ്ലീഷ് വിക്കിപീഡിയ അല്ലല്ലോ? ഇദ്ദേഹത്തനിന്റെ പാട്ടുകളുടെ പ്രത്യേകത?--സുഗീഷ് (സംവാദം) 06:06, 31 മാർച്ച് 2013 (UTC)Reply
ശ്രദ്ധേയത അദ്ദേഹത്തിന്റെ പാട്ടിനാണുള്ളതെങ്കിൽ താളുണ്ടാവുക പാട്ടിനെപ്പറ്റിയാണ്. ഇവിടെ താളുണ്ടായത് സന്നിധാനന്ദനെപ്പറ്റിയാണ്. അപ്പോൾ സന്നിധാനന്ദന് ശ്രദ്ധേയത ഉണ്ടോ എന്നാണ് നോക്കേണ്ടത്. പല ചലച്ചിത്രങ്ങളിൽ സന്നിധാനന്ദൻ പാടി എന്നുള്ളതാണ് സന്നിധാനന്ദന്റെ ശ്രദ്ധേയത. ഇദ്ദേഹം എന്റർടൈന്മെന്റ് രംഗത്ത് തന്റേതായ (യുനീക്വ്) സംഭാവന നടത്തി എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:14, 31 മാർച്ച് 2013 (UTC)Reply
ഇദ്ദേഹം എന്റർടൈന്മെന്റ് രംഗത്ത് തന്റേതായ (യുനീക്വ്) സംഭാവന നടത്തി എന്താണ് അദ്ദേഹം നൽകിയ യുനീക്വ് സംഭാവന/കൾ?--സുഗീഷ് (സംവാദം) 06:18, 31 മാർച്ച് 2013 (UTC)Reply

സന്നിധാനന്ദനു ശ്രദ്ധേയത ഉണ്ടോ എന്നെനിക്കറിയില്ല.പക്ഷെ മുകളിൽ പറഞ്ഞ "Has made unique... contributions to a field of entertainment." അല്ല ഇവിടെ ബാധകം.മലയാളം വിപീയിൽ എല്ലാ ശ്രദ്ധേയതാതാളും ഇല്ലാത്തതിന്റെ പ്രശ്നമാണ്.ഇത് നോക്കുക.ഇങ്ങനെ പല താളുകളും മലയാളം വിപീയിൽ ഇല്ല.-- നിജിൽ പറയൂ 06:22, 31 മാർച്ച് 2013 (UTC)Reply

@നിജിൽ. എല്ലാ ശ്രദ്ധേയതാ താളും മലയാളത്തിൽ ഇല്ല എന്നത് പ്രശ്നമാണെന്നത് വസ്തുത തന്നെ. മലയാളത്തിൽ ഒരു നയമില്ലെങ്കിൽ ഇംഗ്ലീഷിലെ നയം സ്വീകരിക്കാമെന്ന ഒരു കീഴ്വഴക്കം (നയമല്ല) ഇവിടെയുണ്ട്. @സുഗീഷ്. സന്നിധാനന്ദൻ ചലച്ചിത്രങ്ങളിലും ല‌ളിതഗാന ആൽബങ്ങളിലും പാടിയ പാട്ടുകളാണ് അദ്ദേഹത്തിന്റെ യുനീക്വ് സംഭാവനകൾ എന്നാണ് ഞാൻ കണക്കാക്കുന്നത്. ഇത് തെളിയിക്കാൻ വേണ്ട ദ്വിതീയസ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങളും ഞാൻ നൽകിയിട്ടുണ്ട്. ഇവ യുനീക്വ് സംഭാവനകളായി കണക്കാക്കാൻ പാടില്ല എന്ന നയമോ, സമവായമോ, കീഴ്വഴക്കമോ വിക്കിപീഡിയയിൽ രൂപപ്പെട്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാൽ ഞാൻ എന്റെ അഭിപ്രായം പിൻവലിച്ചുകൊള്ളാം. അതല്ലെങ്കിൽ ഇതു സംബന്ധിച്ച് നയരൂപീകരണത്തിനായി ചർച്ച ആരംഭിച്ചാലും മതിയാകും. --അജയ് ബാലചന്ദ്രൻ (സംവാദം) 06:52, 31 മാർച്ച് 2013 (UTC)Reply

ലളിതഗാനങ്ങൾ ആലപിച്ചതുകൊണ്ടോ ആൽബങ്ങളിൽ അഭിനയിച്ചതുകൊണ്ടോ; വിക്കിപീഡിയയെ സംബന്ധിച്ച് ഇവിടെ ആരും ശ്രദ്ധേയരല്ല.

നയരൂപീകരണചർച്ച എന്ന പ്രഹസനത്തിന് ഞാനില്ല. അത് കാര്യനിർവ്വാഹകർ മാത്രം ചെയ്യുന്ന പണിയാണ് എന്ന് കുറച്ചു കാലമായി കാണുന്നുണ്ട്. അത് നിങ്ങളൊക്കെത്തന്നെ ചെയ്തേക്കുക. പിന്നെ എന്തുകൊണ്ട് ആരും സജീവമായി ചർച്ചകളിൽ പങ്കെടുക്കുന്നില്ല എന്ന കാര്യം കൂടി ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ താങ്കൾക്ക് ചിന്തിക്കാവുന്നതാണ്.

