ഈ താൾ വേണോ? ഒരു ഗ്രാമത്തെ മൊത്തം മോശമായി കാണിക്കുകയാണ്‌ ലേഖനം. വീഡിയോ കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ലിങ്കിൽ കൊടുത്ത വാർത്തയിൽ കള്ളന്മാർക്കുള്ള പ്രത്യേക പരിഗണനയെക്കുറിച്ച് ഒന്നുമില്ല. ഇങ്ങനത്തെ വാർത്തയാകുമ്പോൾ കുറേ സെൻസേഷണലൈസേഷൻ കൂടെയുണ്ടാകും. അതിന്‌ വിക്കി കൂട്ടുനിന്ന് ഒരു ജനതയെ താറടിക്കുന്നത് ശരിയല്ലെന്നാണ്‌ എന്റെ അഭിപ്രായം. ഒരു വാർത്തയെ മാത്രം അടിസ്ഥാനമാക്കി ഇങ്ങനത്തെ ആരോപണങ്ങളുന്നയിക്കുന്ന താൾ നീക്കം ചെയ്യുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 16:11, 13 ഓഗസ്റ്റ് 2009 (UTC)Reply

ഇതിനെക്കുറിച്ചുള്ള ഒരു വാർത്ത ഇന്നലെ രാത്രി 11 മണിക്ക് മനോരമ ന്യൂസ് സം‌പ്രേഷണം ചെയ്ത കുറ്റപത്രം എന്ന പ്രോഗ്രാമിൽ കണ്ടിരുന്നു. വിക്കിപീഡിയ ഒന്നിനെയും വിവേചിച്ചു കാണുന്നില്ല എന്നതിനാൽ തന്നെ ഈ താൾ നിലനിർത്തുന്നതിൽ എന്താണു തെറ്റ്? പക്ഷേ ലേഖനത്തിലപ്പാടെ ഗ്രാമത്തിലെ കള്ളന്മാരെപ്പറ്റി മാത്രമേ പറയുന്നുള്ളൂ. അതു മാറ്റി ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തെ പറ്റിയും,സാംസ്കാരിക സവിശേഷതകളെപ്പറ്റിയും കൂടെ പറയണം. --Anoopan| അനൂപൻ 16:17, 13 ഓഗസ്റ്റ് 2009 (UTC)Reply

കുറ്റപത്രം പോലുള്ള പരിപാടിയിൽ സെൻസേഷനലൈസേഷൻ വല്ലാതെ ഉണ്ടാകാമെന്നതിനാൽ ഇതിലെ വസ്തുതകൾ എത്രത്തോളം വിശ്വാസയോഗ്യമാണ്‌ എന്നതാണ്‌ ചോദ്യം. കൂടുതൽ മോഷണം നടത്തി പനവടലിയിൽ തിരിച്ചെത്തുന്നവർക്ക്‌ പ്രത്യേക പരിഗണനയാണ്‌, ഇങ്ങനെയുള്ള യുവാക്കൾക്ക്‌ സുന്ദരികളായ പെൺകുട്ടികളെ വിവാഹം കഴിക്കാം എന്നൊക്കെയുള്ള ഭാഗങ്ങൾ ശരിക്കും അവലംബമില്ലാതെ വിക്കിയിൽ കൊടുക്കാൻ പാടില്ല. പിന്നെ താളിലുള്ളതൊക്കെ ഇവിടെ അതുപോലെ ഉണ്ടല്ലോ -- റസിമാൻ ടി വി 16:27, 13 ഓഗസ്റ്റ് 2009 (UTC)Reply

ഇതായിരിക്കാം ഉറവിടം -- റസിമാൻ ടി വി 16:30, 13 ഓഗസ്റ്റ് 2009 (UTC)Reply

അതു തന്നെയാണു ഞാൻ പറഞ്ഞത്. ആ പരിപാടിയിൽ ഈ കല്യാണകാര്യത്തെക്കുറിച്ചൊന്നും പറഞ്ഞു കണ്ടില്ല. അവർ കൂടുതൽ പ്രൊജക്ട് ചെയ്ത് അവതരിപ്പിച്ചത് അവരുടെ ആർഭാട ജീവിതരീതികളെക്കുറിച്ചും, കേരളീയ ശൈലിയിലുള്ള വീടുകളെക്കുറിച്ചും, മടിക്കുത്തിൽ നിന്നു പിടിച്ചെടുത്ത പത്തായിരത്തിലധികം രൂപയെക്കുറിച്ചുമാണ്‌. ഈ ഗ്രാമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചേർക്കാൻ പറ്റുമെങ്കിൽ ഈ ലേഖനം നിലനിർത്തണം--Anoopan| അനൂപൻ 16:38, 13 ഓഗസ്റ്റ് 2009 (UTC)Reply
ഇന്നത്തെ കുറ്റപത്രത്തിൽ ഈ കല്യാണക്കാര്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. --Anoopan| അനൂപൻ 17:56, 13 ഓഗസ്റ്റ് 2009 (UTC)Reply


ലേഖനം വരുന്നതിൽ കഴപ്പമില്ലെന്കിലും ഈയൊരു കാര്യം മാത്രം പ്രൊജക്ട് ചെയ്ത് ലേഖനം അവസാനിപ്പിക്കരുത്. ഈ ഗ്രാമത്തെക്കുറിച്ചുള്ല പ്രാഥമിക വിവരങ്ങൾ (സ്ഥിതിവിവരക്കണക്കുകള്) ഒക്കെ ലേഖനന്ത്തിൽ ചേര്ക്കണം. അതൊക്കെ ആയിരിക്കണം. ലേഖനത്തിന്റെ തുടത്തിൽ. മോഷണം ഒരു വിഭഗത്തിൽ ഒരുക്കാവുന്ന കാര്യമേ ഉള്ളൂ. --Shiju Alex|ഷിജു അലക്സ് 01:42, 14 ഓഗസ്റ്റ് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പനവടലിചത്രം&oldid=4025852" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പനവടലിചത്രം" താളിലേക്ക് മടങ്ങുക.