സംവാദം:ഫുട്ബോൾ
ഫുട്ബോൾ രണ്ടു തരത്തിലുണ്ടെന്ന(സോക്കർ ,റഗ്ബി ) വിവരം മറന്നെന്ന് തോന്നുന്നു. സോക്കറിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. ലേഖനം മാറ്റി ഏഴുതേണ്ടതാണെന്നു വിശ്വസിക്കുന്നു.
--Jigesh 17:02, 25 നവംബർ 2006 (UTC)
- മലയാളത്തിൽ ഫുട്ബോൾ എന്നു പറഞ്ഞാൽ കാൽപ്പന്തുകളിയല്ലേ ഉദ്ദേശിക്കുന്നുള്ളു, --പ്രവീൺ:സംവാദം 17:54, 25 നവംബർ 2006 (UTC)
അമേരിക്കയിൽ മാത്രം ആണ് ഫുട്ബോൾ റഗ്ബിയോട് സാമ്യമുള്ള ഒരു കളിയാവുന്നത്. അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ. അതുകൊണ്ട് അമേരിക്കൻ ഫുട്ബോൾ എന്ന മറ്റൊരു ലേഖനം തുടങാമല്ലോ! ലിജു മൂലയിൽ 20:13, 25 നവംബർ 2006 (UTC)
സുഹൃത്തുക്കളെ,
മേൽപറഞ്ഞ വാദഗതികളിൽ ഒരുപാട് ധാരണാപിശക് ഉണ്ട് എന്ന് ദയവായി മനസിലാക്കിയാലും. ഫുട്ബോൾ കളി ഒരുപാട് തരത്തിൽ ഉണ്ട്. കാലുകൊണ്ട് തട്ടി കളിക്കുന്ന ഏതു പന്തുകളിയെയും പൊതുവെ കാൽ പന്തുകളിയെന്നു പറയുന്നു. കേരളത്തിൽ ഫിഫ യുടെ സോക്കർ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് വളരെ പണ്ടുതന്നെ തന്നെ നാടൻപന്തുകളിയുണ്ട്. തുണികൊണ്ടു ഉണ്ടാക്കിയ ഏകദേശം 5ഇഞ്ച് വ്യാസം വരുന്ന തുണി പന്തുകൊണ്ട് ഒരുകളിയുണ്ട്. ഇതിൽ ഗോൽ പോസ്റ്റ് ഇല്ല. കളിക്കാർ തമ്മിൽ ഏറ്റുമുട്ടൽ ഇല്ല. പരസ്പരം എതിർ ടീമിൻറെ അതിർത്തിയിലേക്ക് അടിച്ചു കൊണ്ട് കളിക്കുന്നതാണ് ഈ കളി. എകദേശം 95ൽ യെങ്കിലും ഈ കളി നിലവിൽ ഉണ്ടായിരുന്നു എന്നാണ് എൻറെ ഓർമ്മ. പണ്ടു കാലത്ത് തിരുവനന്തപുരം ദൂരദർശനിൽ ഈ കളി സംപ്രേഷണം ചെയ്തതായി ഓർക്കുന്നു. ഇതുപോലുള്ള ഒരുപാട് പന്തുകളികൾ പണ്ട് ചൈനയിലും ഉണ്ടായിട്ടുണ്ട്.
ഇത് ശ്രദ്ധിക്കൂ ,ഇംഗ്ലീഷ് വിക്കിയിനിന്ന് ഫുട്ട് ബാൾ എന്നതിനെ കുറിച്ച്,
Football is the name given to a number of different, but related, team sports. The most popular of these world-wide is association football (also known as soccer). The English word "football" is also applied to American football, Australian rules football, Canadian football, Gaelic football, rugby football (rugby union and rugby league), and related games. All of these codes (specific sets of rules) are referred to as "football" by their followers.
കൂടുതൽ വായിക്കാനിതാ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.
http://en.wikipedia.org/wiki/Football
http://en.wikipedia.org/wiki/Football
പിന്നെ, പ്രിയ,ലിജു മൂലയിൽ !!
