ഒരു സംശയം - ശാസ്ത്രീയനാമം Castilla elastica ആണോ Hevea brasiliensis ആണോ?

--ഷാജി 01:32, 4 ജൂൺ 2008 (UTC)Reply


നമുക്കു പരിചയമുള്ള സാധാരണ റബ്ബർ മരത്തിന്റെ ശാസ്ത്രീയ നാമം "Hevea brasiliensis" ആണെന്നു തോന്നുന്നു. എന്നാൽ ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന പടം Castilla elastica-യുടേതാണ്.Georgekutty 18:07, 27 ഒക്ടോബർ 2008 (UTC)Reply

ഇൻഫോബോക്സും ഇന്റർവിക്കിയും മാറ്റി--അഭി 18:22, 27 ഒക്ടോബർ 2008 (UTC)Reply

മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്നതും ഉറയുമ്പോൾ ഇലാസ്തികത ഉള്ളതുമായ ദ്രാവകത്തിൽ നിന്നാണ് റബ്ബർ എന്ന നാമം ഉണ്ടായത്. ഇംഗ്ലീഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയുടെ ഉറഞ്ഞ റബ്ബർ പാലുപയോഗിച്ച് പെൻസിൽ കൊണ്ടെഴുതിയ എഴുത്തുകൾ ഉരച്ചുമായ്ച്ചുകളയാം എന്ന കണ്ടുപിടിത്തമാണ് റബർ(Rubber)എന്ന നാമത്തിലേക്ക് നയിച്ചത്. അടുത്തടുത്തുകൊടുത്തിരിക്കുന്ന ഈ രണ്ടുവാക്യങ്ങളിൽ പരസ്പരം ചേരാത്ത കാര്യങ്ങളാണ് പറയുന്നത്. ആദ്യത്തേതനുസരിച്ച് 'റബ്ബർ' എന്ന പേര്, ആ മരത്തിൽ നിന്ന് വരുന്ന ദ്രാകത്തിന്റെ 'ഇലാസ്തികത' യുമായി ബപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ വാക്യം അനുസരിച്ച് ഉറഞ്ഞ പാൽ, മായിക്കാൻ (Rub ചെയ്യാൻ) ഉപയോഗിക്കാമെന്നതിൽ നിന്നാണ് ആ പേര് കിട്ടിയത്. രണ്ടാമത്തേതാണ് ശരി എന്ന് എനിക്ക് തോന്നുന്നു. അപ്പോൾ ആദ്യത്തേത് മാറ്റണം.Georgekutty 19:36, 27 ഒക്ടോബർ 2008 (UTC)Reply

മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്നതും ഉറയുമ്പോൾ ഇലാസ്തികത ഉള്ളതുമായ ലാറ്റക്സ് എന്നറിയപ്പെടുന്ന ദ്രാവകം റബർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു എന്നായാലോ? ലാറ്റക്സിനു മലയാളം ഉണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 06:36, 28 ഒക്ടോബർ 2008 (UTC)Reply

"രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയുടെ ഉറഞ്ഞ റബ്ബർ പാലുപയോഗിച്ച്" പ്രീസ്റ്റ്ലീയുടെ പാലെന്നാണ് വിവക്ഷ.. :) --ചള്ളിയാൻ ♫ ♫ 07:51, 28

ഒക്ടോബർ 2008 (UTC)

ഞാൻ ഒന്നു തിരുത്തിയിട്ടുണ്ട്. ഇപ്പോൾ പേരിന്റെ ഉല്പത്തിയെക്കുറിച്ചുള്ള ചിന്താക്കുഴപ്പം മാറിയെന്നും പ്രീസ്റ്റ്‌ലി രക്ഷപെട്ടു എന്നും തോന്നുന്നു:-) Georgekutty 09:55, 28 ഒക്ടോബർ 2008 (UTC)Reply

ടാപ്പിങ് തിരുത്തുക

ടാപ്പിങ് എല്ലാക്കാലത്തും നടത്താവുന്ന ഒന്നാണെന്ന് വായിച്ചു. കേരളത്തിൽ മാത്രമാണോ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ടാപ്പിങ് കാലം?? --Vssun 12:29, 27 ജൂൺ 2009 (UTC)Reply

കേരളത്തിൽ മഴക്കാലത്തഅണ്‌ ഏറ്റവും കൂടുതൽ റബ്ബർ ലഭിക്കുന്നത് എന്നല്ലേയുള്ളു?--പ്രവീൺ:സംവാദം 05:57, 29 ജൂൺ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:റബ്ബർ_മരം&oldid=4026052" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റബ്ബർ മരം" താളിലേക്ക് മടങ്ങുക.