ഒരു വ്യക്തി ശൈശവം മുതൽ പഠിക്കുന്ന ഭാഷയെ മാതൃഭാഷ എന്നു വിളിക്കുന്നു. എന്ന നിർവ്വചനം തെറ്റാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇതിലെ തെറ്റ് എന്താണ് അല്ലെങ്കിൽ ശരിയായ നിർവ്വചനം എന്താണ് എന്നു കൂടി പറഞ്ഞാൽ തിരുത്താമായിരുന്നു.--സാദിക്ക്‌ ഖാലിദ്‌ 16:22, 27 ജൂലൈ 2008 (UTC)Reply

ഒരുവന്റെ വംശീയമായ ഭാഷയാണ്‌ മാതൃഭാഷ എന്ന് തോന്നുന്നു. അതായത് ഫ്രഞ്ചുകാരന്റെ ഫ്രഞ്ച്...; അല്ലാതെ അവന്റെ കുട്ടി വളർന്നത് കേരളത്തിലെ അനാഥശ്രമത്തിലായാലും ഫ്രഞ്ചു തന്നെ മാതൃഭാഷ. (എന്റെ അഭിപ്രായം മാത്രം ശര്ഇയോ എന്നറിയില്ല.) --117.196.142.50 17:51, 27 ജൂലൈ 2008 (UTC)Reply

ഒരു വ്യക്തി ശൈശവം മുതൽ പഠിക്കുന്ന ഭാഷയെ മാതൃഭാഷ എന്നു വിളിക്കുന്നു എന്നത് ശരിയല്ല,ഉദാഹരണമായി തമിഴനായ ഒരുവൻ കേരളത്തിൽ വന്നു താമസിച്ച് അവനൊരു കുഞ്ഞുണ്ടായി ആ കുഞ്ഞു ശൈശവം മുതൽ പഠിക്കുന്ന ഭാഷ മലയാളമാവും, എന്നാലും അവന്റെ മാതൃഭാഷ തമിഴ് തന്നെ.(മലയാളം പോറ്റമ്മ മാത്രം) മാതൃഭാഷ എന്നത് ഒരുവന്റെ തായ് വഴി വന്നു ചേരുന്ന ഒന്നാണ് വിനോദ് (lallji) — ഈ തിരുത്തൽ നടത്തിയത് Lallji (സംവാദംസംഭാവനകൾ)

ഈ പറഞ്ഞ ഫ്രഞ്ചുകാരന്റെ കുട്ടിയോ അല്ലെങ്കിൽ തമിഴന്റെ കുട്ടിയോ ഫ്രഞ്ച്/തമിഴ് ഒരക്ഷരം പോലും അറിയില്ല/പഠിച്ചില്ലെങ്കിൽ ഫ്രഞ്ച്/തമിഴ് മാതൃഭാഷയായി കണക്കാക്കാമോ? ഇനി ഊരും പേരും അറിയാത്ത ഒരാൾ വളർന്നത് കേരളത്തിലാണെങ്കിൽ അവന്റെ മാതൃഭാഷയറിയാൻ വംശം/തായ് വഴി ഏതാണെന്ന് കണ്ടെത്തേണ്ടതുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 07:29, 28 ജൂലൈ 2008 (UTC)Reply

തീർച്ചയായും സാദിഖ് ഖാലിദ്, പഠിച്ചാലും പഠിച്ചില്ലെങ്കിലും മാതൃഭാഷ എന്നത് മാതൃഭാഷ തന്നെ, അത് വംശം/തായ് വഴി തന്നെ - വിനോദ് (lallji) — ഈ തിരുത്തൽ നടത്തിയത് Lallji (സംവാദംസംഭാവനകൾ)

