മലയാള ദൈവശാസ്ത്രഗ്രന്ഥങ്ങളീൽ തെർത്തുല്യൻ എന്നാണു് കണ്ടിരിക്കുന്നതു്. --Shiju Alex|ഷിജു അലക്സ് 02:54, 23 ഒക്ടോബർ 2009 (UTC)Reply


ചെറുപ്പത്തിൽ മലയാളത്തിൽ ഞാൻ വായിച്ചിട്ടുള്ള ക്രിസ്തീയരചനകളിലും "തെർത്തുല്യൻ" എന്നാണ് കണ്ടിട്ടുള്ളത്. എന്നാൽ അവയെല്ലാം കത്തോലിക്കാരചനകളായിരുന്നു. മലയാളത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ് "തെർത്തുല്യൻ" എന്ന് ഉറപ്പില്ലാതിരുന്നതുകൊണ്ടാണ് ലേഖനം തുടങ്ങുന്നതിനു മുൻപ് നെറ്റിൽ ഉച്ചാരണം തപ്പിപ്പോയത്. "തെർത്തുല്യൻ" എന്നെഴുതിയാൽ, ലത്തീനിൽ അങ്ങനെയല്ല എന്നോ മറ്റോ ആരെങ്കിലും വാദിച്ചെങ്കിലോ എന്ന പേടിയും ഉണ്ടായിരുന്നു. നെറ്റിൽ ഒരിടത്തും തെർത്തുല്യൻ എന്നു കണ്ടതുമില്ല. ഒന്നുരണ്ടിടത്ത് റ്റെർറ്റല്യൻ എന്നു കണ്ടപ്പോൾ അത് സ്വീകരിച്ചു. പക്ഷേ ഷിജു പറഞ്ഞതിൽ നിന്ന്, മലയാളത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ളത് "തെർത്തുല്യൻ" എന്ന ഉച്ചാരണമാണെന്ന് കരുതണം. അതുകൊണ്ട് അങ്ങനെ മാറ്റാം. റ്റെർറ്റല്യന് ഒരു തിരിച്ചുവിടൽ കൊടുക്കുകയും ആകാം.Georgekutty 04:59, 23 ഒക്ടോബർ 2009 (UTC)Reply


ഗൂഗിളിൽ തിരഞ്ഞപ്പോൾ തെർത്തുല്യന്റെ 8-9 റെഫറൻസ് കണ്ടു. യൂണിക്കോഡ് മലയാളത്തിൽ ഇതുപൊലുള്ള മിക്കവാറും പദങ്ങൾ ആദ്യമായി എഴുതപ്പെടുന്നതു് മലയാളം വിക്കിപീഡിയയിൽ ആയിരിക്കും. അതിനാൽ ഗൂഗിൾ സേർച്ചിലൊന്നും നമ്മൾ ഉദ്ദേശിക്കുന്ന ഫലങ്ങൾ കിട്ടിയെന്നു് വരില്ല. --Shiju Alex|ഷിജു അലക്സ് 05:18, 23 ഒക്ടോബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തെർത്തുല്യൻ&oldid=672480" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തെർത്തുല്യൻ" താളിലേക്ക് മടങ്ങുക.