ലോദി/ലോധി തിരുത്തുക

ദില്ലിയിൽ ലോധി എന്നാണു പറയുന്നത്.. lodhi എന്നു ഇംഗ്ലീഷിലും എഴുതും. ലോദി എന്നു എഴുതാൻ ഇവിടുത്തുകാർ lodi എന്നേ ഉപയോഗിക്കാറുള്ളൂ.. വാക്കുകൾ ഇംഗ്ലീഷിലെഴുതുന്നതിൽ മലയാളികളും ഉത്തരേന്ത്യക്കാരും തമ്മിലുള്ള വ്യത്യാസം നോക്കൂ

(ഇംഗ്ലീഷ്-മലയാളികളുടെ രീതി-ഉത്തരേന്ത്യൻ രീതി-ഉദാഹരണം)

tha - ത - ഠ - പത്താൻ/പഠാൻ ta - റ്റ/ട - ത - ഗുവാഹട്ടി/ഗുവാഹതി, ടെൻഡുൽക്കർ/തെണ്ടുൽക്കർ da - ഡ - ദ dha - ദ/ധ - ധ - ലോദി/ലോധി sha - ഷ - ശ - കിഷോർ/കിശോർ‍ ഇനിയും ചിലവ ഇങ്ങനെയുണ്ട് മനസിൽ തോന്നിയത് എഴുതിയിരിക്കുന്നു.. --Vssun 08:47, 21 ഡിസംബർ 2006 (UTC)

രജപുത്തർ ആണോ രജപുത്രർ അല്ലേ, ഉത്തരേന്ത്യയിൽ സാധാരണ ർ ശബ്ദം ശേഷമാണ് ഉപയോഗിക്കുന്നത് എന്ന് സമ്മതിക്കുന്നു എങ്കിലും, മലയാളത്തിൽ ഇവിടെ അതിന് ഒരു ബഹുവചന സ്വഭാവം വരുന്നുണ്ട്. അപ്പോൾ വംശത്തിന്റെ പേർ രജപുത്ത എന്നായി പോകും--പ്രവീൺ:സംവാദം‍ 18:47, 29 മാർച്ച് 2007 (UTC)Reply

1528 തിരുത്തുക

1528-ൽ ബാബർ ചന്ദേരിയിൽ വച്ച് രജപുത്രരെ പരാജയപ്പെടുത്തിയിട്ടുണ്ട് അതും ഒന്ന് തപ്പി ചേർക്കണം.--Vssun 06:32, 23 ഫെബ്രുവരി 2008 (UTC)Reply

 Y ചെയ്തു--Vssun 06:40, 23 ഫെബ്രുവരി 2008 (UTC)Reply

തിമൂറിന്റെ പിൻ‌ഗാമി ചഗതായ് ഖാൻ തിരുത്തുക

ഈ പരാമർശത്തിന് തെളിവ് വേണം. ഇവിടെ തിമൂറിന്റെ ഹെറാത്തിലേയും സമർഖണ്ഡിലേയും പിൻ‌ഗാമികളെക്കുറിച്ചുണ്ട്. ചഗതായ് ഖാൻ എന്നൊരു പിൻ‌ഗാമിയെ കാണുന്നില്ല. --Vssun 14:23, 2 ജനുവരി 2010 (UTC)Reply

തുടർചർച്ചകളില്ലാത്തതിനാൽ തൽക്കാലം ചഗതായ് ഖാൻ പരാമർശം മറച്ചിട്ടുണ്ട്. --Vssun 13:32, 3 ജനുവരി 2010 (UTC)Reply

സമർഖണ്ഡ് പിടിക്കാനുള്ള ശ്രമം തിരുത്തുക

പതിനഞ്ചാം നൂറ്റാണ്ടിൽ സമർഖണ്ഡ് പ്രദേശത്ത് ഉസ്ബെക്കുകൾ മാത്രമേ ബാബറിന്റെ എതിരാളികളായി ഉണ്ടായിരുന്നുള്ളൂ. പേർഷ്യക്കാർ അമു ദാര്യക്ക് വടക്ക് സ്വാധീനം ചെലുത്തിയതായി അറിവില്ല. അഫ്ഗാനികളാകട്ടെ ഹിന്ദുകുഷിന് വട്രക്കോട്ട് കടന്നത് ഇതിനും വളരെക്കാലത്തിനു ശേഷമാണ്. അതുകൊന്റ് ഈ പരാമർശം നീക്കം ചെയ്യുന്നു. --Vssun 13:35, 3 ജനുവരി 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബാബർ&oldid=4025957" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബാബർ" താളിലേക്ക് മടങ്ങുക.