പുതിയ നയമല്ല വേണ്ടത്. ഉള്ള നയം പരിപാലിക്കാൻ ശ്രമിക്കുക. അതിനുള്ള ആർജ്ജവം കാണിക്കുക. --സുഗീഷ് (സംവാദം) 07:25, 31 മാർച്ച് 2013 (UTC)Reply
നയരൂപീകരണ ചർച്ച കാര്യനിർവാഹകർ മാത്രം ചെയ്യുന്നതല്ല എന്നും സുഗീഷ് ഉൾപ്പെടെയുള്ള കാര്യനിർവാഹകരല്ലാത്തവരും ചെയ്യുന്നുവെന്നും ഞാൻ മറ്റൊരു ചർച്ചയിൽ അടുത്തകാലത്തു തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്റെ ആ പോസ്റ്റ് സുഗീഷ് കണ്ടിട്ടുമുണ്ട്.
ലളിതഗാനം ആലപിച്ചതുകൊണ്ടോ ആൽബങ്ങളിൽ അഭിനയിച്ചതുകൊണ്ടോ വിക്കിപീഡിയയെ സംബന്ധിച്ച് ആളുകൾ ശ്രദ്ധേയരാകും (അത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ദ്വിതീയ അവലംബങ്ങൾ ഉണ്ടെങ്കിൽ) എന്നാണ് ഞാൻ നിലവിലുള്ള നയങ്ങൾ ആർജ്ജവത്തോടെ വായിച്ചപ്പോൾ മനസ്സിലാക്കുന്നത്. അല്ലാതെ അവാർഡ് കിട്ടിയവരെ മാത്രം പട്ടിക നിരത്താനുള്ളതല്ല വിക്കിപീഡിയ.
നയരൂപീകരണ ചർച്ചയിൽ കാര്യനിർവാഹകരല്ലാത്തവരും സജീവമായിത്തന്നെ പങ്കെടുക്കുന്നുണ്ട്. കൂടുതൽ സജീവമായ അംഗങ്ങളെയാണ് സാധാരണ കാര്യനിർവാഹകരായി തിരഞ്ഞെടുക്കുന്നത് എന്നതാകാം ചർച്ചകളിലും കാര്യനിർവാഹകരുടെ പ്രെസൻസ് കൂടുതലായി കാണാൻ (താങ്കൾ അങ്ങനെ കണ്ടിട്ടുണ്ടെങ്കിൽ) കാരണം. അതല്ലാതെ മറ്റെന്തെങ്കിലും കാരണം സുഗീഷിന് തോന്നുന്നുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:36, 31 മാർച്ച് 2013 (UTC)Reply
ലളിതഗാനം ആലപിച്ചതുകൊണ്ടോ ആൽബങ്ങളിൽ അഭിനയിച്ചതുകൊണ്ടോ വിക്കിപീഡിയയെ സംബന്ധിച്ച് ആളുകൾ ശ്രദ്ധേയരാകും (അത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ദ്വിതീയ അവലംബങ്ങൾ ഉണ്ടെങ്കിൽ) പോരാ, അതൊരിക്കലും ഒരു ശ്രദ്ധേയമായ മാനദണ്ഡം അല്ല. പിന്നെ ഭൗതീകമായും ശാസ്ത്രീയവുമായി തെളിയിക്കാവുന്ന മുന്നാം കക്ഷി അവലംബമാണ് അത്തരം വിഷയങ്ങളിൽ വേണ്ടത് എന്ന് ഞാനല്ല വാദിച്ചിരുന്നത് എന്ന് ഓർക്കുന്നത് നല്ലത്.
പിന്നെ എന്റെ തോന്നലുകൾക്ക് ഇവിടെ യാതൊരു സ്ഥാനവും ഇല്ല എന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്ന ഒരാളാണ് ഞാൻ. എനിക്ക് ഒരാളെ അടുത്തറിയാം എന്നത് അയാൾക്ക് വിക്കിപീഡിയയിൽ ഒരു താൾ ഉണ്ടാക്കാനുള്ള മാനദണ്ഡമല്ല. ഇനി അങ്ങനെ ഒരു നയമുണ്ടാക്കുന്നു എങ്കിൽ അന്നാകാം അത്തരം ചർച്ചകൾ.--സുഗീഷ് (സംവാദം) 07:51, 31 മാർച്ച് 2013 (UTC)Reply
മൂന്നാം കക്ഷി അവലംബം അത്യാവശ്യമാണെന്ന് വാദിച്ചിരുന്നത് സുഗീഷാണ്. ആ വിഷയത്തിൽ (ഐതിഹ്യം) ഞാൻ പ്രാഥമിക (പ്രൈമറി) അവലംബവും സ്വീകരിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു. (പ്രൈമറി, സെക്കന്ററി, ടെർഷ്യറി എന്നീ തലങ്ങളും ഫസ്റ്റ് പേഴ്സൺ, തേഡ് പേഴ്സൺ എന്നീ തലങ്ങളും തമ്മിൽ സുഗീഷ് കൂട്ടിക്കുഴയ്ക്കുന്നുണ്ടെന്ന് തോന്നുന്നു)
ഒരു ലേഖകന് ഒരാളെ അടുത്തറിയാം എന്നത് (സ്വകാര്യമായ അറിവ്) ലേഖനമുണ്ടാക്കാനുള്ള മാനദണ്ഡം ഒരിക്കലുമാകില്ല. ഇവിടെ ഒരു ഗായകന്റെയും നടിയുടെയും ചില രക്തസാക്ഷികളുടെയും താളുകളാണല്ലോ പ്രശ്നം. ഈ താളുകളിലെ വിവരങ്ങൾ വിശ്വസനീയമായ ദ്വിതീയ സ്രോതസ്സിൽ നിന്ന് ലഭിക്കണം എന്നതാണ് വിക്കിപീഡിയയുടെ പ്രധാന ആവശ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ പരിശോധനായോഗ്യത നൽകുന്നതിനൊപ്പം ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന തെളിവുമാകണം. സന്നിധാനന്ദന്റെ താളിന്റെയും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മറ്റു താളുകളുടെയും കാര്യത്തിൽ മാനദണ്ഡം പാലിക്കുന്നു എന്നതിന്റെ തെളിവ് ദ്വിതീയസ്രോതസ്സുകളിൽ (സെക്കന്ററി സോഴ്സ്) ലഭിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഇവിടെ സ്വകാര്യമായ അറിവുവച്ചല്ല സന്നിധാനന്ദന്റെ ലേഖനമുണ്ടാക്കപ്പെട്ടിട്ടുള്ളത്. അതിലുള്ള എല്ലാ വിവരങ്ങൾക്കും അവലംബമുണ്ട്. അതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നു എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:25, 31 മാർച്ച് 2013 (UTC)Reply
(ഐതീഹ്യത്തിനുവേണ്ടിയുള്ള അവലംബം;) പ്രാഥമിക അവലംബം, നീക്കം ചെയ്ത ചില താളുകളിൽ നൽകിയിരുന്നല്ലോ? അതുപോലും വകവയ്ക്കാതെ നീക്കം ചെയ്തതിന് അവരവരുടേതായ വാദമുഖങ്ങളും കാണും. അങ്ങനെ നീക്കം ചെയ്തവയിൽ (ഐതീഹ്യമല്ല പല താളുകളിലും) ഒന്നാം കക്ഷി അവലംബം ഉണ്ടോ എന്ന കാര്യനിർവ്വാഹകർക്ക് പരിശോധിക്കാവുന്നതുമാണ്. ചില വിഷയങ്ങളിൽ ഒന്നാം കക്ഷി അവലംബം പറ്റില്ല, ചിലതിൽ രണ്ടാം കക്ഷി പറ്റില്ല, ചിലവയിൽ മൂന്നാം കക്ഷി പറ്റില്ല എന്നത് എവിടത്തെ നയമാണ്? മാത്രവുമല്ല ഇതുവരേയും ആ പ്രസ്തുത വിഷയത്തിൽ ഒരു തീരുമാനവും ആയിട്ടില്ല.പക്ഷേ ലേഖനം നീക്കം ചെയ്തു എന്നാണ് തോന്നുന്നത്.
എല്ലാംകൂടി ഞാൻ കൂട്ടിക്കുഴയ്ക്കുന്നു എന്ന് തൊന്നുന്നു എങ്കിൽ എന്താണ് ഒന്നാം കക്ഷി/രണ്ടാം കക്ഷി/മൂന്നാം കക്ഷി അവലംബങ്ങൾ എന്ന് താങ്കൾ തന്നെ വ്യക്തമാക്കുക.
വിക്കിപീഡിയയുടെ ആവശ്യം വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും അവലംബം വേണം എന്നാണ്. പക്ഷേ ഇവിടെ നൽകിയിരിക്കുന്നത് ലേഖനത്തെ/ലേഖനങ്ങളെ നിലനിർത്താൻ പാകത്തിലുള്ള ശ്രദ്ധേയത അവയ്ക്കില്ല. ശ്രദ്ധേയത ആവശ്യപ്പെട്ടിരിക്കുന്ന ലേഖനങ്ങളിൽ (ഞാനല്ല, ആരായാലും) അതിനാവശ്യമായ ശ്രദ്ധേയത വേണം. പ്രത്യേകിച്ചും വ്യക്തികളെ സംബന്ധിച്ചാകുമ്പോൾ. ആളിന് ശ്രദ്ധേയത ഇല്ലാത്തിടത്തോളം കാലം ഓരോ അക്ഷരത്തിനും ഓരോ അവലംബം കൊണ്ടുവച്ചാലെന്താണ് ഗുണം? ഇനി പത്രവാർത്തയാണ് ഒരാളെ ശ്രദ്ധേയനാക്കുന്നു എങ്കിൽ കാശുകൊടുത്ത് ആർക്കുവേണമെങ്കിലും വാർത്തകൾ ഉണ്ടാക്കിക്കൂടെ? ദിവസവും വാർത്തകൾ ഉണ്ടാക്കേണ്ടത് പത്രക്കാരുടേയും ചാനലുകളുടേയും ജോലിയാണ്. അവരുടെ നിലനിൽപ്പിന്റെ/പച്ചരിപ്രശ്നം മാത്രമാണ്. ആ ജോലിയല്ല വിക്കിപീഡിയയ്ക്ക് എന്നുള്ള കാര്യം കൂടി ശ്രദ്ധിക്കുക. --സുഗീഷ് (സംവാദം) 13:15, 31 മാർച്ച് 2013 (UTC)Reply
  • നീക്കം ചെയ്ത ഏതു താളിലാണ് (ശ്രദ്ധേയത നൽകത്തക്ക) പ്രാഥമിക അവലംബം നൽകിയിരുന്നത്? മൂന്നാം കക്ഷി അവലംബം പറ്റില്ല എന്ന് പറഞ്ഞത് ഏതു താളിന്റെ കാര്യത്തിലാണ്?
  • ഏതുലേഖനമാണ് നീക്കം ചെയ്തത്? യക്ഷിയുടേത് ഇൻക്യുബേറ്ററിലാക്കുകയാണ് ചെയ്തതെന്ന് തോന്നുന്നു.
  • താങ്കൾ സ്വതന്ത്ര മൂന്നാം കക്ഷി അവലംബം വേണമെന്ന് അഭിപ്രായപ്പെടുകയും ആ വിഷയത്തിൽ പ്രൈമറി സോഴ്സുകൾ മതി എന്ന് ഞാൻ അഭിപ്രായപ്പെടുകയുമാണ് ചെയ്തത്. പക്ഷേ താങ്കൾ ഇപ്പോൾ ഞാൻ മൂന്നാം കക്ഷി സ്രോതസ്സ് വേണമെന്ന് വാദിച്ചു എന്ന് ആരോപിക്കുന്നു. ഇത് കൂട്ടിക്കുഴയ്ക്കലല്ലെങ്കിൽ മറ്റെന്താണ്? ഞാൻ അങ്ങനെ വാദിച്ചതിന്റെ തെളിവെങ്കിലും തരാമോ?
  • ഇവിടെ നൽകിയിരിക്കുന്ന അവലംബങ്ങൾ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഈ വ്യക്തിക്ക് ശ്രദ്ധേയതയുള്ളതായി തെളിയിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. (സുഗീഷിന് എതിരഭിപ്രായമുണ്ടെന്ന് മനസ്സിലാക്കുന്നു).
  • നിലവിലുള്ള മാനദണ്ഡമനുസരിച്ച് കലാരംഗത്ത് എന്തെങ്കിലും സംഭാവനകൾ നൽകിയിട്ടുള്ള ഒരാൾ കാശുകൊടുത്ത് അയാളുടെ ജീവചരിത്രം രണ്ടു പത്രങ്ങളിലും ഒരു ചാനലിലും വരുത്തിയാൽ വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയതയായി എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. സുഗീഷ് മുറുകെപ്പിടിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ച് ശ്രദ്ധേയത വരണമെങ്കിൽ ഒരാൾ കാശുകൊടുത്ത് ഒരു അവാർഡ് വാങ്ങിയാൽ മതിയല്ലോ? ചുരുക്കത്തിൽ കാശുകൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ട ചുമതല വിക്കിപീഡിയ ലേഖകനില്ല. കലാരംഗത്ത് സംഭാവനകൾ നൽകിയ ഒരാളുടെ ജീവചരിത്രം സ്വതന്ത്രസ്രോതസ്സുകളിൽ നിന്ന് പരിശോധനായോഗ്യമായ അവലംബങ്ങൾ ഉപോൽബലകമാക്കി ലേഖനമെഴുതിയാൽ മാത്രം മതി. --അജയ് ബാലചന്ദ്രൻ (സംവാദം) 04:02, 1 ഏപ്രിൽ 2013 (UTC)Reply