റഗ്ബി അമേരിക്കയിൽ മാത്രം കളിക്കുന്ന ഒരു തരത്തിലുള്ള ഒരു കാൽ പന്തുകളിയല്ല. ലോകവ്യാപകമായിതന്നെ ഉണ്ട്. നിലവിലെ 1975മുതൽ 2005 വരെയുള്ള റഗ്ബി വേൾഡ് കപ്പ് നേടിയത് ആസ്ത്രേലിയ ആണെന്ന് താങ്കളെ ഞാൻ ഇവിടെ സദയം ഓർമ്മിപ്പിക്കുന്നു. എൻറെ വാദത്തിൻറെ ഉറപ്പിലേക്കായി താഴെ കാണിച്ചിരുക്കുന്ന ലിങ്ക് ശ്രദ്ധിച്ചാലും.
http://en.wikipedia.org/wiki/Rugby_league
ദയവായി ഈ സംവാദം തെറ്റു തിരുത്തുനതിലേക്കായി ചിന്തിക്കുക. എന്നെ സംബന്ധിച്ച് മലയാളം വിക്കി കുറ്റമറ്റതാകണം എന്നേ ഉള്ളൂ.
പിന്നെ സോക്കർ കളിയോട് ഒരുവിരോധവും ഇല്ല. ഞാൻ തരക്കേടില്ലാതെ കേരള സംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറുകളിൽ കളിച്ചിരുന്ന ഒരു കളിക്കാരനാണ്. മികച്ച ഡിഫൻറ്റർ ആയി തിരഞ്ഞെടുത്തിടുണ്ട്. ഈയുള്ളവന് സാക്ഷാൽ വിജയേട്ടൻറെ കൂടെയും ,ജോ പോൾ അഞ്ചേരിയുടെ കുടെയും ഒരു പ്രാവശ്യം തൃശൂർ S.M.C.ക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടുമുണ്ടെന്ന സന്തോഷത്തോടെ (അഹങ്കാരത്തോടെ!!! :) :)) ഹി,ഹീ ......) അറിയിക്കുകയാണ്.
ഫുട്ബോൾ കീ ജയ്, ഫുട്ബോൾ കീ ജയ്..........
--Jigesh 04:06, 26 നവംബർ 2006 (UTC)
- അമേരിക്കൻ ഫുട്ബോൾ റഗ്ബിയാണോ, അതിനോട് സാദൃശ്യമുണ്ടന്നല്ലേയുള്ളൂ? അമേരിക്കയിൽ ഫുട്ബോളെന്നു പറയുന്ന സാധനം ആ പ്രദേശത്തൊക്കയല്ലേ ഉള്ളു, മലയാളത്തിൽ (?) ഫുട്ബോളെന്നു പറയുമ്പോൾ ഈയിടെ ലോകകപ്പ് നടത്തി ഇറ്റലികൊണ്ടുപോയ ആ കളിയല്ലേ ഉദ്ദേശ്ശിക്കുന്നത്, അതു തന്നെ പോരെ? ഐ.എം. വിജയൻ താൻ കളിക്കുന്ന കളി സോക്കറാണെന്ന് പറയാനിടയുണ്ടോ? അല്ലെങ്കിൽ സമവായം പ്രാപിക്കാനായി ഫുട്ബോൾ(കാല്പന്തുകളി) എന്നോ മറ്റോ ഇംഗ്ലീഷ് രീതിയില് പ്രയോഗിക്കാമല്ലോ--പ്രവീൺ:സംവാദം 04:37, 26 നവംബർ 2006 (UTC)
പ്രിയ പ്രവീൺ,
മലയാളം വിക്കിയുടെ അഡ്മിനായ താങ്കളെ ഞാൻ അങ്ങെയറ്റം ബഹുമാനിക്കുന്നു. ഫുഡ്ബോൾ എന്നതിനെ കുറിച്ച് താങ്കൾ പറയുന്നതുപോലെ ആയിരിക്കട്ടെ! എൻറെ അഭിപ്രായം വിധേയത്തിൻറെ ഭാഗമല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഐ.എം.വിജയൻ കളിക്കുന്ന ഫുഡ്ബോൾ സോക്കർ ആണോ? അല്ലയോ?എന്ന് അദ്ദേഹം പറഞ്ഞതായി ഓർക്കുന്നില്ല. പക്ഷെ അദ്ദേഹം കളിക്കുന്ന ഫുട്ബോൾ ഫിഫ നിയമങ്ങൾക്ക് വിധേയമായിട്ടാണ് എന്നറിയാം. കേരളത്തിൽ സെവൻസ്,11 ഫുട്ബോൾ കളിക്കുന്നത് ഫിഫ നിയമങ്ങൾക്ക് വിധേയമായാണ്. ഈ നിയമങ്ങൾ അൽപ്പമെങ്കിലും അറിയാത്തവർ സോക്കർ കളിക്കാറില്ല. പ്രത്യേകിച്ച് മികച്ച കളിക്കാർ എന്നു പറയുന്നവർ. ഫിഫയിൽ സോക്കറിൻറെ നിയമങ്ങൾ ആണ് ഉണ്ടായിരിക്കുക.