അറിയാത്ത/പഠിക്കാത്ത ഭാഷയെങ്ങിനെയാ മാതൃഭാഷയാവുന്നത്? അപ്പോൾ വംശം/തായ് വഴി അറിയാത്തവർക്ക് മാതൃഭാഷയില്ലേ? രണ്ട് വ്യത്യസ്ഥ ഭാഷക്കാരുടെ കുട്ടിയുടെ മാതാപിതാക്കൾ പറയുന്ന മൂന്നാമതൊരു ഭാഷ മാത്രമാണ് അയാൾ ജനിച്ചതു മുതൽ കേൽക്കുകയും പഠിക്കുകയും ചെയ്യുന്നതെങ്കിൽ ഏതാണ് മാതൃഭാഷ? (ദയവായി സംവാദങ്ങളിൽ ഒപ്പ് വെക്കുവാൻ ശ്രദ്ധിക്കുക) --സാദിക്ക്‌ ഖാലിദ്‌ 09:12, 28 ജൂലൈ 2008 (UTC)Reply

ഐപി പറഞ്ഞതു പോലെ ഒരാളുടെ വം‌ശീയമായ ഭാഷയാണു മാതൃഭാഷ എന്ന നിർവചനം ആണു കൂടുതൽ ചേരുന്നതെന്നു തോന്നുന്നു. മലയാളം ഒട്ടുമേ വശമില്ലാത്തെ എത്ര മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ പറഞ്ഞു വരുമ്പോൾ അവരുടെ മാതൃഭാഷ മലയാളം തന്നെയാണു. അവരുടെ മാതാപിതാക്കൾ പ്രസ്തുത ഭാഷ അവർക്കു പകർന്നു കൊടുക്കാത്തതിനാൽ അവർ മലയാളം പഠിച്ചില്ല. മലയാളം അറിയില്ല എന്നതു കൊണ്ടു അവരുടെ മാതൃഭാഷ മലയാളം ആവാതിരിക്കുന്നില്ല താനും.
കൂടുതൽ ഗഹനമായ ചർച്ച ആവശ്യമായ ഒരു വിഷയം ആണിതു. അഭിപ്രായം എഴുതുന്നവർ അതല്ല/ഇതല്ല നിർവചനം എന്നു പറയാതെ, അവരുടെ അഭിപ്രായ് പ്രകാരം എന്താണു മാതൃഭാഷ എന്നതു വിശദീകരിച്ചാൽ മികച്ച ഒരു ലേഖനം പിറവിയെടുത്തേക്കാം.
മറ്റൊരു പ്രധാന സം‌ശയം. മലയാളം മാതൃഭാഷയായ ഒരു സ്ത്രീയും തമിഴ് മാതൃഭാഷയായ ഒരു പുരുഷനും തമ്മിലുള്ള വിവാഹബന്ധത്തിലുണ്ടാകുന്ന മക്കളുടെ മാതൃഭാഷ എന്താണു? ഇവിടെ വം‌ശീയമായ ഭാഷയാണു മാതൃഭാഷ എന്ന നിർവചനം ശരിയാവുമോ. എന്തായാലും ചർച്ച നടക്കട്ടെ. --Shiju Alex|ഷിജു അലക്സ് 10:34, 28 ജൂലൈ 2008 (UTC)Reply

Ethinic എന്ന ഇംഗ്ലീഷ് പദത്തിനു ചേരുന്ന മലയാളം പദം വംശീയം എന്നു തന്നെയാണെന്നാണു എന്റെ അഭിപ്രായം,ശരിയാവാം തെറ്റാവാം, പക്ഷേ ചർച്ച അതിന്മേലും നടക്കണം. ഒരുവന്റെ വംശീയമായ /പാരമ്പര്യമായ ഭാഷയാണ് മാതൃഭാഷയെന്നു പറയാം, നമ്മുടെ ഇടയിലെ മലയാളം പണ്ഡിതര് ഇതിനെപ്പറ്റി പരയുന്നതാവും ഉത്തമം. ഷിജു പറഞ്ഞതു പോലെ, മലയാളിയും തമിഴനും മിശ്രവിവഹിതരാവുമ്പോൾ ഉണ്ടാവുന്ന കുഞ്ഞിന്റെ മാതൃഭാഷ മലയാളമോ, തമിഴോ ആവാം,രണ്ടും ആ കുഞ്ഞിന്റെ വംശീയമായ ഭാഷകൾ / മാതൃഭാഷകൾ തന്നെ.-Vinod 14:47, 31 ജൂലൈ 2008 (UTC)Reply