നീക്കം ചെയ്ത താളുകൾ നോക്കുക. ഒന്നാം കക്ഷി അവലംബങ്ങളുള്ള ഒന്നിലധികം ലേഖനങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.
യക്ഷിയെപ്പിടിച്ച് പെട്ടിയിലടയ്ക്കുകയോ പാലയിൽ തറയ്ക്കുകയോ ചെയ്താൽ എനിക്കെന്താണ് ദോഷം/ഗുണം. പ്രാഥമിക അവലംബം യക്ഷിക്ക് ഉണ്ടായിരുന്നോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല.
താങ്കൾ സ്വതന്ത്ര മൂന്നാം കക്ഷി അവലംബം വേണമെന്ന് അഭിപ്രായപ്പെടുകയും ആ വിഷയത്തിൽ പ്രൈമറി സോഴ്സുകൾ മതി എന്ന് ഞാൻ അഭിപ്രായപ്പെടുകയുമാണ് ചെയ്തത്. ആ പ്രാഥമിക അവലംബം പോലും ഭൗതീകമായും ശാസ്ത്രീയമായും വേണമെന്ന് ശഠിച്ചത് ഞാനല്ലല്ലോ? അതിനർത്ഥം സ്വതന്ത്രമായ മൂന്നാം കക്ഷി അവലംബം എന്നു തന്നെയല്ലേ?
ഇവിടെ നൽകിയിരിക്കുന്ന അവലംബങ്ങൾ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഈ വ്യക്തിക്ക് ശ്രദ്ധേയതയുള്ളതായി തെളിയിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഞാനും താങ്കളും മാത്രമല്ലല്ലോ?
സുഗീഷ് മുറുകെപ്പിടിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ച് ശ്രദ്ധേയത വരണമെങ്കിൽ ഒരാൾ കാശുകൊടുത്ത് ഒരു അവാർഡ് വാങ്ങിയാൽ മതിയല്ലോ? പോരല്ലോ? അങ്ങനെ മതിയെങ്കിൽ ചുരുക്കത്തിൽ കാശുകൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ട ചുമതല വിക്കിപീഡിയ ലേഖകനില്ല. കലാരംഗത്ത് സംഭാവനകൾ നൽകിയ ഒരാളുടെ ജീവചരിത്രം സ്വതന്ത്രസ്രോതസ്സുകളിൽ നിന്ന് പരിശോധനായോഗ്യമായ അവലംബങ്ങൾ ഉപോൽബലകമാക്കി ലേഖനമെഴുതിയാൽ മാത്രം മതി. ഇതെങ്ങനെ ശരിയാകും?

--സുഗീഷ് (സംവാദം) 04:26, 1 ഏപ്രിൽ 2013 (UTC)Reply

ശ്രദ്ധേയത തിരുത്തുക

നിലവിലുള്ള നയങ്ങൾ അനുസരിച്ച് ശ്രദ്ധേയതയുണ്ട് എന്ന് ഒരാളും (അജയ്) ഇല്ലന്ന് ഒരാളും (സുഗീഷ്) അഭിപ്രായപ്പെട്ടിട്ടുണ്ട്. അഭിപ്രായസമന്വയത്തിലെത്താൻ കൂടുതൽ പേരുടെ അഭിപ്രായങ്ങൾ ആവശ്യമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:05, 1 ഏപ്രിൽ 2013 (UTC)Reply

ഐതിഹ്യം തിരുത്തുക

  • ആ പ്രാഥമിക അവലംബം പോലും ഭൗതീകമായും ശാസ്ത്രീയമായും വേണമെന്ന് ശഠിച്ചത് ഞാനല്ലല്ലോ? അങ്ങനെ ഞാൻ ശഠിച്ചതിന്റെ (അഭിപ്രായപ്പെട്ടതിന്റെയെങ്കിലും) ഒരുദാഹരണം തരാമോ?   സുഗീഷേ, ഞാൻ അഭിപ്രായപ്പെട്ടത് ലേഖനത്തിന്റെ ലൈൻ ഐതിഹ്യം സത്യമാണെന്നാവരുത് എന്നാണ്. വിക്കിപീഡിയയുടെ പൊതുനിലപാട് ഭൗതികനിയമങ്ങളാണ് ശരി എന്നതാവണമെന്നും ഞാൻ അഭിപ്രായപ്പെട്ടു. പ്രാഥമിക അവലംബം ഏതൊരു വിശ്വാസത്തിനും പരിശോധനായോഗ്യത നൽകാനായി നൽകാനാവുമെന്നാണ് (ഉദാഹരണസഹിതം) ഞാൻ വാദിച്ചത്. ഐതിഹ്യങ്ങൾക്ക് ശാസ്ത്രീയമായ അവലംബം വേണമെന്ന് ഞാൻ അഭിപ്രായപ്പെട്ടിട്ടേയില്ല (വേണ്ടതില്ല എന്നു പറയുകയും ചെയ്തിട്ടുണ്ട്). എന്റെ അഭിപ്രായങ്ങൾ ഇത്രമാത്രം തെറ്റായിട്ടാണ് (നേരേ എതിര് എന്നുപറയാം) സുഗീഷ് മനസ്സിലാക്കുന്നതെങ്കിൽ പിന്നെ എങ്ങനെ നമുക്ക് ഒരു ചർച്ച മുന്നോട്ടു കൊണ്ടുപോകാനാകും?
  • അങ്ങനെ മതിയെങ്കിൽ ... ഇതെങ്ങനെ ശരിയാകും? എന്താണ് രണ്ടു സെന്റൻസും തമ്മിലുള്ള കോൺഫ്ലിക്റ്റ്? ആദ്യത്തേത് റിട്ടോറിക്കൽ സെന്റൻസും രണ്ടാമത്തേത് ഫാക്ച്വലുമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:56, 1 ഏപ്രിൽ 2013 (UTC)Reply
ഐതിഹ്യം സത്യമാണെന്നാവരുത് ഐതീഹ്യം സത്യമാണെന്ന് ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അത് ഓരോരുത്തരുടേയും സ്വന്തം കാര്യമാണ്. അവരത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.
വിക്കിപീഡിയയുടെ പൊതുനിലപാട് ലേഖനങ്ങളുടെ കാര്യത്തിൽ ഭൗതീക/രാസ നിയമങ്ങളിൽ അധിഷ്ഠിതമാവണം എന്നതിന്റെ അന്തരാർത്ഥം സത്യമായിരിക്കണം/പരിശോധനായോഗ്യമായിരിക്കണം എന്നുതന്നെയാണ്. അങ്ങനെ ഐതീഹ്യങ്ങൾക്കും വേണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഐതീഹ്യം സത്യമാണ് എന്നു പരിശോധിച്ച് സാക്ഷ്യപത്രം നൽകുന്ന സ്ഥലമല്ല വിക്കിപീഡിയ.--സുഗീഷ് (സംവാദം) 05:29, 1 ഏപ്രിൽ 2013 (UTC)Reply

