യെദ്യൂരപ്പ അല്ലേ ശരി, മലയാള പത്രങ്ങൾ ഉപയോഗിച്ച് കാണുന്നത് യെദ്യൂരപ്പ എന്നാണ്..സിദ്ധീഖ് | सिधीक|صدّيق

രണ്ടും ഉപയോഗിച്ച് കാണാറുണ്ട്. നാളെ കന്നഡിഗരോടു ചോദിച്ചു നോക്കാം.--അനൂപൻ 19:00, 5 ജൂൺ 2008 (UTC)Reply

Yeddyurappa ഇതിനെ മലയാളീകരിച്ചാൽ യെദ്യൂരപ്പ എന്നതാകും ശരി, മലയാള ഉച്ചാരണം കന്നഡിഗരോട് ചോദിച്ചാൽ അറിയുമൊ? മലയാളിയുടെ ഒരു ഗതികേട് ..സിദ്ധീഖ് | सिधीक|صدّيق

ഇത് മലയാളം വാക്കല്ലല്ലോ സിദ്ദിഖേ, കർണാടകയിൽ ഉപയോഗിക്കുന്ന ഒരു പേരല്ലേ? അപ്പോൾ യഥാർത്ഥ ഉച്ചാരണം അവർ അല്ലേ പറയേണ്ടത്. ഇനി ഇതിന്റെ മേൽ പിടിച്ച് ഇന്ന് പ്രശ്നം ആക്കാനാണോ ഭാവം? എന്തായാലും തല്ലുകൂടാൻ ഞാനില്ല . എനിക്കു വേറെ പണിയുണ്ട് --അനൂപൻ 19:09, 5 ജൂൺ 2008 (UTC)Reply

ആരോഗ്യകരമായ സംവാദങ്ങളെ തല്ലി ഒതുക്കാൻ ശ്രമിക്കല്ലെ സുഹൃത്തെ. തലകെട്ട് മാറ്റവും അത് സംബന്ദിച്ച ചർച്ചയും വിക്കിയിൽ ഇത് ആദ്യമായാണോ? തല്ല് കിട്ടിയാൽ കൊണ്ട് പോവില്ല,കാരണം ഞാനൊരു ഗാന്ധിയനല്ല.എന്തിനേയും പ്രശ്നവൽകരിക്കുക എന്ന രീതി ശരിയല്ല. തൽക്കാലം ഞാനും നിർത്തുന്നു സിദ്ധീഖ് | सिधीक|Sidheeq| صدّيق

യഡിയൂരപ്പ എന്നതാണ് ശരിയായ ഉച്ചാരണം എന്നാണ് എന്റെ കന്നട സുഹൃത്ത് പറഞ്ഞത്.അദ്ദേഹത്തിന്റെ പേര് ഇംഗ്ലീഷിൽ Yediyurappa എന്നായിരുന്നുവെന്നും പിന്നീട് ഒരു ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം പേരിലെ i കളഞ്ഞ് y കൂട്ടിച്ചേർത്തതാണ്.--അനൂപൻ 06:12, 6 ജൂൺ 2008 (UTC)Reply

സിദിഖ്, മലയാളത്തിലില്ലാത്ത പേരിനു മലയാള ഉച്ചാരണം വേണമെന്ന് ശഢിക്കരുത്. കന്നടത്തിലെ പേര്‌ അതേ സ്ഥലത്തെ ഉച്ചാരണം സ്വീകരിക്കുന്നതാണ്‌ നല്ലത്. മലയാള ദിനപ്പത്രങ്ങൾ അവരുടെ തലപ്പത്തെ കത്രികക്കാരൻ തീരുമാനിക്കുന്നതാണ്‌ സാധാരണ സ്വീകരിക്കാറ്. ശരിയെന്നത് പിന്നീടാണ്‌ തിരുത്തപ്പെടാറ്. പണ്ട് ചിക്കുൻ ഗുനിയക്ക് മലയാളത്തിലെ പത്രങ്ങളൊക്കെ തന്ന ആദ്യം ചിക്കൻ ഗുനിയ എന്നാണ്‌ എഴുതി വന്നത്. വൈകാതെ ഗവേഷണം നടത്തി ചിക്കുൻ എന്നാക്കിയെങ്കിലും. --VC1975 06:19, 6 ജൂൺ 2008 (UTC)Reply

പേര് മാറ്റി തിരുത്തുക

കന്നടത്തിൽ യെദിയൂരപ്പ എന്നാണ്‌ ഉച്ചാരണവും എഴുത്തും. അതിനാൽ ഇവിടെ പേര് മാറ്റിയിരിക്കുന്നു.അദ്ദേഹം പേര് മാറ്റിയത്‌ ഇംഗ്ലീഷിൽ മാത്രമാണ്.ആദ്യം Yediyurappa എന്നായിരുന്നു പിന്നീട് Yeddyurappa ഇങ്ങനെയാക്കി (ಯಡಿಯೂರಪ್ಪ) 78.101.97.253 07:02, 16 ഒക്ടോബർ 2011 (UTC)Reply

"ബി.എസ്. യെഡിയൂരപ്പ" താളിലേക്ക് മടങ്ങുക.