സ്ത്രീകളല്ല മാർഗ്ഗം കളി അവതരിപ്പിക്കുന്നത്.. അത് യുവജനോത്സവത്തിലും മറ്റും മാത്രമേ ഉള്ളൂ. പാരമ്പര്യമായി പുരുഷന്മാരാണ്‌ മാര്ഗ്ഗം കളി അവതരിപ്പിക്കുന്നത്. --ശ്രീകല 13:36, 25 മേയ് 2008 (UTC)Reply

പുരുഷന്മാരുടെ ഇടയിലുള്ള ക്രൈസ്തവകലാരൂപങ്ങൾ പരിചമുട്ടുകളിയും ചവിട്ടുനാടകവുമല്ലേ? പാരമ്പര്യമായിത്തന്നെ പറഞ്ഞാൽ മാർഗ്ഗംകളി പുരുഷന്മാർ അവതരിപ്പിക്കാറുണ്ടോ? ഫോട്ടോ കിട്ടിയാൽ സ്ഥിരീകരിക്കാമായിരുന്നു.. --ജേക്കബ് 13:38, 25 മേയ് 2008 (UTC)Reply
മാർഗ്ഗം കളി പുരുഷന്മാർ അവതരിപ്പിക്കുന്നതു് കാണണമെങ്കിൽ മണർകാട് പള്ളിയിലെ എട്ടുനോമ്പു പെരുന്നാളിനിടയിൽ സെപ്റ്റംബർ ആറിനു വൈകിട്ട് റാസയ്ക്കു ശേഷം പള്ളിയുടെ നാടകശാലയിൽ എത്തിയാൽ മതി. പരിചമുട്ടുകളിയും മാർഗ്ഗം കളിയും അവിടെ തന്നെ അവതരിപ്പിക്കാറുണ്ടു്. രണ്ടുകളിയും പുരുഷന്മാർ തന്നെയാണു് അവതരിപ്പിക്കുന്നതും. Sebinaj (സംവാദം) 18:51, 14 ജനുവരി 2013 (UTC)Reply

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാർഗ്ഗം കളി ക്ഷയോന്മുഖമായിക്കഴിഞ്ഞു. എന്നാൽ യുവജനോത്സവങ്ങളിൽ അത് പനർ‌ജ്ജനിക്കുകയായിരുന്നു. അതും സ്ത്രീകളിലൂടെ. ഏതെങ്കിലും ക്രിസ്തീയ ഭവനങ്ങളിൽ ഇതവതരിപ്പിക്കുന്നത് ഇന്ന് കാണാനൊക്കുമോ? ഇല്ല. --ശ്രീകല 13:46, 25 മേയ് 2008 (UTC)Reply

മാർഗ്ഗംകളി പൂർണ്ണമായും ക്ഷയോന്മുഖമായിരുന്നുവോ എന്നതും യുവജനോത്സവങ്ങളിൽ പുനർജ്ജനിക്കുകയായിരുന്നോ എന്നത് സംശയമാണ്‌—ആയതിനാൽ എനിക്കു വിയോജിപ്പുമുണ്ട്. പള്ളിപ്പെരുന്നാൾ അവസരത്തിൽ യുവജനോത്സവത്തിലില്ലാത്ത ചവിട്ടുനാടകം ഉണ്ടാവാറുണ്ടല്ലോ. ആയതിനാൽ യുവജനോത്സവം മാത്രം കൊണ്ട് ഈ കല സ്ത്രീകൾ മാത്രം അവതരിപ്പിക്കുന്ന ഒന്നായി മാറിയോ എന്നത് സംശയാസ്പദമാണ്‌.
പുരുഷന്മാർ മാർഗ്ഗംകളി അവതരിപ്പിക്കുമെന്നതിന് മറ്റ് രീതിയിലുള്ള അവലംബം വല്ലതുമുണ്ടോ. ചട്ടയും മുണ്ടുമുടുത്തല്ലാത്ത മാർഗ്ഗംകളി സങ്കല്പ്പിക്കുക തന്നെ വിഷമമാണ്‌. പിന്നെ യുവജനോത്സവങ്ങൾ ഇത്രയും പ്രസിദ്ധമല്ലാതിരുന്ന എന്റെ ചെറുപ്പകാലത്തും ക്രിസ്തീയ പുരുഷന്മാർ അവതരിപ്പിക്കുന്ന കലകളായി പരിചമുട്ടുകളിയും ചവിട്ടുനാടകവും ക്രിസ്തീയ സ്ത്രീകൾ അവതരിപ്പിക്കുന്ന കലകളായി മാർഗ്ഗംകളിയുമാണ് കേട്ടിരുന്നത്. --ജേക്കബ് 13:56, 25 മേയ് 2008 (UTC)Reply