ഐതിഹ്യങ്ങൾക്ക് ശാസ്ത്രീയ അവലംബം വേണമെന്ന് ഞാൻ പറഞ്ഞിരുന്നോ ഇല്ലയോ? (ഞാൻ അങ്ങനെ ശാഠ്യം പിടിച്ചുവെന്നാണ് സുഗീഷ് (സത്യവിരുദ്ധമായി) അവകാശപ്പെടുന്നത്) ഐതിഹ്യത്തിലെ ഉള്ളടക്കം പരിശോധനായോഗ്യമാണെന്ന് ഉറപ്പുവരുത്താൻ പ്രാധമിക സ്രോതസ്സുകൾ മതി എന്ന് ഞാൻ പറഞ്ഞതും സുഗീഷ് ഇപ്പോൾ പറയുന്നതും തമ്മിൽ എന്താണ് ബന്ധം? ഇതൊരു വിശ്വാസം മാത്രമാണെന്ന് ഐതിഹ്യ താളിൽ വ്യക്തമാക്കിയാൽ പിന്നെ

  • ശ്രദ്ധേയത തെളിയിക്കാൻ മൂന്നാം കക്ഷി സ്രോതസ്സും
  • പരിശോധനായോഗ്യതയ്ക്ക് പ്രാധമിക സ്രോതസ്സും

മതി എന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്. അതായത് വിശ്വാസം മാത്രമാണെന്ന് വ്യക്തമായി പ്രസ്താവിക്കുന്ന താളുകളിലെ ഉള്ളടക്കം സത്യമാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യത അവലംബങ്ങൾക്കില്ല എന്ന് (ആ വിശ്വാസം നിലവിലുണ്ടോ എന്നത് പരിശോധിക്കാൻ വായനക്കാരനെ സഹായിക്കുന്ന പ്രാധമിക സ്രോതസ്സുകൾ മതി എന്ന്). അതും സുഗീഷ് അവസാന പോസ്റ്റിൽ പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം? സന്നിധാനന്ദനിലേയ്ക്കോ ശ്രദ്ധേയതയിലേയ്ക്കോ ദയവായി തിരിച്ചുവരൂ --അജയ് ബാലചന്ദ്രൻ (സംവാദം) 05:59, 1 ഏപ്രിൽ 2013 (UTC)Reply

വാസ്തവവിരുദ്ധമായ ആരോപണം തിരുത്തുക

സത്യവിരുധമായി ഞാനെന്ത് അവകാശപ്പെട്ടു? താങ്കൾ തന്നെയാണ് അത് അവകാശപ്പെട്ടത്. ഐതീഹ്യത്തിന് വിശ്വാസത്തിന്റെ ലേബൽ കൊടുക്കുന്നത് എന്തിന്? ഐതീഹ്യം അങ്ങനെതന്നെ ഇരുന്നാൽ പോരേ. പിന്നെ മറ്റൊരുകാര്യം ശ്രദ്ധേയത തെളിയിക്കാൻ മൂന്നാം കക്ഷി സ്രോതസ്സു വേണമെന്ന വാദം. ശ്രദ്ധേയതയില്ല എങ്കിൽ പിന്നെ ലേഖനത്തിന് നിലനിൽപ്പില്ലല്ലോ? അങ്ങനെ നിലനിൽപ്പില്ലാത്ത ലേഖനത്തിന് എന്തിനാണ് പരിശോധനാ യോഗ്യതയും പ്രാഥമിക സ്രോതസ്സും!!
ഇനി സന്നിധാനന്ദന്റെ ശ്രദ്ധേയത ആണെങ്കിൽ; ഇതുവരെയുള്ള വിവരണങ്ങൾ/അനുബന്ധമായി നൽകിയിരിക്കുന്ന ലിങ്കുകൾ ഒന്നും തന്നെ ശ്രദ്ധേതാ യോഗ്യത പാലിക്കുന്നില്ല.--സുഗീഷ് (സംവാദം) 06:19, 1 ഏപ്രിൽ 2013 (UTC)Reply
ഞാൻ ഐതിഹ്യങ്ങളെ സംബന്ധിച്ച താളുകളിൽ ശാസ്ത്രീയമായ (മൂന്നാം കക്ഷി/പിന്നീട് പ്രാഥമികം എന്ന് സുഗീഷ് നിലപാടുമാറ്റി) അവലംബങ്ങൾ വേണമെന്ന് ശാഠ്യം പിടിച്ചു എന്ന അവകാശവാദത്തിൽ അപ്പോൾ സുഗീഷ് ഉറച്ചു നിൽക്കുന്നു.
  • സുഗീഷ് കള്ളം പറയുകയാണ് എന്നും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നുമാണ് ഇതിനുള്ള എന്റെ മറുപടി. (ഞാൻ അങ്ങനെ പറഞ്ഞതായി ഏതെങ്കിലും നാൾപ്പതിപ്പ് വ്യത്യാസം തെളിവായി കാണിക്കുന്നില്ല എങ്കിൽ ഇതെപ്പറ്റി കൂടുതൽ ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല).
സന്നിധാനന്ദന്റെ കാര്യത്തിൽ നിലവിൽ കൊടുത്തിട്ടുള്ള ലിങ്കുകൾ ഗായകൻ എന്ന നിലയിൽ ശ്രദ്ധേയത നൽകുന്നു എന്നാണ് എന്റെ അഭിപ്രായം. സുഗീഷും ഞാനും അഭിപ്രായങ്ങൾ വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി അതിനെപ്പറ്റിയും നമ്മൾ തമ്മിൽ ചർച്ച ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. പുതുതായി എന്തെങ്കിലും പോയിന്റുകൾ ഇല്ലെങ്കിൽ അതെപ്പറ്റിയും ഈ ചർച്ചയിൽ ഞാൻ തുടർന്നു പങ്കെടുക്കുന്നതല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:36, 1 ഏപ്രിൽ 2013 (UTC)Reply

ഞാനെന്തിന് കള്ളം പറയണം? ഇതൊരു വിശ്വാസം മാത്രമാണെന്ന് ഐതിഹ്യ താളിൽ വ്യക്തമാക്കിയാൽ പിന്നെ

  • ശ്രദ്ധേയത തെളിയിക്കാൻ മൂന്നാം കക്ഷി സ്രോതസ്സും
  • പരിശോധനായോഗ്യതയ്ക്ക് പ്രാധമിക സ്രോതസ്സും

മതി എന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്.

ഇത് ഞാനെഴുതിയതല്ലല്ലോ? മാത്രവുമല്ല വിക്കിമീഡിയ എന്നത് എന്റെ തറവാട്ടുസ്വത്തല്ല, എനിക്ക് കള്ളം പറഞ്ഞ് നേടിയെടുക്കാൻ. ഇനി അഭിപ്രായം പറയാനില്ല എന്നു പറഞ്ഞ് പിന്മാറുന്നതുകൊണ്ട് അത് ഈ താൾ നിലനിർത്താനുള്ള ശ്രദ്ധേയത നൽകുന്ന വിഷയവുമല്ല.--സുഗീഷ് (സംവാദം) 06:44, 1 ഏപ്രിൽ 2013 (UTC)Reply

"ഭൗതീകമായും ശാസ്ത്രീയവുമായി തെളിയിക്കാവുന്ന മുന്നാം കക്ഷി അവലംബമാണ് അത്തരം വിഷയങ്ങളിൽ വേണ്ടത്" എന്ന് ഞാൻ അഭിപ്രായപ്പെട്ടു എന്നും; അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഒരു തെറ്റു മാത്രം അംഗീകരിച്ച് "ആ പ്രാഥമിക അവലംബം പോലും ഭൗതീകമായും ശാസ്ത്രീയമായും വേണമെന്ന് ശഠിച്ചത് ഞാനല്ലല്ലോ?" എന്നുമാണ് സുഗീഷ് ആരോപിക്കുന്നത്. "താങ്കൾ തന്നെയാണ് അത് അവകാശപ്പെട്ടത്" എന്ന് താങ്കൾ വീണ്ടും ആവർത്തിക്കുന്നുമുണ്ട്.

