Suhailsmsm (സംവാദം) 11:17, 30 നവംബർ 2012 (UTC) നജീബ്(ആടുജീവിതം) Suhailsmsm (സംവാദം) 11:17, 30 നവംബർ 2012 (UTC) എന്ന നോവലിലെ നജീബ് എന്നാ കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തിയാണ്.അദ്ദേഹത്തെ കുറിച്ചുള്ള ലേഖനമാണ് ഇത്.Reply

വിവരങ്ങൾ ആടുജീവിതം എന്ന ലേഖനത്തിൽ ഉൾപ്പെടുത്താവുന്നതേയുള്ളൂ. --Vssun (സംവാദം) 12:16, 30 നവംബർ 2012 (UTC)Reply
ഇതുവരെ താളിൽ ചേർത്ത വിവരങ്ങൾ ശുഷ്കമാണ്, അവ ആടുജീവിതം എന്ന താളിൽ ഉൾപ്പെടുത്താവുന്നതേയുള്ളൂ. എന്നിരുന്നാലും ഒരു യധാർത്ഥ മനുഷ്യൻ കഥയിലൂടെ പ്രശസ്തനായാൽ അയാൾക്ക് വിക്കിപ്പീഡിയ താളുണ്ടാകാവുന്ന ശ്രദ്ധേയത വരില്ലേ? ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ ഒരുദാഹരണം നോക്കാം.

ജോൺ നെറ്റിൽഷിപ് എന്നയാളാണത്രേ സെവറസ് സ്നേപ് എന്ന ഹാരി പോട്ടർ കഥാപാത്രത്തിന്റെ ഒറിജിനൽ. അദ്ദേഹത്തെപ്പറ്റി ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ താളുണ്ടായിട്ടുണ്ട്.

എന്തായാലും വ്യക്തിയുടെ ശ്രദ്ധേയതയല്ല ഇവിടെ വിഷയം. ശ്രദ്ധേയതാനയമനുസരിച്ച് നജീബ് എന്ന വ്യക്തിയെക്കുറിച്ച് ലേഖനമാവാം. കുറ്റകൃത്യത്തിന്റെ ഇര എന്ന കാരണത്താലോ, പ്രസിദ്ധീകരിക്കപ്പെട്ടതും വിശ്വസനീയമായതുമായ പല സ്രോതസ്സുകൾ ഈ വ്യക്തിയെപ്പറ്റി വിവരങ്ങൾ നൽകുന്നു എന്നതിനാലോ നജീബിന് ശ്രദ്ധേയതയുണ്ട് എന്നു കരുതാം. ഈ ലേഖനത്തിന് സ്വതന്ത്രമായ നിലനിൽപ്പിന് സാദ്ധ്യതയുള്ള കാലത്തോളം മറ്റൊരു ലേഖനത്തിൽ ഉൾപ്പെടുത്താവുന്നതേയുള്ളൂ എന്ന കാരണം ലയിപ്പിക്കാനുള്ള മതിയായ കാരണമാണെന്ന് തോന്നുന്നില്ല.
അടുത്തവിഷയം Suhailsmsm ഉൾപ്പെടുത്തുന്ന അവലംബങ്ങളാണ്. ഫോൺ നമ്പരുകളും ഫേസ് ബുക്കിലെ പേജും വിക്കിപ്പീഡിയയിലെ അവലംബങ്ങളായി ചേർക്കാവുന്നതല്ല. നജീബിനെപ്പറ്റി പറയുന്ന സ്വതന്ത്ര സ്രോതസ്സ് (ഹിന്ദു പത്രവാർത്ത) ഞാൻ അവലംബമായി ചേർത്തിരുന്നു. അത് Suhailsmsm നീക്കം ചെയ്തു!! പത്രവാർത്ത പോലെ അത്തരം പല സ്രോതസ്സുകളുണ്ടെങ്കിൽ ഈ ലേഖനത്തിന് എന്തുകൊണ്ട് ലയിക്കാതെ നിലനിന്നുകൂടാ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:28, 30 നവംബർ 2012 (UTC)Reply
ലയനം പകർപ്പുകൾ ഒഴിവാക്കാൻ ഉപയോഗിച്ചാൽ മതിയാകും, ഒരു ലേഖനത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്ത് ലേഖനം ലയനത്തിനിടരുത്, പരിപോഷിപ്പിച്ച് വിശ്വസനീയമായ സ്രോതസ്സുകൾ അവലംബം നൽകി നിലനിർത്താവുന്ന ലേഖനങ്ങൾ നിലനിർത്താം. പത്രവാർത്ത അവലംബം നൽകിയത് നീക്കം ചെയ്താൽ തീർഛയായും അതു മുൻപ്രാപനം നടത്തേണ്ടതാണ്, അവലംബം നീക്കിയ ഉപയോക്താവിന് താക്കീതും നൽകാവുന്നതാണ്. --എഴുത്തുകാരി സംവാദം 02:56, 1 ഡിസംബർ 2012 (UTC)Reply
അവലംബം നീക്കം ചെയ്തശേഷം Suhailsmsm-ഉം മറ്റുപയോക്താക്കളും പുതിയ പല തിരുത്തലുകളും നടത്തിയതിനാൽ ഞാൻ മുൻപ്രാപനം ചെയ്യുന്നതിനു പകരം പുതുതായി അവലംബങ്ങൾ (ഹിന്ദു പത്രവാർത്ത ഉൾപ്പെടെ) ചേർക്കുകയാണ് ചെയ്തത്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:32, 1 ഡിസംബർ 2012 (UTC)Reply

