സംസാരം എന്നത് തമിഴിൽ ഭാര്യ. എന്നാണ്. മറ്റേത് പേച്ച്, பேச ஆணு?? :)

ദക്ഷിണേഷ്യയിൽ മാത്രം പ്രചാരമുള്ള 85 ദ്രാവിഡഭാഷകളിൽ കേവലം ഒന്നു മാത്രമാണ് തമിഴ് ഭാഷ. തമിഴരുടെ അന്ധമായ മാതൃഭാഷാപ്രേമത്തിലൂന്നിയ ഗവേഷണങ്ങൾ ആണ് മറ്റു ദ്രാവിഡഭാഷകൾക്കില്ലാത്ത ഈ പൗരാണികതയുടെ അടിത്തറ. ബ്രിട്ടീഷുകാരുടെ കണ്ടുപിടുത്തമായ, രാഷ്ട്രിയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള ആര്യ-ദ്രാവിഡ (സവർണ-അവർണ) ഭേദവും ഈ പ്രക്രിയക്ക് ആക്കം കൂട്ടി. (ഇന്നും ഇത് ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിന്റ രാഷ്ട്രിയം തന്നെ!). നിർഭാഗ്യവശാൽ മാതൃഭാഷാപ്രേമം തീരെ കുറഞ്ഞ മലയാളികൾ ഇത് വിശ്വസിക്കുകയും, മലയാളഭാഷ ജനിച്ചത് ഇന്നത്തെ തമിഴിൽ നിന്നായിരുന്നുവെന്ന് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്നു. ദ്രാവിഡ ഭാഷകളെത്തന്നെ പ്രധാനമായും ദക്ഷിണ, മധ്യ, ഉത്തര ഗോത്രങ്ങളിൽ പെടുത്താം. തമിഴ്, മലയാളം, കന്നഡ, തുളു എന്നിവയാണ് ദക്ഷിണഗോത്രത്തിലെ പ്രധാനഭാഷകൾ. തെലുഗ് മധ്യഗോത്രത്തില്പെടുന്നു. ഇതിലേതു ഗോത്രം എപ്പോൾ, എങ്ങനെ ഉണ്ടായി എന്നതു നിർണയിക്കുക എളുപ്പമല്ല തന്നെ!.--Anoop menon 06:59, 30 ജൂൺ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തമിഴ്&oldid=744023" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തമിഴ്" താളിലേക്ക് മടങ്ങുക.