താങ്കൾ പറയുന്നത് വളരെ ശരിയാണ് എല്ലാവരും സോക്കറിനെ കാൽ പന്ത് കളി എന്നു പറയാറില്ല, ഫുഡ്ബോൾ എന്ന് പറയുന്നു. എല്ലാ ജനതയെയും പറയുന്ന ശൈലിയിൽ നിന്ന് മാറ്റാൻ പറ്റില്ല. പക്ഷെ ഇങ്ങനെ ഒരു സത്യവസ്ഥ ഉണ്ടെന്ന് ഞാൻ ഇവിടെ പറയുകയാണ്. താങ്കൾ ഇംഗ്ലീഷ് വിക്കിയിലെ ലിങ്കുകൾ ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു. ഈ ലേഖനം നന്നാക്കി എടുക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. വേറെ വാഗ്വാദങ്ങൾ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.
--Jigesh 05:29, 26 നവംബർ 2006 (UTC)
- അഡ്മിന്മാരെ മറ്റൊരു ഉപയോക്താവായി കരുതിയാൽ മതിയാവും. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളു, നമ്മുടെ നാട്ടിൽ പറയുന്ന ഫുട്ബോൾ എന്ന അർത്ഥത്തിൽ, ലേഖനത്തിന്റെ തലക്കെട്ട് വെറും സോക്കർ എന്നാക്കിമാറ്റിയാലാവും കൂടുതൽ ആശയക്കുഴപ്പം വായിക്കുന്നവരിലുണ്ടാവുക എന്നാണ് എന്റെ ധാരണ, അതുകൊണ്ടുമാത്രം. സത്യമായും ആരെങ്കിലും പറഞ്ഞത് നുണയാണെന്നോ ഒന്നും ഞാനുദ്ദേശിച്ചിട്ടില്ല. ഞാൻ ബുദ്ധിപരമായി ഈ സംവാദം താളിൽ നിന്ന് മുങ്ങുകയാണ് ;-)--പ്രവീൺ:സംവാദം 05:50, 26 നവംബർ 2006 (UTC)
- ഫുട്ബോൾ എന്നു കേൾക്കുമ്പോൾ അമേരിക്കക്കാർക്കൊഴികെ ലോകത്തുമിക്കവർക്കും നമ്മളൊക്കെ കാണുന്ന കാല്പന്തു കളിയാണ് ഓർമ്മവരുന്നത് എന്നെനിക്കു തോന്നുന്നു. അതെക്കുറിച്ചുള്ള ലേഖനം ഫുട്ബോൾ എന്ന തലക്കെട്ടിൽ നൽകുകയല്ലേ ജിഗേഷ് നല്ലത്. മറ്റെല്ലാ ഫുട്ബോളുകൾക്കു മുൻപിലും ഒരു വിശേഷണം കൂടി ചേർത്ത് ഉദാ. റഗ്ബി ഫുട്ബോൾ, ഓസ്ട്രേലിയൻ ഫുട്ബോൾ നമുക്ക് പ്രശ്നം പരിഹരിക്കാം. ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങളിൽ ചിലപ്പോഴൊക്കെ അമേരിക്കൻ സ്വാധീനം കാണാമെന്നതാണ് എന്റെ എളിയ നിരീക്ഷണം. ജിഗേഷ് ഉദ്ധരിച്ച ഇംഗ്ലീഷ് ലേഖനത്തിന്റെ ഇൻട്രോ അങ്ങനെയായതു സ്വാഭാവികം. കാലുകൊണ്ട് വല്ലപ്പോഴും തട്ടുന്ന ഒരു കളിമാത്രമേ ഇവിടത്തുകാർക്ക് ഫുട്ബോൾ എന്നു കേട്ടാൽ മനസിൽ വരികയുള്ളു. നമ്മൾ മലയാളികൾക്ക് അങ്ങനെയല്ലല്ലോ. ഏതായാലും ജിഗേഷ് ചൂണ്ടിക്കാണിച്ച കാര്യം പ്രസക്തമാണ്. ഒരു നാനാർഥം താൾ ഉണ്ടാക്കിക്കളയാം (ഫുട്ബോൾ (നാനാർഥങ്ങൾ) ).എന്നിട്ട് ഫുട്ബോൾ ലേഖനത്തിനു മുകളിൽ അതിനെക്കുറിച്ച് സൂചനയും നൽകാം. അതു മതിയാകുമല്ലോ? --മൻജിത് കൈനി 08:05, 26 നവംബർ 2006 (UTC)
മൻജിത് ചേട്ടാ താങ്കളുടെ നിർദ്ദേശം ഹാർദവത്തോടെ അംഗീകരിക്കുന്നു. നാനാർത്ഥങ്ങൾ വെക്കുന്നതാണ് നല്ലത്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, മലയാളികൾക്ക് ഫുട്ബോൾ എന്നും ഹരമാണ്. പക്ഷേ പലപ്പോഴും ഈ ആരാധന ശരിയായ അർത്ഥത്തിനെ വഴിതെറ്റിക്കുന്നു. പിന്നെ അമേരിക്കക്ക് റഗ്ബിയിൽ വലിയതോതിലുള്ള പ്രാധാന്യം ഇല്ല എന്നാണ് എൻറെ അഭിപ്രായം , കാരണം റഗ്ബി ഫുട്ബോൾ യൂണിയൻ ഉണ്ടായത് 1871ൽ ഇംഗ്ലണ്ടിലാണ് (http://rl1908.com/History/1895.htm). റഗ്ബി വേൾഡ് കപ്പ് കൊണ്ടു പോകുന്നതു എല്ലായ്പ്പോഴും ആസ്ട്രേലിയ ആണ്. ക്ലബ്ബ്ഇതര റഗ്ബിക്ക് അമേരിക്കയിൽ നല്ല പ്രാധാന്യമുണ്ടെന്നും ജനപ്രിയമാണെന്നും അറിയാം.