ഇതുരണ്ടും പച്ചക്കള്ളമാണ് എന്നും ഞാൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ എന്റെ മേൽ ആരോപിക്കുന്നത് സഹിക്കേണ്ട ആവശ്യം എനിക്കില്ല എന്നും ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.

മുകളിൽ സ്ട്രൈക്ക് ചെയ്ത് കാണിച്ചിരിക്കുന്നത് സുഗീഷ് ഉന്നയിച്ച സത്യവിരുദ്ധമായ ആരോപണത്തെ സാധൂകരിക്കുന്ന തെളിവല്ല (എനിക്ക് വേണ്ടത് ഐതിഹ്യം സംബന്ധിച്ച ചർച്ചയിലെ പേജ് ഡിഫ് ആണ്). ഒന്നുകിൽ ഐതിഹ്യം സംബന്ധിച്ച ചർച്ചയിൽ എന്താണ് നടന്നതെന്ന് സുഗീഷിന് ഒരു ഓർമയുമില്ല എന്നോ അല്ലെങ്കിൽ സുഗീഷ് മനപൂർവം കള്ളം പറയുകയാണ് (എന്തിനുവേണ്ടി എന്ന് എനിക്കറിയില്ല) എന്നോ മാത്രമേ ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കൂ. രണ്ടായാലും ഇത് എന്റെ ഇന്റഗ്രിറ്റിക്കുമേലുള്ള ആരോപണമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:03, 1 ഏപ്രിൽ 2013 (UTC)Reply

വാസ്തവിരുദ്ധമായ ആരോപണം?

ഞാൻ ഇപ്പോഴും ചോദിക്കുന്ന ഒരേ ഒരു കാര്യം മാത്രമേയുള്ളൂ. ശ്രദ്ധേയത തെളിയിക്കാൻ മൂന്നാം കക്ഷി അവലംബം ഉണ്ടെങ്കിൽ മാത്രമേ ഒരു താളിന് നിലനിൽക്കാൻ കഴിയുകയുള്ളൂ എന്നിരിക്കെ എന്തിനാണ് പ്രാഥമിക സ്രോതസ്സ്? പരിശോധനായോഗ്യത?

രണ്ടായാലും ഇത് എന്റെ ഇന്റഗ്രിറ്റിക്കുമേലുള്ള ആരോപണമാണ്. വ്യക്തിഹത്യ എന്നു തന്നെ ആരോപണം ഉന്നയിക്കൂ. അതാകുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും. :)--സുഗീഷ് (സംവാദം) 07:16, 1 ഏപ്രിൽ 2013 (UTC)Reply

താങ്കൾ ചോദിക്കുന്ന ചോദ്യത്തിന് ഈ താളിൽ തന്നെ ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. അൽപ്പം കൂടി വിശദമാക്കാം. ഉള്ളടക്കം പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതാണ് (വേരിഫയബിലിറ്റി) സ്രോതസ്സുകളുടെ പ്രധാന ധർമ്മം. ശ്രദ്ധേയത തെളിയിക്കുക എന്നത് മറ്റൊരു (പ്രധാന) ധർമമാണ്. ഒരു വിഷയത്തിന് ശ്രദ്ധേയത വേണമെങ്കിൽ സാധാരണഗതിയിൽ മൂന്നാം കക്ഷി സ്രോതസ്സുകളാണ് വേണ്ടത് (ഓഫ്: മൂന്നാം കക്ഷി സ്രോതസ്സുകളില്ലാതെ തന്നെ താളുകൾക്ക് നിലനിൽക്കാവുന്ന നയം ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ളത് ഐതിഹ്യം സംബന്ധിച്ച ചർച്ചയിൽ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു - താങ്കൾ അത് കണ്ടിട്ടുമുണ്ട്).

മൂന്നാം കക്ഷി സ്രോതസ്സുകൾ ഉപയോഗിച്ച് ശ്രദ്ധേയമാണെന്ന് തെളിയിക്കപ്പെട്ട ലേഖനത്തിന്റെ ഉള്ളടക്കം മുഴുവൻ മൂന്നാം കക്ഷി സ്രോതസ്സ് അവലംബമാക്കിയുള്ളതാവണമെന്നില്ല. അത് പ്രാഥമിക/ദ്വിതീയ/ത്രിതീയ സ്രോതസ്സുകളിൽ നിന്നും ആവാം. ഒന്നാം കക്ഷി സ്രോതസ്സിൽ നിന്നുപോലും വേണമെങ്കിൽ വിവരങ്ങൾ ശേഖരിക്കാം. ഈ അവലംബങ്ങൾ ഉള്ളടക്കത്തിലെ ഓരോ പ്രസ്താവനകളുടെയും പരിശോധനായോഗ്യത തെളിയിക്കാനാണ്. ചോദ്യം ചെയ്യപ്പെട്ടേയ്ക്കാവുന്ന ഒരു പ്രസ്താവനയും ഒരു ഉദ്ധരണിയും ലേഖകന് ഒരു അവലംബവുമില്ലാതെ വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്നതല്ല. ഇതാണ് ഞാൻ ഐതിഹ്യം സംബന്ധിച്ച ചർച്ചയിൽ പലപ്രാവശ്യം പറഞ്ഞതും ഇവിടെ ഒരു പ്രാവശ്യം പറഞ്ഞതും. ഇത്രയും വിശദമാക്കിയാൽ മതിയോ?

സത്യവിരുദ്ധമായ ആരോപണം സംബന്ധിച്ച വിഷയം ഇവിടെ ഉന്നയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:33, 1 ഏപ്രിൽ 2013 (UTC)Reply

ഞാൻ ഇപ്പോഴും ചോദിക്കുന്ന/ഉന്നയിക്കുന്ന/ആവശ്യപ്പെടുന്ന/ആരോപിക്കുന്ന കാര്യം ഒന്നുമാത്രം; ശ്രദ്ധേയത ഇല്ലാത്ത ഒരു വിഷയത്തിന് എന്തിനാണ് ഉള്ളടക്കം പരിശോധിക്കാനായി ഒന്നോ രണ്ടോ കക്ഷി അവലംബങ്ങൾ?? കൃത്യമായ മൂന്നാം കക്ഷി അവലംബങ്ങളില്ലാത്ത (ശ്രദ്ധേയമല്ലാത്ത) വിഷയങ്ങൾ എന്തിന് വിക്കിപീഡിയയിൽ നിലനിർത്തുന്നു. ഇനി അതല്ല ഒന്നാം കക്ഷി അവലംബം പോലും വേണ്ട പരോക്ഷമായിട്ട് പോലും ഒരു വിഷയത്തെ പരാമർശിക്കുന്നു എങ്കില്പോലും അത്തരം വിഷയങ്ങൾ വിക്കിയിൽ വരണം എന്നൊരു നയമുണ്ടാക്ക്. അങ്ങനെ ഒരു നയമുണ്ടാക്കിയാൽ ഇത്തരം ചവറുകൾ ഇവിടെ നിലനിർത്താം. അല്ലാതെ ഈ വ്യക്തിയ്ക്ക് വിക്കിയിൽ നിലനിൽക്കാൻ തക്ക യാതൊരു ശ്രദ്ധേയതയും ഇതുവരെ വന്നിട്ടില്ല എന്ന് ഇപ്പോൾ ഇവിടെ നിലനിൽക്കുന്ന നയങ്ങളും മാർഗ്ഗരേഖകളും പ്രകാരം പറയുവാൻ കഴിയും.
സത്യവിരുദ്ധമായ ആരോപണം സംബന്ധിച്ച വിഷയത്തിൽ ഇവിടെത്തന്നെ ഞാൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. സത്യവിരുദ്ധം എന്നതുമാറ്റി വ്യക്തിഹത്യ എന്ന ലേബലിൽ ആയിരുന്നെങ്കിൽ ഇപ്പോൾ തന്നെ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടേയേനേ..--സുഗീഷ് (സംവാദം) 07:56, 1 ഏപ്രിൽ 2013 (UTC)Reply