ഈ ലേഖനം ഇതിന്റെ ആംഗലഭാഷാവിഭാഗത്തിൽ നിന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു, പൂർണ്ണമായും പരിഭാഷപ്പെടുത്തിക്കഴിഞ്ഞിട്ടില്ല, തെറ്റുകൾ തിരുത്താൻ മലയാളഭാഷാപണ്ഡിതർ ശ്രമിച്ചാൽ നന്നായിരുന്നു-Vinod Lall 22:15, 02 ആഗസ്ത് 2008 (UTC)

ഇത് ശരിയായ നടപടിയല്ല. ഇംഗ്ഗ്ലീഷ് ലേഖനം തർജ്ജമ ചെയ്ത് ഡമ്പ് ചെയ്യാനുള്ള സ്ഥലമല്ല മലയാളം വിക്കിപീഡിയ. തർജ്ജമകൾ ചേർത്തോളൂ പക്ഷേ നിലവിലുള്ള ഉള്ളടക്കത്തെ പറ്റി ഒരു ചർച്ച നടക്കുമ്പോൾ അത് മുഴുവനായി നീക്കം ചെയ്ത് ഇംഗ്ലീഷ് ഉള്ളടക്കം അടിച്ചേൽപ്പിക്കുന്നത് ശരിയാണോ? എന്തിനെകുറിച്ച് പറയുമ്പോഴും ആ‍ദ്യം അതെന്താണെന്നാണ് പറയേണ്ടത്. അല്ലാത്തെ അതല്ല, ഇതല്ല, എന്നുപറയുകയും എന്നാൽ എന്താണെന്ന് പറയാതിരിക്കുകയുമാണ് ഇവിടെ ചെയ്തിരിക്കുന്നത്. --സാദിക്ക്‌ ഖാലിദ്‌ 07:28, 3 ഓഗസ്റ്റ്‌ 2008 (UTC)

സാദിഖ്, ഉള്ളടക്കം മുഴുവനായും നീക്കം ചെയ്തിട്ടില്ല. ചർച്ച സജീവമായി കണ്ടതുമില്ല. ഇംഗ്ലീഷ് തർജമ ചേർത്തത് അനുവദനീയമല്ലെങ്കിൽ നീക്കം ചെയ്യാൻ വിക്കി അഡ്മിനിസ്ട്റേറ്റർക്ക് അവകാശമുണ്ട്.-Vinod Lall 12:23, 3 ഓഗസ്റ്റ്‌ 2008 (UTC)

നിർവ്വചനം ശരിയല്ല എന്നു പറയുന്നയാൾ ശരിയെന്താണെന്നു പറഞ്ഞില്ലെങ്കിലും ഇത്രത്തോളം ചർച്ചകൾ ഉണ്ടാവുകയും നിർവ്വചനം ശരിയല്ല എന്ന വസ്തുതയോടു് എല്ലാവരും യോജിക്കുകയും ചെയ്തല്ലോ. വിക്കിയിയിൽ ഞാൻ കുറച്ചു കാലമായി സജീവമല്ല. തിരക്കുകൾക്കിടയിൽ വന്നു നോക്കിയപ്പോൾ കണ്ടതിനെക്കുറിച്ച് പറഞ്ഞുവെന്നേയുള്ളൂ. സമയമുണ്ടായിരുന്നെങ്കിൽ തിരുത്തുകയും ചെയ്തേനെ. ഇപ്പോഴത്തെ നിലയിൽ ലേഖനം ആകെ മാറ്റിയെഴുതേണ്ട നിലയിലാണു് എന്നതാണു് എന്റെ വ്യക്തിപരമായ അഭിപ്രായം. സമയമില്ലാത്തതിനാലാണു് ഞാനത് ചെയ്യാത്തതു് എന്നു പറയുന്നതു് വമ്പു പറച്ചിലായി ദയവായി തെറ്റിദ്ധരിക്കാതിരിക്കുക.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=സംവാദം:മാതൃഭാഷ&oldid=675984" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാതൃഭാഷ" താളിലേക്ക് മടങ്ങുക.