തെളിവ് തിരുത്തുക

ഈ തെളിവ് നീക്കം ചെയ്തതെന്തിന്. പ്രസിദ്ധീകരണത്തിന് പരസ്യം വരുമെന്ന കാരണത്താൽ തെളിവ് നീക്കം ചെയ്യാമെന്ന നയം വിക്കിക്കുണ്ടോ?--ഇർഷാദ്|irshad (സംവാദം) 09:11, 21 മേയ് 2013 (UTC)Reply

മാധ്യമത്തിലേക്കുള്ള ഒരു ലിങ്ക് ഉൾപ്പെടുത്തുന്നതിനുവേണ്ടി മാത്രമായി ചേർത്ത അവലംബമാണെന്ന് കരുതുന്നു. മറ്റു പല ലേഖനങ്ങളിലും അവലംബരൂപത്തിൽ ഇത്തരം ലിങ്ക് ചേർക്കൽ നടത്തുന്നത് ഈയിടെയായി കാണുന്നു. ഇത് ശരിയായ പ്രവണതയല്ലെന്നാണ് ഞാൻ കരുതുന്നത്. --Vssun (സംവാദം) 09:23, 21 മേയ് 2013 (UTC)Reply
ഈ പ്രസ്താവനയ്ക്കുള്ള തെളിവ് 2012 ജൂലൈ 26-ന് ഇവിടെ നല്കിയിട്ടുണ്ട്. അതേ പ്രസ്താവനയ്ക്ക് തന്നെ 2013 മാർച്ച് 25-ന് തയ്യാറാക്കിയ ലേഖനം അവലംബമാകുന്നത് എങ്ങനെയാണ്? തിരിച്ച് ആ ലേഖനം മലയാളം വിക്കിയെ അവലംബമാക്കി തയ്യാറാക്കിയതാകാനല്ലേ സാധ്യത കൂടുതൽ? ഇർഷാദ് വിവിധ പ്രസ്താവനകൾക്ക് അവലംബങ്ങൾ നല്കാൻ നടത്തുന്ന യത്നം എന്തുകൊണ്ടും അഭിനന്ദനീയമാണ്. പക്ഷേ അവലംബം നല്കുമ്പോൾ നിഷ്പക്ഷത പാലിക്കാൻ സാധിക്കണം. താങ്കളുടെ അടുത്തിടെ നല്കിയിരിക്കുന്ന ചില അവലംബങ്ങൾ ഒരു പ്രത്യേക വെബ്സൈറ്റിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലല്ലേ എന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റു പറയാൻ സാധിക്കുമോ?--സിദ്ധാർത്ഥൻ (സംവാദം) 09:33, 21 മേയ് 2013 (UTC)Reply
അങ്ങനെയെങ്കിൽ ഒരു പ്രസിദ്ധീകരണത്തിലേക്കും ലിങ്ക് ചേർക്കാൻ കഴിയില്ലല്ലോ?. അവലംബം ശരിയല്ല, എങ്കിൽ അതു പറ. അല്ലാതെ മാതൃഭൂമിക്ക് ലിങ്കാകാം, മാധ്യമത്തിന് പറ്റില്ല എന്നാണെങ്കിൽ അതംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇതേ പോലെ ഞാൻ മലയാളം വാരികയിൽ നിന്നുള്ള അവലംബങ്ങൾ ചേർത്തുകൊണ്ടിരുന്നപ്പോൾ ഈ ദുഷ്പ്രവണതകളൊന്നും കണ്ടിരുന്നില്ല.--ഇർഷാദ്|irshad (സംവാദം) 09:39, 21 മേയ് 2013 (UTC)Reply
