വള്ളുവനാട് എന്നാൽ എല്ലാവർക്കും മനസ്സിലാകുമൊ? --Challiovsky Talkies ♫♫ 07:11, 20 മേയ് 2009 (UTC)Reply

വള്ളുവനാട് എന്ന ഒരു ലേഖനം ഉണ്ടാക്കിയാൽ പോരേ? --Vssun 14:11, 20 മേയ് 2009 (UTC)Reply

ഇടശ്ശേരിയുടെ പൂതപ്പാട്ട് മുഴുവനായും ഈ പൂതത്തെ ഉദ്ദേശിച്ച് എഴുതിയതല്ല. അമ്പിളി പൂങ്കല മെയ്യിലണിഞ്ഞ പൂതം എന്ന് പറയുന്നത് പൂതത്തിന് ഒരു കാരണവശ്ശാലും യോജിക്കില്ല. പറതിറ എന്ന കലാരൂപത്തോടും ഇടശ്ശേരിയുടെ പൂതത്തിന് ആധമര്ണ്യമുണ്ട് .

--Arun.arunb 16:44, 15 ഡിസംബർ 2010 (UTC)Reply


പറതിറ എന്ന കലാരൂപം ഏതാണെന്നു മനസ്സിലാകുന്നില്ല.

തിറകളോടൊപ്പവും പലപ്പോഴും അല്ലാതെ തനിയേയും നാട്ടിൽ കളിക്കാനിറങ്ങാറുള്ള പൂതം തന്നെയാണു ഇടശ്ശേരിയുടെ കവിതയിലെ നായകൻ എന്നാണു അറിയപ്പെടുന്നത്. ഇടശ്ശേരിയുടെ പൂതപാട്ടിൽ പൂതത്തിനെ വർണിക്കുന്ന ആദ്യവരികളുടെ അവസാനം ഇങ്ങിനെയാണു. - "അയ്യയ്യാ വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ കരിമ്പൂതം". ഇതു കേവലം ആലങ്കാരികമായ ഒരു പ്രയോഗം മാത്രമാണു. കാല്പനികമായ ഒരു പ്രയോഗം. ഭാവനയിൽ ആ രൂപം അളവില്ലാത്ത മട്ടിൽ സുന്ദരമാക്കാൻ പോന്ന ഒരു പ്രയോഗം മാത്രം.

പൂതത്തിനെയും കുട്ടിയേയും കുറിച്ചുള്ള ക്ഥ ഇടശ്ശേരിക്കും മുൻപു തന്നെ തെക്കേ മലബാറിൽ നിലവിലുള്ളതാണു. പൂതപ്പാട്ട് എന്ന ഇടശ്ശേരിക്കവിതക്ക് അൻപതു വർഷത്തെ പഴക്കമേയുള്ളൂ. പൂതങ്ങൾ പൂരക്കാലങ്ങളിൽ കളിക്കാൻ വരുമ്പോൾ വീടുകളിൽ കുട്ടികളെ പ്രത്യേകം അന്വേഷിക്കുന്നതും അവരെ കളിയാക്കി പേടിപ്പിച്ചുവിടുന്നതും പണ്ടേയുള്ള ഒരു വിനോദമാണു താനും.

"പറയന്റെ കുന്നിന്റെ അങ്ങേച്ചരിവിലെ പാറക്കെട്ടിന്നടിയിൽ" ആണു പൂതം താമസിക്കുന്നതെന്ന കവിതയിലെ രണ്ട് വരികളിലെ പരാമർശം മാത്രം കൊണ്ടാണു ഈ പറതിറയെ കുറിച്ചു പറയുന്നതെങ്കിൽ അതും ശരിയാകാനിടയില്ല.

ആധമർണ്യ് മുണ്ട് എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്തെന്നും മനസ്സിലായില്ല.--Chandrapaadam 09:58, 22 ഡിസംബർ 2010 (UTC)Reply

പൂതം ലയനം തിരുത്തുക

ഒരേ കാര്യമല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:26, 17 ഏപ്രിൽ 2015 (UTC)Reply

ലയിപ്പിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷെ തിറ, പൂതം (നാട്ടുഭാഷയിൽ തറ, പൂതൻ) എന്ന് സെർച്ച് ചെയ്താൽ ഇതിലേയ്ക്ക് വഴി തിരിച്ചു വിടുന്ന വിധമായാലും മതി. --Devadas|ദേവദാസ് (സംവാദം) 16:41, 18 ഏപ്രിൽ 2015 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പൂതനും_തിറയും&oldid=2162654" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൂതനും തിറയും" താളിലേക്ക് മടങ്ങുക.