മാർഗ്ഗം കളി പുരുഷകലാരൂപമാണ്‌. ഈ കലാരൂപത്തിന്‌ പ്രത്യേകിച്ച് വേഷവിധാനങ്ങൾ ഒന്നുമില്ല. തലയിലൊരു കെട്ടൂം മുണ്ടുമാണ്‌ വേഷം. മാർഗ്ഗം കളി രണ്ട് പദമായാണ്‌ അവതരിപ്പിച്ചിരുന്നത്. ആദ്യത്റ്റേതിൽ സംഘം ചേർന്നുള്ള പാട്ടും നൃത്തവും രണ്ടമത്തേതിൽ പരിചമുട്ടുകളിയും..

സ്ത്രീകളാണ്‌ ഇതവതരിപ്പിച്ചിരുനതെങ്കിൽ അതിന്‌ ലാസ്യഭാവം വരുമായിരുന്നു. അതുണ്ടായിട്ടില്ല. യുവജനോത്സങ്ങളിൽ ഇത് പുനർജ്ജനിച്ചതും മറ്റുമേ ഇക്കാലത്തുള്ളവർക്കറിയൂ. അതിനു മുന്നുള്ള ചരിത്രം വ്യത്യസ്തമാണ്‌. ചിലപ്പോൾ സത്യം കയ്പ് നിറഞ്ഞതായിരിക്കും.

Reference: ക്രിസ്ത്യൻ ഫോൽക്ക് ലോർ വാല്യം -1 കേരള ഫോൽക് ലോര് അക്കാദമി. കണ്ണൂർ. --ശ്രീകല 14:04, 25 മേയ് 2008 (UTC)Reply

കയ്ക്കേണ്ടാത്ത സത്യം തിരുത്തുക

ജേക്കബ് വെള്ളിയാനും എസ്.കുര്യൻ വേമ്പേനിയും ചേർന്ന് മാർഗ്ഗം കളിപ്പട്ടിനെക്കുറിച്ചെഴുതി കറന്റ് ബുക്സ് 1995-ൽ പ്രസിദ്ധീകരിച്ച "തനിമയുടെ മധുഗീതി" എന്ന പുസ്തകം എന്റെ കൈവശമുണ്ട്. അതിൽ പറയുന്നതിതാണ്.
"പന്ത്രണ്ട് പുരുഷന്മാർ കളിച്ചിരുന്ന നൃത്തമായിരുന്നു മാർഗ്ഗം കളി. അവരുടെ വേഷം ലളിതമായിരുന്നു. കസവു മുണ്ട്, കസവ് തലക്കെട്ട്, ചുവന്ന പട്ടുകൊണ്ടുള്ള അരക്കെട്ട് ഇത്രയുമൊക്കെയായാൽ മർഗ്ഗം കളിയുടെ വേഷമായി. പുരുഷന്മാരുടെ മാത്രമായിരുന്ന മാർഗ്ഗം കളി ഇന്ന് വനിതകൾ കയ്യടക്കിയിരിക്കുന്നു. മാർഗ്ഗംകളി വനിതകൾ ഏറ്റെടുത്തപ്പോൾ അവരുടെ വേഷവിധാനം എന്തായിരിക്കണമന്ന് ആലോചന വന്നു. കേരളത്തിലെ പുരാതന സുറിയാനി വനിതകളുടെ വേഷങ്ങളോടു സാധർമ്മ്യമുള്ള ചമയങ്ങൾ സ്വീകരിക്കുകയും ചെയ്തു.
. ഉദയമ്പേരൂർ സൂനഹദോസ് നടത്തുന്നതിനായി ഗോവയിൽ നിന്ന് കേരളത്തിൽ വന്ന മെനേസ്സീസ് മെത്രാപ്പോലീത്തായ്ക്ക് മുൻപിൽ നസ്രാണികൾ മർത്തോമ്മായുടെ കഥ പാടി നൃത്തം ചെയ്തുവെന്ന് 1606-ൽ പ്രസിദ്ധീകരിച്ച് ജോർണാദായിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആ നൃത്തം മാർഗം കളിയേ ആയിരുന്നിരിക്കൂ എന്നും കൂടി ഈ പുസ്തകത്തിൽ പറയുന്നുണ്ട്. അക്കാലത്ത് സ്ത്രീകളുടെ ഒരു നൃത്തം മെത്രാപ്പോലീത്താക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കാൻ സാധ്യത കുറവാണ്.
അപ്പോൾ ശ്രീകല പറയുന്നത് സത്യം തന്നെ. പക്ഷേ അത് കയ്പു നിറഞ്ഞതാണെന്നൊന്നും തോന്നേണ്ട കാര്യമില്ല.Georgekutty 16:21, 25 മേയ് 2008 (UTC)Reply