എന്തിനാ സുഹൃത്തേ, താങ്കളുടെ പ്രവൃത്തിയെ ന്യായീകരിക്കാൻ മാധ്യമത്തിനെ കൂട്ടുപിടിക്കുന്നത്. മാധ്യമത്തിലേക്കുള്ള അവലംബങ്ങൾ ഇവിടെ പല ലേഖനങ്ങളും നല്ലപോലെ കാണാൻ സാധിക്കും. വെറുതേ വിവാദത്തിലേക്ക് സംവാദത്തെ വലിച്ചിഴയ്ക്കാതെ. മാധ്യമത്തിലേക്ക് ലിങ്ക് നല്കുന്നതിനെയല്ല ഇവിടെ വിമർശിച്ചത്. ഒരു പ്രത്യേക വെബ്സൈറ്റിലേക്ക് അവലംബം നല്കിക്കൊണ്ടിരിക്കു്നന താങ്കളുടെ പ്രവൃത്തിയെയാണ് ചൂണ്ടിക്കാണിച്ചത്. താങ്കളുടെ കഴിഞ്ഞ 15-20 തിരുത്തുകൾ പരിശോധിച്ചാൽ http://www.madhyamam.com/weekly/2061 http://www.madhyamam.com/weekly/2129 http://www.madhyamam.com/weekly/2115 http://www.madhyamam.com/weekly/2116 ttp://www.madhyamam.com/weekly/2101 http://www.madhyamam.com/weekly/2103 http://www.madhyamam.com/weekly/2083 http://www.madhyamam.com/weekly/2084 http://www.madhyamam.com/weekly/2061 http://www.madhyamam.com/weekly/2073 http://www.madhyamam.com/weekly/2066 http://www.madhyamam.com/weekly/2032 http://www.madhyamam.com/weekly/2032 ഇത്രയും ലിങ്കിലേക്ക് അവലംബം ചേർക്കുകയമായിരുന്നുവെന്ന് മാത്രം കാണാം. വിക്കിപീഡിയയിലെ ഒരു പ്രസ്താവന നല്കാനോ അല്ലെങ്കിൽ നിലവിലുള്ള പ്രസ്താവനയ്ക്ക് ശക്തി പകരാനോ അവലംബം അന്വേഷിക്കുകയാണ് വേണ്ടത്. അല്ലാതെ കുറേ ലിങ്ക് കൈയിൽപിടിച്ച് അത് വിക്കിപീഡിയയിൽ എവിടെയെല്ലാം അവലംബമായി കുത്തിത്തിരുകാം എന്ന് അന്വേഷിക്കുകയല്ല വേണ്ടത്.--സിദ്ധാർത്ഥൻ (സംവാദം) 09:53, 21 മേയ് 2013 (UTC)Reply
സുഹൃത്തെ, ഞാൻ ഈ അവലംബങ്ങൾ ചേർത്തുകൊണ്ടിരുന്നപ്പോൾ http://malayalamvaarika.com എന്ന ലിങ്കിലേക്കായിരുന്നു പോയിരുന്നത്. മലയാളം വാരികയുടെ ഓൺലൈൻ പതിപ്പുകൾക്ക് ശേഷമാണ് ഞാൻ മാധ്യമം ഓൺലൈൻ പരിശോധിച്ച് തുടങ്ങിയത്. അന്ന് തുടർച്ചയായി മലയാളം വാരികയുടെ ലിങ്കുകൾ വന്നിരുന്നു. ഇപ്പോൾ മാധ്യമത്തിന്റെ ലിങ്കുകൾ വരുന്നു. ഉള്ള പ്രസ്താവനകൾക്ക് പുതിയ തെളിവ് ചേർക്കേണ്ടതില്ല, എന്നത് എനിക്ക് പുതുതായി കിട്ടിയ ഒരു വിവരമാണ്. എന്തായാലും, ഇനി ഞാൻ വായിക്കുന്നതൊന്നും തന്നെ വിക്കിയിൽ തെളിവായി ചേർക്കില്ല എന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു. എല്ലാവർക്കും നന്ദി.--ഇർഷാദ്|irshad (സംവാദം) 10:48, 21 മേയ് 2013 (UTC)Reply

