പോണ്ടിങ് ആണോ പോണ്ടിങ്ങ് ആണോ അതോ പോണ്ടിംഗ് ആണോ...? മാധ്യമങ്ങളിലും മറ്റും കണ്ടുവരുന്നത് മൂന്നാമത്തേതാണ്... --വിക്കിറൈറ്റർ : സംവാദം 07:52, 1 ഡിസംബർ 2013 (UTC)Reply

ങ എന്നുതന്നെയല്ലേ ഉച്ചാരണം. പിന്നെന്തിന് ഗ ഉപയോഗിക്കണം? -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:02, 19 ഡിസംബർ 2013 (UTC)Reply
എന്നതിന്റേയും ങ്ങ എന്നതിന്റേയും ഉച്ചാരണത്തിലുള്ള വ്യത്യാസം എനിക്കറിയില്ല. ഞാൻ ങ ഉപയോഗിക്കറില്ല, പകരം ങ്ങ മാത്രമാണ് ഉപയോഗിക്കുന്നത്. വേണമെന്നും നിർബന്ധമില്ല, പക്ഷേ ഏതൊരു മാധ്യമവും ഉപയോഗിക്കുന്നത് പോണ്ടിംഗ് എന്നാണ്. വിക്കിപീഡിയയിൽ എത്തുന്നവർ കണ്ടുപരിചയിച്ച സ്പെല്ലിംഗ് അല്ലേ നോക്കുക. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. --വിക്കിറൈറ്റർ : സംവാദം 17:14, 19 ഡിസംബർ 2013 (UTC)Reply
ങ-യുടെ ഇരട്ടിച്ച രൂപമാണ് ങ്ങ. എന്തുകൊണ്ടാണ് രണ്ടുരൂപവും ഉപയോഗിച്ചുവരുന്നത് എന്ന് അറിയില്ല. വിക്കിപീഡിയ്റ്റയിൽ തന്നെ സിങ് എന്നും സിംങ് എന്നും, സിങ്ങ് എന്നും, സിംങ്ങ് എന്നും, സിംഗ് എന്നും നിരവധി തവണ ഉപയോഗിച്ചു കാണുന്നു. ഉച്ചാരണം വെച്ചു നോക്കുമ്പോൾ സിങ് തന്നെയാണ് ശരി. സിംഗ്, സ്പെല്ലിംഗ് എന്നിവ തെറ്റുമാണ്. എഴുത്തുകാർ അറിയാതെ സംഭവിക്കുന്ന തെറ്റാവാം ഇതെന്നു കരുതുന്നു. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:12, 20 ഡിസംബർ 2013 (UTC)Reply
ആകെ കൺഫൂഷനായല്ലോ... ഇതിനെയൊക്കെ ഒന്ന് ഏകീകരിക്കാൻ വല്ല വഴിയുമുണ്ടോ...? അതോ ഇങ്ങനെ തന്നെ പോയാൽ മതിയോ...? ഈ ലേഖനത്തിന്റെ കാര്യത്തിൽ, പത്രങ്ങളിലും മറ്റും ധാരാളം കണ്ടുപരിചയമുള്ളത് കൊണ്ട് ചോദിച്ചതാ... മറ്റുള്ള ങ്ങ ലേഖനങ്ങളിലും ഇതൊക്കെ തന്നെ അവസ്ഥ ലേ...? --വിക്കിറൈറ്റർ : സംവാദം 16:58, 20 ഡിസംബർ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:റിക്കി_പോണ്ടിങ്&oldid=1884191" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റിക്കി പോണ്ടിങ്" താളിലേക്ക് മടങ്ങുക.