കൃത്യമായ മൂന്നാം കക്ഷി അവലംബങ്ങളില്ലാത്ത (ശ്രദ്ധേയമല്ലാത്ത) വിഷയങ്ങൾ എന്തിന് വിക്കിപീഡിയയിൽ നിലനിർത്തുന്നു.മൂന്നാം കക്ഷി സ്രോതസ്സുകളില്ലാതെ തന്നെ താളുകൾക്ക് നിലനിൽക്കാവുന്ന നയം ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ളത് ഐതിഹ്യം സംബന്ധിച്ച ചർച്ചയിൽ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു - താങ്കൾ അത് കണ്ടിട്ടുമുണ്ട് --അജയ് ബാലചന്ദ്രൻ (സംവാദം) 08:01, 1 ഏപ്രിൽ 2013 (UTC)Reply

ആദ്യമായി ഒന്നു മനസ്സിലാക്കുക. ഇത് ഇംഗ്ലീഷ് വിക്കിപീഡിയ അല്ല. ഇവിടെ നയങ്ങൾ ഇവിടുത്തെ മാത്രം നയങ്ങളും മാർഗ്ഗരേഖകൾ ഇവിടുത്തെമാത്രം മാർഗ്ഗരേഖകളുമാണ്. ഈ നയങ്ങളും മാർഗ്ഗരേഖകളും മറ്റ് മലയാളം വിക്കി സംരംഭങ്ങൾ പോലും പാലിക്കുന്നില്ല എന്നുകൂടി അറിയിക്കുന്നു. ചില വിഷയങ്ങളിൽ ഇവിടെ ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ അതേ പടി സ്വീകരിക്കാം എന്ന് ഒരു നയമോ സമവായമോ ഉള്ളതായി അറിയില്ല. ചില കാര്യങ്ങളിൽ ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ പറ്റില്ലാ ചിലതിൽ പറ്റും എന്നും പറയുന്നത് ശരിയായ നയമോ കീഴ്വഴക്കമോ അല്ല.--സുഗീഷ് (സംവാദം) 08:15, 1 ഏപ്രിൽ 2013 (UTC)Reply

മലയാളം വിക്കിപീഡിയയിൽ ഇംഗ്ലീഷ് വിക്കിപീഡിയയ്ക്ക് കടകവിരുദ്ധമായി ഒരു നയം രൂപീകരിച്ചിട്ടില്ല എങ്കിൽ ഇംഗ്ലീഷ് വിക്കിപീഡിയയുടെ നയം ഉദ്ധരിച്ച് പ്രശ്നപരിഹാരം നടത്തുന്നത് ധാരാളം തവണ ഞാൻ കണ്ടിട്ടുണ്ട്. അത് ഒരു കീഴ്വഴക്കമാണ്. മലയാളം വിക്കിപീഡിയയിൽ നയരൂപീകരണചർച്ച പോലും നടന്നിട്ടില്ലാതെ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്ത് സഹായം താളുകളും (നയപരമായ പ്രസ്താവനകൾ ഉൾപ്പെട്ടവ), നയങ്ങളും ഇവിടെ ഒരുപാടുതവണ കൊണ്ടുവരപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാനയത്തിൽ നിന്ന് വ്യത്യാസമുള്ള നയങ്ങളാണ് ഗ്രന്ഥശാലകളുടെയും ഗ്രന്ഥങ്ങളുടെയും മറ്റും ശ്രദ്ധേയതയുടെ കാര്യത്തിൽ ഇവിടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. നമുക്ക് നയമുള്ള വിഷയത്തിൽ ഒരു ചർച്ചയുണ്ടായാൽ അതിൽ ഇംഗ്ലീഷ് വിക്കിയിലെ നയത്തിന് ഒരു പ്രാധാന്യവുമില്ല. മറ്റു വിഷയങ്ങളിൽ കോമൺസിലെയും ഇംഗ്ലീഷ് വിക്കിയിലെയും നയത്തിന് പ്രാധാന്യമുണ്ട് (അതാണ് കീഴ്വഴക്കം). ഇനി താങ്കളുടെ പ്രസ്താവനയിലേയ്ക്ക് വരാം.

കൃത്യമായ മൂന്നാം കക്ഷി അവലംബങ്ങളില്ലാത്ത (ശ്രദ്ധേയമല്ലാത്ത) വിഷയങ്ങൾ എന്തിന് വിക്കിപീഡിയയിൽ നിലനിർത്തുന്നു. കൃത്യമായ മൂന്നാം കക്ഷി അവലംബങ്ങൾ ഇല്ലാത്ത വിഷയങ്ങൾ ശ്രദ്ധേയമല്ല എന്ന് മലയാളം വിക്കിപീഡിയയിൽ നയമുണ്ടോ? സെക്കന്ററി (ദ്വിതീയ) സ്രോതസ്സുകൾ ഉള്ളവശ്രദ്ധേയമാണ് എന്നാണല്ലോ മലയാളം വിക്കിപീഡിയ ശ്രദ്ധേയതാനയത്തിൽ പറയുന്നത്? സെക്കന്ററി സ്രോതസ്സും പ്രൈമറി സ്രോതസ്സും തമ്മിൽ ചില അവസരങ്ങളിൽ മാറിപ്പോകാറുപോലുമുണ്ട് എന്ന് സെക്കന്ററി സ്രോതസ്സിനെപ്പറ്റിയുള്ള ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനത്തിൽ (നയമല്ല) ദ്വിതീയ സ്രോതസ്സുകളെ അവലംബമാക്കി പറയുന്നുമുണ്ട്.

മലയാളം വിക്കിപീഡിയയിലെ രണ്ടു നയങ്ങൾ (ഇംഗ്ലീഷിൽ നിന്ന് സ്വീകരിച്ചത്)

"Sources,"[4] defined on Wikipedia as secondary sources, provide the most objective evidence of notability. The number and nature of reliable sources needed varies depending on the depth of coverage and quality of the sources. Multiple sources are generally preferred.

"Independent of the subject" excludes works produced by those affiliated with the subject including: self-publicity, advertising, self-published material by the subject, autobiographies, press releases, etc.

സന്നിധാനന്ദന്റെ ഏതൊക്കെ അവലംബങ്ങളാണ് ഇൻഡിപെൻഡന്റ് അല്ലാത്തത്? ഏതൊക്കെയാണ് പ്രാഥമികം? (ദ്വിതീയമോ ത്രിതീയമോ അല്ലാത്തത്?). മലയാളം വിക്കിയിൽ reliable sources that are independent of the subject എന്ന നയം മാത്രമാണ് ഉള്ളത്. അത് സന്നിധാനന്ദന്റെ ലേഖനത്തിൽ പാലിക്കപ്പെട്ടിട്ടുണ്ട്.

ഇവിടെയുള്ള തർക്കം സന്നിധാനന്ദൻ ഇത്ര ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ടോ ഇല്ലയോ എന്നല്ലല്ലോ? അപ്പോൾ അവലംബങ്ങളുടെ കീറിമുറിച്ചുള്ള പരിശോധന അനാവശ്യമാണ്.

ഇവിടെ ഞാനും സുഗീഷും തമ്മിലുള്ള അഭിപ്രായവ്യത്യാസം സന്നിധാനന്ദന്റെ ഈ നേട്ടങ്ങൾ അദ്ദേഹത്തിന് വിക്കിപീഡിയയിൽ ലേഖനമുണ്ടാകാനുള്ള ശ്രദ്ധേയത നൽകുന്നുണ്ടോ എന്നാണ്. ഉണ്ടെന്ന് ഞാനും ഇല്ലെന്ന് സുഗീഷും നിലവിലുള്ള നയങ്ങളെത്തന്നെ ആശ്രയിച്ച് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ഇത് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് എന്തു തീരുമാനമെത്താനാണ്? കാക്കക്കുയിൽ എന്ന ചിത്രത്തിൽ മുകേഷ് പറയുന്നതുപോലെ. ശ്രദ്ധേയതയുണ്ട്, ശ്രദ്ധേയതയില്ല എന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടിരിക്കാം. ആദ്യം നിർത്തുന്നയാൾ തോറ്റു. എന്തുപറയുന്നു?  