ഇർഷാദ് പറഞ്ഞതുപോലെ ഒരു പ്രസ്താവനയ്ക്ക് രണ്ടാമതൊരവലംബം ചേർക്കുന്നത് വിക്കി നയങ്ങൾക്കെതിരല്ല. (ഇത് പരിശോധനായോഗ്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയല്ലേയുള്ളൂ?) തെറ്റായ വിവരങ്ങൾ ചേർക്കുകയോ മറ്റോ ചെയ്താലേ പ്രശ്നമുള്ളൂ --അജയ് ബാലചന്ദ്രൻ (സംവാദം) 11:07, 21 മേയ് 2013 (UTC)Reply

ഒരു പ്രസ്താവനയ്ക്ക് രണ്ട് അവലംബം പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ കൊടുത്തിരിക്കുന്ന അവലംബത്തിന്റെ സാധുതയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. മറ്റൊരു ചർച്ചാവിഷയം ഇർഷാദിന്റെ സമീപകാല തിരുത്തുകളും. ഇർഷാദിന്റെ ആദ്യകാല തിരുത്തുകൾ പരിശോധിച്ചപ്പോൾ പല അവലംബങ്ങളിൽനിന്ന് അവലംബം ചേർക്കുന്ന ഒരു പ്രവണത കാണാനുണ്ടായിരുന്നു. അത് സമീപകാലത്ത് നഷ്ടപ്പെട്ട് ഒരു പ്രത്യേക വെബ്സൈറ്റിലേക്ക് മാത്രമായി ചുരുങ്ങിയോ? എങ്കിൽ അതിനെ ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അവരെ തെറ്റ് പറയാൻ പറ്റില്ല എന്നു മാത്രമേ ഞാൻ പറ‍ഞ്ഞുള്ളൂ. ഞാൻ എന്റെ ഒരു സംശയം ഉന്നയിച്ചതിന്റെ പേരിൽ അദ്ദേഹം ഈ പണിനിർത്തിപ്പോകുന്നുവെന്ന് പറയുമ്പോൾ എന്റെ വാക്കുകൾ അദ്ദേഹത്തിന് വിഷമമുണ്ടാക്കി എന്ന് മനസ്സിലാക്കുന്നു. അതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. അവലംബം ചേർക്കുമ്പോൾ അതിനെ നിഷ്പക്ഷമായി മാത്രം കാണുക എന്നേ എനിക്ക് മുമ്പും ഇപ്പോഴും പറയാനുള്ളൂ. ഇർഷാദിന്റെ പ്രവൃത്തി ന്യായയുക്തമായിരുന്നോ എന്ന് അദ്ദേഹം തന്നെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക. താങ്കൾ നിഷ്പക്ഷമായി ആണ് കണ്ടതെങ്കിൽ സന്തോഷം. ഈ ചർച്ച ഞാനിവിടെ അവസാനിപ്പിക്കുന്നു.--സിദ്ധാർത്ഥൻ (സംവാദം) 11:16, 21 മേയ് 2013 (UTC)Reply
ഇതേ ഗണത്തിലുള്ള മറ്റൊരുദാഹരണം കൂടി ചൂണ്ടിക്കാണിക്കുന്നു. --Vssun (സംവാദം) 11:21, 21 മേയ് 2013 (UTC)Reply
ഇവയും ഉദാഹരണങ്ങൾ തന്നെ, മലയാളം വാരികയിൽ നിന്നാണെന്ന് മാത്രം. ഇനി അവലംബങ്ങൾക്കൊന്നും ലിങ്ക് വേണ്ട എന്നു തീരുമാനിച്ചാൽ പ്രശ്നം തീരുമല്ലോ. എല്ലവരും പഴയ ലക്കങ്ങൾ തേടിപ്പിടിച്ച് നോക്കിക്കോളൂ.--ഇർഷാദ്|irshad (സംവാദം) 11:28, 21 മേയ് 2013 (UTC)Reply
ഇർഷാദ് ദയവായി ഇതിനെ നെഗറ്റിവായി കാണാതിരിക്കൂ. വിക്കിപീഡിയയിലെ ലേഖനങ്ങൾ മെച്ചപ്പെടണമെന്നുള്ള ഉദ്ദേശത്തോടെ നമുക്ക് പ്രവർത്തിച്ചുകൂടേ? ലിങ്കുള്ള സ്രോതസ്സുകൾ അവലംബങ്ങളായി ചേർക്കുമ്പോൾ ലിങ്ക് ചേർക്കുന്നതുതന്നെയല്ലേ നല്ലത്? --അജയ് ബാലചന്ദ്രൻ (സംവാദം) 11:51, 21 മേയ് 2013 (UTC)Reply

ഇരാവതി നദിയോരത്താണോ ബില്ലിൻ എന്ന ഗ്രാമം എന്നതിൽ സംശയമുണ്ട്.Malikaveedu (സംവാദം) 06:34, 13 ഡിസംബർ 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:യു.എ._ഖാദർ&oldid=3489784" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യു.എ. ഖാദർ" താളിലേക്ക് മടങ്ങുക.