റഗ്ബി ലീഗിന് പ്രാധാന്യമുള്ള രാജ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
Rugby League Playing Nations
Oceania American Samoa | Australia | Cook Islands | Fiji | New Caledonia | New Zealand | Niue | Papua New Guinea | Samoa | Tokelau | Tonga
Asia Japan | Singapore
Home Nations England | Ireland | Wales | Scotland
Continental Europe Czech Republic | Estonia | France | Germany | Georgia | Greece | Hungary | Italy | Kazakhstan | Malta | Moldova | Netherlands | Portugal | Russia | Serbia
Middle East and Africa Lebanon | Morocco | South Africa
Americas Argentina | Canada | United States | West Indies
ആയത് കൊണ്ട് അമേരിക്കയിൽ മാത്രം റഗ്ബി ഒതുങ്ങി നിൽക്കുന്നില്ല എന്നു കരുതുന്നു.
നന്ദി, ആശംസകൾ,
--Jigesh 10:08, 26 നവംബർ 2006 (UTC)
ഇവ രണ്ടും സാമ്യത ഉണ്ടെങ്കിലും രണ്ട് വ്യത്യസ്ത കളികളാണ്.
ലിജു മൂലയിൽ 22:58, 26 നവംബർ 2006 (UTC)
എനിക്ക് ഒരു തെറ്റിധാരണ ഉണ്ടായിരുന്നു. അമേരിക്കൻ ഫുട്ബോളും റഗ്ബിയും ഒന്നാണെന്ന്. ചില റെഫറൻസ് വഴി എൻറെ തെറ്റിധാരണ മാറ്റാൻ സാധിച്ചു. താങ്കളോട് ഒരു അപേക്ഷ എന്തെന്നാൽ ദയവുചെയ്ത് വാഗ്വദങ്ങൾ ഉന്നയിക്കുമ്പോൾ റെഫറൻസ് നൽകാൻ താല്പര്യപ്പെടുന്നു. --Jigesh 00:51, 27 നവംബർ 2006 (UTC)
ക്ഷമിക്കണം, ഞാൻ യൂ എസിൽ ആണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് കളി അടുത്തറിയാവുന്നത്കൊണ്ടാണ് ഞാൻ റഫറൻസുകൾ ഉപയോഗിക്കാതിരുന്നത്. ഞാൻ ഒരു ഷിക്കാഗോ ബെയേർസ് ഫാൻ കൂടി ആണ്. :-)
ലിജു മൂലയിൽ 01:05, 27 നവംബർ 2006 (UTC)
ഇതിനൊക്കെ വേണ്ടി തന്നെയല്ലേ നമ്മൾ എഴുതുന്നത്? അതായത് വിവരം വെക്കാനും വെപ്പിക്കാനും. എന്നാൽ അമേരിക്കൻ ഫുട്ബോൾ, റഗ്ബി തുടങ്ങിയ ലേഖനങ്ങൾ തുടങ്ങിയാട്ടേ> കരടികളുടെ ആരാധകർ അതും തുടങ്ങാമല്ലോ> ഒരു ഹോം റൺ അല്ലെങ്കിൽ ടച്ച് ഡൌൺ! --ചള്ളിയാൻ 03:30, 27 നവംബർ 2006 (UTC)