സമവായമുണ്ടാക്കാൻ നമ്മൾ തമ്മിൽ ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല (രണ്ടുപേരും സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിന്നുകൊണ്ട് ഒരേ പൊസിഷൻ ആവർത്തിക്കുകയാണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്). മറ്റാരെങ്കിലും അഭിപ്രായം പറയട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:57, 1 ഏപ്രിൽ 2013 (UTC)Reply

അതെ വേറെ ആരെങ്കിലും അഭിപ്രായം പറയട്ടെ, വെറുതെ ശ്രദ്ധേയത ഉണ്ട് എന്നുപറഞ്ഞിട്ട് കാര്യമില്ല എന്നുമാത്രം.--സുഗീഷ് (സംവാദം) 10:05, 1 ഏപ്രിൽ 2013 (UTC)Reply
ഇതുതന്നെ മുകേഷ് പറഞ്ഞത്. വെറുതേ ശ്രദ്ധേയത ഇല്ല എന്ന് പറഞ്ഞിട്ടും കാര്യമില്ലല്ലോ? വേറേ ആരെങ്കിലും പറയട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 10:10, 1 ഏപ്രിൽ 2013 (UTC)Reply

സിനിമയിൽ പാട്ടുപാടുക എന്ന കാര്യം അനന്യസംഭാവനകളിൽ ഉൾപ്പെടുത്താവുന്നതാണ്. അതനുസരിച്ച് ഒന്നിലധികം സിനിമയിൽ പാടിയിട്ടുള്ള പിന്നണിഗായകൻ വിക്കിയിൽ ഉൾപ്പെടാൻ ശ്രദ്ധേയൻ തന്നെയാണ്. സന്നിധാനന്ദന്റെ കാര്യത്തിൽ അദ്ദേഹം സിനിമക്കുപുറത്ത് ടെലിവിഷൻ പരിപാടികളിലൂടെയും ജനകീയനാണ്. ലേഖനം തീർച്ചയായും നിലനിർത്തേണ്ടതാണ്. --Vssun (സംവാദം) 10:30, 1 ഏപ്രിൽ 2013 (UTC)Reply

റിയാലിറ്റി ഷോകളുടേയും ചാനലുകളുടെ അതിപ്രസരത്തിന്റേയും ഇക്കാലത്ത് കുറച്ചെങ്കിലും പാടുന്നവർക്ക് (സംഗീതസംവിധായകനേയും നിർമ്മാതാവിനേയുമൊക്കെ അറിയാമെങ്കിൽ അങ്ങനേയും) സിനിമയിൽ ഒരു പാട്ട് പാടുക എന്നത് വലിയ സംഭവമല്ല. ഇനി അതല്ല് ടെലിവിഷൻ പരിപാടികളിലൂടെ ജനകീയനാണ് എന്നത് ഏത് മാനദണ്ഡം ഉപയോഗിച്ചാണ് അവകാശപ്പെടുന്നത്. ഗായകനെന്ന നിലയിൽ യേശുദാസ്, ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ എന്നിവരേപ്പോലെ ശ്രദ്ധേയനാണ് സന്നിധാനന്ദനും എങ്കിൽ, അല്ലെങ്കിൽ ഏകെ ആന്റണിയേപ്പോലെ, ഉമ്മഞ്ചാണ്ടിയേപ്പോലെ വി.എസ്സ് അച്ചുതാനന്ദനേപ്പോലെ ജനകീയമായി ശ്രദ്ധേയതയുള്ളവരുടെ കൂട്ടത്തിലാണോ സന്നിധാനന്ദൻ. അത്രയ്ക്ക് ശ്രദ്ധേയനാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ക്ഷമിക്കുക.. മാപ്പ്. --സുഗീഷ് (സംവാദം) 10:41, 1 ഏപ്രിൽ 2013 (UTC)Reply
സുഗീഷ് ഉദാഹരിച്ചിരിക്കുന്ന പോലെ അതീവശ്രദ്ധേയതയുള്ളവരെ മാത്രമല്ല വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ടത്. മിനിമം ശ്രദ്ധേയതയാണ് മാനദണ്ഡമാക്കേണ്ടത്. അതായത് വ്യക്തിയെ വിക്കിപീഡിയ പരസ്യപ്പെടുത്തരുത്. --Vssun (സംവാദം) 10:50, 1 ഏപ്രിൽ 2013 (UTC)Reply
ശ്രദ്ധേയതയ്ക്കും മിനിമവും മാക്സിമവും ഉണ്ടോ ???--സുഗീഷ് (സംവാദം) 11:08, 1 ഏപ്രിൽ 2013 (UTC)Reply

ഒന്നോ അതിലധികമോ കാര്യത്താൽ ഒരാളെ കൂടുതലായി അറിയപ്പെടുന്നു. ഇതല്ലേ വ്യക്തിയുടെ ശ്രദ്ധേയത. ശ്രദ്ധേയതയുടെ മിനിമം എന്നത് നിലനിർത്താൻ പലനയങ്ങളിൽ ഒരെണ്ണമെങ്കിലും പാലിച്ചിരിക്കണം എന്നതാണ്. മാക്സിമം എത്രയായാലും പോരട്ടെ--Roshan (സംവാദം) 13:08, 1 ഏപ്രിൽ 2013 (UTC)Reply

ഒരെണ്ണം എന്നത് മിനിമം യോഗ്യതയല്ല. അതാണ് യോഗ്യത. ഒരെണ്ണം ഉണ്ടെങ്കിൽ ബാക്കിയുള്ളതെല്ലാം അപ്രസക്തമല്ലേ? അതോ ഒന്നിലധികം കാര്യങ്ങൾ ചേർത്തുവച്ചാൽ ഒരു വലിയ ശ്രദ്ധേയത കിട്ടുമോ? --സുഗീഷ് (സംവാദം) 13:50, 1 ഏപ്രിൽ 2013 (UTC)Reply

വലിയ ശ്രദ്ധേയത കിട്ടും. പക്ഷേ അതൊന്നും ഇവിടെ പ്രശ്നമല്ല. പത്മശ്രീ കിട്ടിയ ആൾക്ക് പത്മഭൂഷണും കൂടി പിന്നീട് കിട്ടിയാൽ വലിയ ശ്രദ്ധേയതയായി.--Roshan (സംവാദം) 14:24, 1 ഏപ്രിൽ 2013 (UTC)Reply

മലയാളികളുടെ ഈ സങ്കുചിത നിലപാടുകൾ കാണുമ്പോൾ ഒരേ സമയം ചിരിയും സഹതാപവും തോന്നുന്നു. ഒന്നിനെയും അംഗീകരിക്കാൻ മലയാളി ഒരുക്കമല്ല. അതിനു ഒരു ഉദാഹരണമാണ് ഈ സംവാദവും. അമേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് http://en.wikipedia.org/wiki/America%27s_Got_Talent ഇടയ്ക്ക് AXN ചാനലിലും ഇതിന്റെ എപ്പിസോഡകൾ വരാറുണ്ട്. ഇതിൽ പന്കെടുക്കന്ന പ്രത്യകിച്ചും ഫൈനൽ റൌണ്ടിൽ എത്തുന്ന ഏറെപ്പെരുടെയും പ്രൊഫൈൽ അവിടെ ലഭ്യമാണ്. മലയാളിക്ക്‌ അവന്റെ സ്വന്തം ചാനലിൽ വരുന്നത് കാണാം പക്ഷെ അത് വിക്കിയിൽ ഇടാൻ പാടില്ല എന്ന് പറയുന്നതിലെ ഔചിത്യമില്ലായ്മ എത്ര ആലോചിട്ട്ടും പിടി കിട്ടുന്നില്ല. ആറു മാസത്തിലധികം നീണ്ടു നിൽക്കുന്ന പരിപാടികൾ ലക്ഷക്കണക്കിന് ആളുകൾ എസ് എമ്മ്സ്‌ അയച്ചു തിരഞ്ഞെടുക്കുന്ന വിജയികൾ. ഇതൊക്കെ പോരെ ഒരു പരിപാടിയുടെ വ്യൂവർഷിപ്പിനെ പറ്റി മനസ്സിലാക്കാൻ. അതും ഏറ്റവും പ്രമുഖ ചാനലിൽ. അതോ മലയാളിയുടെ ലോകം കുറെ ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്ന ഊശാൻതാടിക്കരുടെത് മാത്രമാണോ ???--Devgowri (സംവാദം) 16:16, 1 ഏപ്രിൽ 2013 (UTC)Reply

