"ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 71 പള്ളികൾ പൂർണ്ണമായും 18 പള്ളികൾ ഭാഗികമായും പുത്തൻകൂർ വിഭാഗത്തിൽ നിന്നും കത്തോലിക്കാസഭയുമായി രമ്യതയിലായി" എന്നെഴുതിയിരിക്കുന്നത് എത്രമാത്രം ശരിയെന്നുറപ്പില്ല. 1653-ലെ കൂനൻ കുരിശുസത്യത്തെ തുടർന്ന് 'പുത്തൻകൂർ' പക്ഷത്തിനുണ്ടായിരുന്ന ബലം കുറക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് പുതുതായി കേരളത്തിലെത്തിയ കർമ്മലീത്താ വൈദികരുടെ നേതാവ് ഇറ്റലിക്കാരനായ ജോസഫ് സെബസ്ത്യാനി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ശ്രമഫലമായി 84 പള്ളികൾ റോമൻ സഭയുടെ കീഴിലായെന്നും 32 പള്ളികൾ മാത്രം തോമാമെത്രാന്റ് പക്ഷത്ത് അവശേഷിച്ചെന്നും സ്കറിയ സക്കറിയ ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾക്കെഴുതിയ ഉപോദ്ഘാതത്തിൽ പറയുന്നു. അതായിരിക്കണം ശരി. സെബസ്ത്യാനിയുടെ തന്ത്രങ്ങളുടെ വിശദവിവരങ്ങളും സ്കറിയ സക്കറിയ നൽകുന്നുണ്ട്: തോമാമെത്രാനെ കൊച്ചിയിലെ ഒരു യുവരാജാവിന്റെ സഹായത്തോടെ തട്ടിയെടുക്കാൻ ശ്രമിച്ചതുൾപ്പെടെ.

1661-ൽ സെബസ്ത്യാനി സുറിയാനികത്തോലിക്കാരുടെ മെത്രാനുമായി. 1663-ൽ ലന്തക്കാർ കൊച്ചി പിടിച്ചടക്കിയതിനെ തുടർന്ന് സെബസ്ത്യാനി മെത്രാനു കേരളം വിട്ടുപോകേണ്ടി വന്നപ്പോഴാണ് ഒരു നാട്ടുകാരനെ മെത്രാനായി വാഴിക്കാൻ തീരുമാനമായത്. അതിനായി പറമ്പിൽ ചാണ്ടിക്കത്തനാരെ തെരഞ്ഞെടുത്തത് തന്ത്രപരമായ ഒരു master stroke ആയിരിക്കാം. കത്തോലിക്കാപക്ഷത്തെ ബലപ്പെടുത്തുന്നതിലും, പുത്തൻകൂറ്റിലേക്കുള്ള തിരിച്ചൊഴുക്കു തടയുന്നതിലും അതുപകരിച്ചിരിക്കാം. പക്ഷേ അദ്ദേഹത്തിന്റെ ഭരണകാലത്ത് 80-90-നടുത്തു പള്ളികൾ കത്തോലിക്കാ പക്ഷവുമായി രമ്യപ്പെട്ടു എന്നു പറയുന്നതു ശരിയാണെന്നു തോന്നുന്നില്ല.ജോർജുകുട്ടി (സംവാദം) 12:58, 21 ഓഗസ്റ്റ് 2012 (UTC)Reply

അർക്കദ്യാക്കോൻ തിരുത്തുക

"വിഘടിതവിഭാഗം 12 പുരോഹിതന്മാരുടെ കൈയ്‌വയ്പോടെ മെത്രാനായി വാഴിച്ച അന്നത്തെ അർക്കദ്യാക്കോൻ ഗീവർഗീസിന്റെ ബന്ധുവും ..." - 12 പുരോഹിതന്മാരുടെ കൈയ്‌വയ്പോടെ മെത്രാനായി വാഴിച്ചത് തോമ്മാ അർക്കദ്യാക്കോനെ അല്ലേ? ---Johnchacks (സംവാദം) 16:52, 21 ഓഗസ്റ്റ് 2012 (UTC)Reply

അതേ, തോമാ അർക്കാദ്യക്കോൻ ആണ് മാർ തോമാ ഒന്നാമൻ എന്ന പേരിൽ വാഴിക്കപ്പെട്ടത്. ഉദയമ്പേരൂർ സൂനഹദോസിന്റെ കാലത്തെ (1599) അർക്കാദ്യാക്കോൻ ആയിരുന്നു ഗീവർഗീസ്. അദ്ദേഹം 1637-ൽ മരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്നു പിന്നീട് മെത്രാനായി വാഴിക്കപ്പെട്ട തോമ്മാ അർക്കാദ്യാക്കോൻ. ആ വാക്യം ഞാൻ ഒരുവിധം തിരുത്തിയിട്ടുണ്ട്. ശരിയായില്ല എന്നു തോന്നുന്നെങ്കിൽ, മാറ്റിയെഴുതാൻ നോക്കുക.ജോർജുകുട്ടി (സംവാദം) 22:56, 21 ഓഗസ്റ്റ് 2012 (UTC)Reply

ഇപ്പോൾ തികച്ചും ശരിയായിട്ടുണ്ട് എന്നു തന്നെ തോന്നുന്നു ---Johnchacks (സംവാദം) 01:18, 22 ഓഗസ്റ്റ് 2012 (UTC)Reply

ഇദ്ദേഹത്തിന്റെ വീട്ടുപേര് പറമ്പിൽ എന്നല്ല , മറിച്ചു പള്ളിവീട്ടിൽ എന്നാണ് തിരുത്തുക

1)പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്ന ഇംഗ്ലീഷ് വിക്കി ആർട്ടിക്കിൾ വായിക്കുക.

2)കുറവിലങ്ങാട് പള്ളിയിലെ ഇദ്ദേഹത്തിന്റെ ശവകുടീരത്തിൽ എഴുതിയിരിക്കുന്നത് വായിക്കുക.

"പറമ്പിൽ ചാണ്ടി മെത്രാൻ" താളിലേക്ക് മടങ്ങുക.