സംവാദം:ലിറ്റിൽ സൂപ്പർമാൻ

Latest comment: 10 വർഷം മുമ്പ് by 117.218.66.74

ഇത്രയധികം സൂക്ഷ്മനിരീക്ഷണം മൂലം വിക്കിയിലെ ഒട്ടുമിക്ക ലേഖനങ്ങളും മായ്ക്കേണ്ടി വന്നേക്കാം. കാര്യനിർവാഹകരടക്കം മലയാളം പത്രങ്ങളിലെ വാർത്തകളിൽ നിന്നും വാക്കുകൾ ശേഖരിക്കുന്നുണ്ട്.

  • ലേഖനത്തിൽ: 3ഡിയോടൊപ്പം ചിത്രത്തിന്റെ 2ഡി പതിപ്പും പുറത്തിറങ്ങും.
  • ലേഖനത്തിൽ: ഹോളിവുഡ് വിദഗ്ധരാണ് ചിത്രത്തിന്റെ ഗ്രാഫിക്സ് തയാറാക്കുന്നത്.
  • യാഹൂ: 3 ഡിയിലും 2 ഡിയിലും പുറത്തിറങ്ങുന്ന ചിത്രത്തിൻറെ പ്രധാന ആകർഷണം ഹോളിവുഡ് വിദഗ്ധർ ഒരുക്കുന്ന ഗ്രാഫിക്സ് രംഗങ്ങളാണ്.

ഈ രണ്ടായുള്ള വരിയെ കോപ്പിയെന്നു പറയാൻ സാധിക്കുമോ.

  • ലേഖനത്തിൽ: 11 വയസുള്ള ആൺകുട്ടിയും 10 വയസുള്ള പെൺകുട്ടിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യാഹൂ:. 11 വയസുള്ള ഒരു ആൺകുട്ടിയും 10 വയസുള്ള പെൺകുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

കോപ്പിയെന്നു പറയാം. എന്നാലും മായ്ക്കുന്നവർക്ക് മാറ്റിയെഴുതാൻ സാധിക്കും ഈ വരി.

  • ലേഖനത്തിൽ:ആലപ്പുഴ ജില്ലയിലെ പാതിരാമണൽ, ഉദയാസ്റ്റുഡിയോ, കസഖ്സ്ഥാൻ എന്നിവിടങ്ങളിൽ ചിത്രീകരണം നടത്തുന്നു.
  • യാഹൂ: ആലപ്പുഴ ജില്ലയിലെ പാതിരാമണൽ, ഉദയസ്റ്റുഡിയോ എന്നിവയ്ക്കു പുറമേ കസഖ്സ്ഥാനും പ്രധാന ലൊക്കേഷനാണ്.

ഇത് കോപ്പിയെന്നു നിഗമിക്കാമോ.

  • ലേഖനത്തിൽ: ആധുനിക കാലത്തെ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുട്ടിയായി ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ പതിനൊന്നുവയസുകാരൻ ബെന്നിയാണ് സൂപ്പർമാനെ അവതരിപ്പിക്കുന്നത്.
  • യാഹൂ: ഇന്നത്തെ കാലത്തെ പ്രശ്നങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ പതിനൊന്നുവയസുകാരൻ ബെന്നിയാണ് സൂപ്പർമാൻ ആകുന്നത്.

ഇതൊക്കെ വാക്കുകളെ അതേപോലേ തന്നെയാണോ പകർത്തിയിരിക്കുന്നത്.

  • ലേഖനത്തിൽ:ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടു പ്രതികരിക്കാൻ ആഗ്രഹിക്കുന്ന കുട്ടി സൂപ്പർമാനായി മാറുന്നതാണ് ചിത്രം.
  • യാഹൂ:ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടു പ്രതികരിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടി സൂപ്പർമാൻ ആകാൻ സ്വപ്നം കാണുന്നു.

ഇത്തരത്തിൽ വാക്കുകളെ മറിച്ചെഴുതിയല്ലേ പകർപ്പാകാതെ ലേഖനം എഴുതുന്നത്. ഞാൻ അങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത്.

പകർപ്പാണെങ്കിൽ ഐപി താൾ തിരുത്താൻ ഓപ്ഷൻ വച്ച സ്ഥിതിക്ക് മനു ചാടി ഫലകം ചാർത്തി ഇട്ടതും മോശമായിപ്പോയി. ചാടിക്കേറി മായിച്ചതേ തെറ്റ്. ഞാൻ എന്തായാലും ഈ ലേഖനം മാറ്റി എഴുതാനോ നിലനിർത്താനോ പങ്കാളിയാകാൻ ശ്രമിക്കില്ല. പറഞ്ഞെന്നു മാത്രം. ഐപിയുടെ മുൻ ഇടപെടലുകളേയും മാനിക്കാം. അല്ലാ ഇങ്ങനെയൊക്കെയല്ലേ തനിപ്പകർപ്പല്ലാതെ എഴുതുക.--Roshan (സംവാദം) 18:04, 5 ഏപ്രിൽ 2014 (UTC)Reply

