കടപയാദി സംഖ്യ എന്ന വിഭാഗം ഈ ലേകഹ്നത്തിൽ നിന്നു ഒഴിവാക്കുന്നതല്ലെ നല്ലത്. അതിനു പ്രത്യെക ലേഖനം ഉള്ള സ്ഥിതിക്കു പ്രത്യേകിച്ച്. --Shiju Alex|ഷിജു അലക്സ് 14:42, 22 സെപ്റ്റംബർ 2008 (UTC)Reply

തീർച്ചയായും അതൊഴിവാക്കാംശാലിനി 14:44, 22 സെപ്റ്റംബർ 2008 (UTC)SaliniReply

സപ്തസ്വരങ്ങൾ തിരുത്തുക

ലേഖനത്തിൽ മേളകർത്താരാഗങ്ങളുടെ ലക്ഷണം എന്ന് ശീർഷകത്തിനു താഴേ സരിഗമപധനിസ എന്നീ സപ്തസ്വരങ്ങൾ ആരോഹണത്തിലും അവരോഹണത്തിലും ഉണ്ടായിരിക്കും. ഇവിടെ സ രി ഗ മ പ ധ നി പോരെ? ശാലിനി 09:37, 23 സെപ്റ്റംബർ 2008 (UTC)Reply

 Y ചെയ്തു --Vssun 10:31, 23 സെപ്റ്റംബർ 2008 (UTC)Reply

നിർവചനം തിരുത്തുക

മറ്റ് രാഗങ്ങളുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്ന അടിസ്ഥാന രാഗങ്ങളാണ് മേളകർത്താരാഗങ്ങൾ എന്ന നിർവചനം പൂർണമായും ശരിയല്ല. മേളകർത്താരാഗങ്ങൾ നിലവിൽ വരുന്നതിനു മുൻപുതന്നെ നിരവധി ജന്യരാഗങ്ങളും ഉപയോഗത്തിലിരുന്നു. അതുകൊണ്ട് നിർമ്മാണത്തിനുപയോഗിക്കുന്ന എന്നത് മാറ്റി അടിസ്ഥാനരാഗങ്ങളായി കണക്കാക്കുന്ന എന്ന രീതിയിൽ മാറ്റിയെഴുതുന്നത് നന്നായിരിക്കും. --Vssun 10:38, 23 സെപ്റ്റംബർ 2008 (UTC)Reply

അതു സുനിൽ തന്നെ എഴുതൂ. എനിക്കത്ര ഉറപ്പില്ലാത്തതു കൊണ്ടാണു ഞാൻ തൊടാത്തത്. :) --Shiju Alex|ഷിജു അലക്സ് 10:39, 23 സെപ്റ്റംബർ 2008 (UTC)Reply

സംഗീതശാസ്ത്രപ്രവേശിക എന്ന ഒരു പുസ്തകം പണ്ട് വായിച്ചതിന്റെ ഓർമ്മയിൽ തട്ടിവിടുന്നതാണ്‌ ഷിജു. പുസ്ത്കം കയ്യിലില്ലാത്തതിനാൽ എഴുതാൻ അധൈര്യം ഉണ്ടെങ്കിലും ധൈര്യമായി തിരുത്തുക എന്ന വിക്കിപീഡിയയുടെ ആപ്തവാക്യം മുറുകെപ്പിടിക്കുന്നു. :) --Vssun 10:55, 23 സെപ്റ്റംബർ 2008 (UTC)Reply

മേളകർത്താരാഗങ്ങളുടെ പട്ടിക തിരുത്തുക

ഈ പട്ടികയെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോൾ അതു ആദ്യം കണ്ട പോലെ അത്ര എപ്പുപ്പമല്ല എന്നു മനസ്സിലാവുന്നു. ഇപ്പൊഴുള്ള നമ്മുടെ ഫലകങ്ങൾ എന്തായാലും മറ്റെണ്ടി വരും. രണ്ട് മുന്നു പുസ്ത്കം റെഫർ ചെയ്തപ്പോ മുന്നിലും മൂന്നു തരം പട്ടികയാണു. എങ്കിലും ഇക്കാര്യം കുറച്ച് വിശദീകരിക്കാൻ ശ്രമിച്ചിരിക്കുന്നത് വിദ്വാൻ എ.കെ. രവീന്ദ്രനാഥാണു. കേരളാ സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യൻ സം‌ഗീതം എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു.

ചുരുക്കി പറഞ്ഞാൽ എല്ലാം അഴിച്ചു പണിയേണ്ട സ്ഥിതിയാണു. ഫലകത്തിൽ ഏതു നാമകരന സമ്പ്രദായം ഉപയോഗിക്കണം എന്നതൊക്കെ നമുക്കു നയരൂപീകരണം നടത്തേണ്ടി വരും.

എന്തായാലും രണ്ട് പട്ടികയും നമുക്ക് ഈ ലേഖനത്തിൽ ചേർക്കാം. ലേഖനം ഏതെങ്കിലും ഒരു സമ്പ്രദായത്തെ അനുസരിച്ച് തുടങ്ങിയിട്ട് മറ്റേതു റീഡയറക്ട് ചെയ്യാം. ഒരു മേളകർത്താരാഗത്തിന്റെ മറ്റു പേരുകൾ പ്രസ്തുത ലെഖനത്തിന്റെ തുടക്കത്തിൽ തന്നെ ചേർക്കുകയും ചെയ്യാം.

--Shiju Alex|ഷിജു അലക്സ് 20:35, 24 സെപ്റ്റംബർ 2008 (UTC)Reply

26ആം മേളകർത്താരാഗം ചാരുകേശി ആണ്.listൽ ചാരുകേസി എന്നാണ് കൊടുത്തിരിക്കുന്നത്.ശാലിനി 12:11, 10 ഒക്ടോബർ 2008 (UTC)SaliniReply

"https://ml.wikipedia.org/w/index.php?title=സംവാദം:മേളകർത്താരാഗം&oldid=676565" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മേളകർത്താരാഗം" താളിലേക്ക് മടങ്ങുക.