മലയാളികളുടെ ഈ സങ്കുചിത നിലപാടുകൾ കാണുമ്പോൾ ഒരേ സമയം ചിരിയും സഹതാപവും തോന്നുന്നു. സഹതാപമോ സന്തോഷമോ ഇവിടെ ബാധകമല്ല എന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ,
ഒന്നിനെയും അംഗീകരിക്കാൻ മലയാളി ഒരുക്കമല്ല. നല്ലതിനെ അതേ മനോഭാവത്തോടു സ്വീകരിക്കാനും ചീത്തയായിട്ടുള്ളതിനെ അതേ ഗൗരവത്തോടെ തന്നെ നിരാകരിക്കാനും അറിയാമെന്നുതന്നെ കരുതുന്നു; നല്ലതും ചീത്തയും ആപേക്ഷികമാണെങ്കിൽപ്പോലും.
അതിനു ഒരു ഉദാഹരണമാണ് ഈ സംവാദവും. ഇതൊരിക്കലും അതിനൊരപവാദമല്ല.
അമേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് http://en.wikipedia.org/wiki/America%27s_Got_Talent. ആയിക്കോട്ടെ അതിവിടെ മലയാളത്തിൽ ഇങ്ങനെ ഒരു താൾ നിലനിൽക്കണം എന്നു വാദിക്കുവാൻ തക്ക കാരണം ആണെന്നു പറയുന്നതിനെ എങ്ങനെ ന്യായീകരിക്കാൻ കഴിയും?
മലയാളിക്ക്‌ അവന്റെ സ്വന്തം ചാനലിൽ വരുന്നത് കാണാം പക്ഷെ അത് വിക്കിയിൽ ഇടാൻ പാടില്ല കാരണങ്ങൾ ഈ സംവാദം തുടക്കം മുതൽ നോക്കുക. ഇതല്ലാതെ, രചന നാരായണൻകുട്ടി, സമരസന്ദേശയാത്ര തുടങ്ങിയ ലേഖനങ്ങളുടെ സംവാദവും നോക്കുക.

ആറു മാസത്തിലധികം നീണ്ടു നിൽക്കുന്ന പരിപാടികൾ ലക്ഷക്കണക്കിന് ആളുകൾ എസ് എമ്മ്സ്‌ അയച്ചു തിരഞ്ഞെടുക്കുന്ന വിജയികൾ. ഇതൊക്കെ പോരെ ഒരു പരിപാടിയുടെ വ്യൂവർഷിപ്പിനെ പറ്റി മനസ്സിലാക്കാൻ. ഇതൊന്നും മറ്റാരും പറയുന്നതല്ലല്ലോ ? അവർ തന്നെ അവകാശപ്പെടുന്നതല്ലേ?

ഇന്ത്യയിൽ ഏറ്റവും കൂടുതലടിക്കുന്ന പത്രമാണ് മനോരമദിനപത്രം എന്നു പറയുന്നതുപോലെതന്നെ ഇതിനേയും കണ്ടാൽ മതി. കേരളത്തിലെ ജനങ്ങളുടെ എണ്ണം-മറ്റു പത്രങ്ങളുടെ കോപ്പി-പത്രം വായിക്കാത്തവർ=ഏകദേശം ഇതായിരിക്കും ഉത്തരം. മാത്രവുമല്ല ഇന്ത്യയിലെ എല്ലാവരും സംസാരിക്കുന്ന ഭാഷയൊന്നുമല്ലല്ലോ മലയാളം, അതുകൊണ്ട് അത്തരം കണ്ടെത്തലുകൾ ആവശ്യമില്ല എന്നുതന്നെ കരുതുന്നു.

അതും ഏറ്റവും പ്രമുഖ ചാനലിൽ. ഏത് മാനദണ്ഡം ഉപയോഗിച്ച്? ഏഷ്യാനെറ്റ് എന്നത് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനൽ എന്നതിലുപരി എന്തു പ്രമുഖസ്ഥാനമാണ് മറ്റുള്ള ചാനലുകളേ അപേക്ഷിച്ച് ഏഷ്യാനെറ്റിനുള്ളത്. എല്ലാ ചാനലുകൾക്കും ശ്രദ്ധേയത ഉണ്ട്/അതിൽ അവതരിപ്പിക്കുന്ന പരിപാടികൾക്കും ചിലപ്പോൾ കാണാം. അങ്ങനെ നടക്കുന റിയാലിറ്റി ഷോകളിൽ വിജയിക്കുകപോലും എന്തിനേറെ ഫൈനൽ വരെ പോലും എത്താത്ത ഒരു മത്സരാർത്ഥിക്ക് ഒന്നാം സ്ഥാനം കിട്ടുന്നവരുടെ ശ്രദ്ധേയതയുണ്ടോ?

അതോ മലയാളിയുടെ ലോകം കുറെ ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്ന ഊശാൻതാടിക്കരുടെത് മാത്രമാണോ ??? എന്നൊരിക്കലും ഞാൻ കരുതുന്നില്ല. കാരണം എനിക്ക് താടിയില്ല. ഞാൻ ബുദ്ധിജീവിയുമല്ല. പിന്നെ കുറേ ബുദ്ധിജീവികൾ കൈയ്യടക്കി വച്ചിരിക്കുന്നു എന്നു തോന്നുന്നു എങ്കിൽ അത് മറ്റുള്ളവർക്കാർക്കും കഴിവില്ലാത്തതുകൊണ്ടുതന്നെയാണ് എന്നു തന്നെ കരുതുന്നു. --സുഗീഷ് (സംവാദം) 20:31, 1 ഏപ്രിൽ 2013 (UTC)Reply

ശ്രദ്ധേയതയുടെ കാര്യത്തിൽ ഒരു ഏകീകൃത നയം വേണം. ശ്രദ്ധേയതയുടെ കാര്യത്തിൽ ശ്രീ മണ്ണത്തൂർ വിൽസൺ സാറും സന്നിധാനന്ദനും ഏതാണ്ട് തുല്യരാണ്. ഇത് മായ്ക്കുന്നില്ലെങ്കിൽ അതും പുനർജീവിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ഇത് ഇംഗ്ലീഷ് വിക്കിപ്പീഡിയ അല്ല എന്ന് കൂടി പറയട്ടെ. ഇംഗ്ലീഷ് വിക്കിപ്പീഡിയ മൊത്തം അലമ്പാണ് അത്പോലല്ല നമ്മുടെ മലയാളം വിക്കിപ്പീഡിയ. ജയ് മലയാളം. ജയ് ദത്തസ്വാമി. ജയ് സഖഫി --ബി. സ്വാമി (സംവാദം) 01:40, 2 ഏപ്രിൽ 2013 (UTC)Reply

ശ്രദ്ധേയതയുടെ കാര്യത്തിൽ ശ്രീ മണ്ണത്തൂർ വിൽസൺ സാറും സന്നിധാനന്ദനും ഏതാണ്ട് തുല്യരാണ്. അതിവിടെ യോജിക്കില്ല. ഇതു സന്നിധാനന്ദന്റെ സംവാദമാണ് . അങ്ങനെയാകാമെങ്കിൽ ഇങ്ങനെയാകാം എന്നു പറയരുത്. പിന്നെ സംവാദങ്ങളുടെ അവസാനമായുള്ള സ്ഥിരമായുള്ള ജയ്‌വിളി അവസാനിപ്പിച്ചാൽ നന്നായിരിക്കും.--Roshan (സംവാദം) 03:37, 2 ഏപ്രിൽ 2013 (UTC)Reply

ആദ്യം മനസ്സിലാക്കേണ്ടത് ശ്രദ്ധേയതാനയം എന്നത് ഏകീകൃതനയം തന്നെയാണ്; നയങ്ങളുടെ/നിയങ്ങളുടെ ഒരു കൂട്ടമാണ് അത്. അതിൽ ഒന്നിലധികം കാര്യങ്ങളേക്കുറിച്ച് പറയുന്നുണ്ട്. ആ കൂട്ടത്തിൽ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരെണ്ണം പാലിക്കണം എന്നുമാത്രമേ പറയുന്നുള്ളൂ. ഇനി മണത്തൂർ വിൽസൺ എന്ന വ്യക്തിക്ക് ഇതുവരെയുള്ള യാതൊരു സംഭവങ്ങളാലും ശ്രദ്ധേയത ഇല്ല എന്ന് തറപ്പിച്ചുതന്നെ പറയുന്നു. --സുഗീഷ് (സംവാദം) 05:16, 2 ഏപ്രിൽ 2013 (UTC)Reply
ശരി. ഇല്ലെങ്കിൽ വേണ്ട. ഒരഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ--ബി. സ്വാമി (സംവാദം) 15:47, 2 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സന്നിധാനന്ദൻ&oldid=1974843" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സന്നിധാനന്ദൻ" താളിലേക്ക് മടങ്ങുക.