സംവാദം:പുലപ്പേടിയും മണ്ണാപ്പേടിയും

പുലപ്പേടി എന്നതല്ലേ ശരി? --അനൂപ് | Anoop 17:37, 17 ഓഗസ്റ്റ് 2011 (UTC)Reply

ചന്തപ്പെണ്ണൂം കുലസ്ത്രീയും ഉണ്ടായതെങ്ങനെ എന്ന പുസ്തകത്തിലും പുലപ്പേടി എന്നാണു പ്രയോഗിച്ചിരിക്കുന്നത്. --അനൂപ് | Anoop 17:38, 17 ഓഗസ്റ്റ് 2011 (UTC)Reply

പുലപ്പേടിയും മണ്ണാപ്പേടിയും തിരുത്തുക

ആകെ മൊത്തം കൊളമായി

പ്രധാന ലേഖനം = പുലപ്പേടിയും മണ്ണാപ്പേടിയും
തിരിച്ചുവിടൽ (1) = പുലപ്പേടി
തിരിച്ചുവിടൽ (2) = മണ്ണാപ്പേടി
അനൂപ് ഇങ്ങനെയാണ് ആവശ്യം --രാജേഷ് ഉണുപ്പള്ളി Talk‍ 06:20, 18 ഓഗസ്റ്റ് 2011 (UTC)Reply

ചിലയിടത്ത് കർക്കടകമാസത്തിൽ --രാജേഷ് ഉണുപ്പള്ളി Talk‍ 06:22, 18 ഓഗസ്റ്റ് 2011 (UTC)Reply

പുലപ്പേടി തിരുത്തുക

സവർണ്ണ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താനായി പുലയരെ പോലുള്ള ആൾക്കാരെ ഉപയോഗിക്കുകയായിരുന്നു. രാത്രി പുറത്തിറങ്ങി കഴിഞ്ഞാൽ പുലയർ പിടിച്ചോണ്ട് പോകും എന്നൊക്കെ ഉള്ള ഒരു ഭീതി പടർത്തിയിരുന്നിരിക്കാം. കൈകൊണ്ട് തൊടുകയോ മരംകൊണ്ടോ കല്ലുകൊണ്ടോ എറിഞ്ഞു കൊള്ളിക്കുകയോ ചെയ്യുന്ന സവർണ്ണ സ്ത്രീയെ പുലയർക്ക് സ്വന്തമാക്കാം എന്നൊക്കെ പറയുന്നത് ആ കാലഘട്ടത്തിെലെ ജീവിതരീതികളെ കുറിച്ചോ പുലയർ അടങ്ങുന്ന കീഴാളവിഭാഗം അനുഭവിച്ചുപോന്ന അപകടങ്ങളെ കുറിച്ചോ ഒരു ചുക്കും അറിയാത്ത കൊണ്ടാണ്. അങ്ങനെ ഒരു സവർണ്ണ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയ ഒരു പുലയന് പിന്നെ ആ മണ്ണിൽ ജീവിക്കാൻ കഴിയില്ല. Maad angle (സംവാദം) 11:31, 2 ഡിസംബർ 2020 (UTC)Reply

എന്നു മാത്രമല്ല, കൃത്യമായ അവലംബങ്ങൾ ഒന്നും ഇതെപ്പറ്റി എവിടെയും കാണുന്നുമില്ല, മിക്കതും ഐതിഹ്യങ്ങളും കഥകളും പോലെയുള്ളതുമാണ്. അന്നത്തെ സാമൂഹിക സാഹചര്യത്തെപ്പറ്റി വായിക്കുന്നവർക്ക് ഇത്തരം ഒരു കാര്യം നടന്നിരിക്കാനുള്ള സാധ്യത എത്രത്തോളം വിദൂരസാധ്യം ആണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ--Vinayaraj (സംവാദം) 13:38, 2 ഡിസംബർ 2020 (UTC)Reply
"പുലപ്പേടിയും മണ്ണാപ്പേടിയും" താളിലേക്ക് മടങ്ങുക.