വർഗ്ഗം

തിരുത്തുക

ഈ ലേഖനത്തിന് എങ്ങനെയാണ് കുറ്റകൃത്യങ്ങൾ എന്ന വർഗ്ഗം ചേരുന്നത്? --Vssun (സംവാദം) 07:21, 7 മേയ് 2013 (UTC)Reply

കുറ്റകൃത്യത്തിന്റെ ഇര എന്ന വർഗ്ഗത്തോടും യോജിപ്പില്ല. പൂർണ്ണമായും ഏകപക്ഷിയമായ ഒരു വാദം മാത്രമാണത്. കഥകൾക്ക് ആസ്പദമായ വ്യക്തികൾ എന്ന തരത്തിലുള്ള വർഗ്ഗമാണ് ഏറ്റവും യോജിച്ചത്. --Vssun (സംവാദം) 01:24, 8 മേയ് 2013 (UTC)Reply
കഥകൾക്ക് ആസ്പദമായ വ്യക്തികൾ എന്ന അർത്ഥത്തിലുള്ള വർഗ്ഗം ആയിരിക്കും യോജിക്കുക എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 02:54, 8 മേയ് 2013 (UTC)Reply

ശ്രദ്ധേയത

തിരുത്തുക
ലയനഫലകം ഈയിടെയാണ് നീക്കിയത്. എങ്കിലും ഈ താളിന് ഇപ്പോഴത്തെ നിലയിൽ ഒറ്റയ്ക്കുനിൽക്കാനുള്ള ത്രാണിയില്ലെന്നുതന്നെ കരുതുന്നു. ഇതിൽക്കൂടുതൽ വികസിക്കാനുള്ള ഈ താളിനുണ്ടോ എന്നും സംശയമാണ്. മുമ്പ് സൂചിപ്പിച്ചപോലെ ആടുജീവിതം എന്ന താളിലേക്ക് ലയിപ്പിക്കുകയും പിന്നീട് വികസിക്കുകയാണെങ്കിൽ മാത്രം അടർത്തിയെടുത്ത് മറ്റൊരു താളാക്കുകയും ചെയ്യുന്നതായിരിക്കും ഉചിതം.--സിദ്ധാർത്ഥൻ (സംവാദം) 07:56, 7 മേയ് 2013 (UTC)Reply

മായ്ക്കാൻ നിർദ്ദേശം വച്ചു--Roshan (സംവാദം) 08:09, 7 മേയ് 2013 (UTC)Reply

മായ്ക്കൽ നിർദ്ദേശം എന്തായാലും അനാവശ്യമാണ്. ലയനവും ആവശ്യമില്ല എന്നാണ് അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:12, 7 മേയ് 2013 (UTC)Reply
ലയനമാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം - പ്രിൻസ് മാത്യു Prince Mathew 04:18, 9 മേയ് 2013 (UTC)Reply
ഇതുപ്രകാരം ആടുജീവിതം താളിലേക്ക് ലയിപ്പിച്ചു.--സിദ്ധാർത്ഥൻ (സംവാദം) 04:53, 16 മേയ് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നജീബ്&oldid=1751969" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നജീബ്" താളിലേക്ക് മടങ്ങുക.