കയ്പ് ഇവിടെ ഉണ്ടെന്നല്ല ജോർജ്ജുകുട്ടിച്ചായാ.. ചിലപ്പോൾ കയ്പുണ്ടാവും എന്നാണ്‌.. ചിലതിൽ ഉണ്ട് താനും --ശ്രീകല 16:25, 25 മേയ് 2008 (UTC)Reply

എന്തോ, എനിക്കൊന്നും മനസ്സിലാകുന്നില്ല. ഒരു കാര്യം പറഞ്ഞിട്ട് അതിനൊടുവിൽ, "ചിലപ്പോൾ സത്യം കയ്പ് നിറഞ്ഞതായിരിക്കും" എന്ന് പറഞ്ഞാൽ, അപ്പോൾ പറഞ്ഞ കാര്യത്തെയാണ് അത് ലക്‌ഷ്യമാക്കിയത് എന്നു ചിന്തിക്കുന്നതല്ലേ നേർ‌വഴി?Georgekutty 22:05, 25 മേയ് 2008 (UTC)Reply

മാർഗം കളിക്ക് സംഘക്കളിയുമായി ബന്ധമൊന്നുമില്ലാതാകാനാണ് സാധ്യത. മധ്യമലബാറിലും, വടക്കേമലബാറിലെ ചില പ്രദേശങ്ങളിലുമുള്ള നമ്പൂതിരിമാരുടേതല്ലേ സംഘക്കളി? അത് കൈകൊട്ടിക്കളി പോലെ വെറുമൊരു കളിയൊന്നുമല്ല; മറിച്ച് ഒരനുഷ്ഠാന കലയാണ്. അതിൽനിന്നുമെങ്ങനെയാണ് മാർഗം കളി അതിന്റെ ഉദ്ഭവകേന്ദ്രപ്രദേശമായ കിഴക്കൻമധ്യതിരുവിതാംകൂറിലെത്തുന്നത്? മാത്രവുമല്ല, നമ്പൂതിരി ഗൃഹങ്ങളിൽപ്പോയി സംഘക്കളി കാണാൻ, ജാതിവ്യവസ്ഥ കൊടുമ്പിരി കൊണ്ടിരുന്ന പഴയകാലത്ത്, കൃസ്ത്യാനികൾക്ക് എളുപ്പം സാധിക്കുമായിരുന്ന ഒന്നായിരിക്കില്ല. ഹിന്ദുക്കളുടെ കൈകൊട്ടിക്കളി കണ്ടുമനസ്സിലാക്കി, അതിൽനിന്നും രൂപപ്പെടുത്തിയെടുത്ത കളിയായിരിക്കും മാർഗം കളി എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. സ്ത്രീകൾ/പെൺകുട്ടികൾ സ്റ്റേജിൽ കളിക്കുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. Anoop Manakkalath (സംവാദം) 12:58, 28 ഓഗസ്റ്റ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാർഗ്ഗംകളി&oldid=1606730" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാർഗ്ഗംകളി" താളിലേക്ക് മടങ്ങുക.