ഞാൻ തിരച്ചിൽ നടത്തിയപ്പോൾ പല വരികളും അതേപോലെ കാണാൻ കഴിഞ്ഞു. ഇനി ഐപിയുടെ പൂർവ്വ സംഭാവന എങ്ങനെ മനസ്സിലാക്കും? ഇപ്പോൾ കാണിക്കുന്ന സംഭാവനകൾ ഇദ്ദേഹം തന്നെയാണ് ചെയ്തതെന്നു ഉറപ്പിക്കാനാവില്ലല്ലോ, അതിനല്ലേ അംഗത്വം വേണമെന്നു പറയുന്നത്. ഒരാളെ അയാളാണെന്നും അയാളുടെ സംഭാവനകളെ മനസ്സിലാക്കാനും കഴിയുക. ഇനി ഫലകം ഇട്ടത് ആ ലേഖനത്തെ എളുപ്പത്തിൽ മനസ്സിലാക്കാനാണ്. ഐപി അവസാനം പറഞ്ഞതു പുള്ളി നാളെ നോക്കം എന്നാണ്. അതുകൊണ്ടാണ് ഞാൻ ഫലകം ഇട്ടത്. നാളെ എനിക്കും അദ്ദേഹത്തിനും കാര്യങ്ങൾ എളുപ്പമായിരിക്കും. അല്ലെങ്കിൽ തിരിച്ചിട്ടു കൊടുക്കണം എന്നേ വിചാരിച്ചുള്ളൂ. ചാടിക്കേറി മായ്ച്ചത് തെറ്റാണെന്നു വേണമെങ്കിൽ പറയാം.. അതിൽ ഞാൻ കമന്റാൻ ആഗ്രഹിക്കുന്നില്ല. എന്റെ വീക്ഷണത്തിലെ വത്യാസമായിരിക്കാം. എത്രത്തോളം മാറ്റിയാൽ പകർപ്പവകാശത്തിൽ നിന്നും മാറും എന്നും എനിക്കു സംശയമുണ്ട്. ഒരേ രീതിയിലെ ഉള്ളടക്കം കണ്ടപ്പോൾ എന്റെ നോട്ടത്തിൽ പകർപ്പവകാശമുണ്ടാകാൻ സാധ്യത കൂടുതലായതിനാൽ മായ്ച്ചു. ഞാൻ എന്തായാലും ഇതേ പോലെ എഴുതാൻ ആഗ്രഹിക്കില്ല, ഈ ലേഖനം നേരേയാക്കാൻ എനിക്കു ആഗ്രഹവും തോന്നിയില്ല. മുൻപു പറഞ്ഞപോലെ തെറ്റായിരിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:24, 5 ഏപ്രിൽ 2014 (UTC)Reply

ഇതിലും നന്നായി മാറ്റി എഴുതാൻ എനിക്ക് സാധിക്കില്ല. അല്ലെങ്കിൽ എങ്ങനെയെന്ന് കാണിക്കുക. നന്ദിയോടെ. എല്ലാ ഐപികളേയും ശത്രുക്കളായി കാണാനാണെങ്കിൽ വിക്കിപീഡിയയെ മൊത്തത്തിൽ പ്രൊട്ടക്റ്റ് ചെയ്യുക.--117.218.66.74 05:48, 6 ഏപ്രിൽ 2014 (UTC)Reply

താങ്കളെയോ എല്ലാ ഐപികളെയും സംശയിക്കണം എന്നൊരു നിലപാട് എനിക്കില്ല. ഐപിയായി ദിവസവും ചുമ്മാതെ താളുകൾ ആൾക്കാരിവിടെ ഉണ്ടാക്കുന്നതു കൊണ്ട്. സ്വാഭാവികമായും ഒരു സശയം ഉണ്ടാകുന്നതാണ്. ക്ഷമിക്കണം. ഇവർ ഒളിഞ്ഞിരുന്ന് വെറുതേ ശല്യം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി തോന്നുന്നതിനാൽ എല്ലാ ഐപി തിരുത്തലുകളേയും പ്രത്യേകം ഞാൻ നോക്കറുണ്ട്. താങ്കൾക്ക് എന്തുകൊണ്ട് ഒരു അംഗത്വം എടുത്തു കൂടാ? റോഷനെയൊക്കെ പോലെ അനോണിയായി ഈരിക്കുകയും ചെയ്യാം. ഈ ഐപി പുകിലൊന്നും വരുത്തതുമില്ല. താങ്കൾക്ക് എന്തെങ്കിലും മല്ലനെന്നോ മാതേവനെന്നോ ഒരു പേരെടുത്താൽ പോരെ? എല്ലാം താങ്കളുടെ ഇഷ്ടം. ഇവിടെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ അകമഴിഞ്ഞ നന്ദിയും പ്രോൽസാഹനവും ഞാൻ പ്രകടിപ്പിച്ചു കൊള്ളുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:03, 6 ഏപ്രിൽ 2014 (UTC)Reply

--117.218.66.74 06:22, 6 ഏപ്രിൽ 2014 (UTC)Reply

"ലിറ്റിൽ സൂപ്പർമാൻ" താളിലേക്ക് മടങ്ങുക.