അവലംബങ്ങളായി നൽകിയിരിക്കുന്നവയൊന്നും സ്വതന്ത്രാവലംബങ്ങളല്ല. ബിനു (സംവാദം) 07:38, 11 ജനുവരി 2013 (UTC)Reply

"സ്വതന്ത്രാവലംബങ്ങളല്ല"എന്ന് പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല.ചന്ദ്രിക പത്രത്തിന്റെ അവലംബം ഈ ലേഖനത്തിന് അവലംബമാണല്ലോ.--വിചാരം (സംവാദം) 07:45, 11 ജനുവരി 2013 (UTC)Reply

ചന്ദ്രിക ഒരു രാഷ്ട്രീയ കക്ഷിയുടെ ജിഹ്വയാണ്.അതുകൊണ്ട് അതിനെ സ്വതന്ത്രാവലംബമായി കണക്കാക്കാൻ വയ്യ. പ്രത്യക്ഷത്തിലെങ്കിലും അത്തരം ബന്ധങ്ങളില്ലാത്ത അവലംബങ്ങൾ ചേർത്തുകൂടേ? ബിനു (സംവാദം) 07:54, 11 ജനുവരി 2013 (UTC)Reply

എന്ന് വിക്കിപീഡിയയുടെ നയമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ലേഖനത്തിലെ പരാമർശിക്കപ്പെടുന്ന വ്യക്തി വ്യക്തമായും മുസ്ലിംലീഗിനോട് അഭിപ്രായവ്യത്യാസം പുലർത്തിയ ജമാഅത്തെ ഇസ്ലാമിക്കാരനാണ്. അദ്ദേഹത്തെ കുറിച്ച് ലേഖനം ചന്ദ്രികയിൽ എഴുതിയതാവട്ടെ ഇന്നു ജീവിച്ചിരിപ്പുള്ള പ്രമുഖ വാഗ്മിയും മുസ്ലിലീഗിന്റെ നേതാവും കോട്ടക്കൽ എം.എൽ.എ യുമായ സാക്ഷാൽ അബ്ദുസ്സമദ്സമദാനിയും. --വിചാരം (സംവാദം) 14:33, 11 ജനുവരി 2013 (UTC)Reply

ഇക്കാര്യത്തിൽ എന്താണ് വിക്കി നയം.--ഇർഷാദ്|irshad (സംവാദം) 17:30, 14 ജനുവരി 2013 (UTC)Reply

'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകൾ' എന്ന പഠനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് ലഭിച്ചു-വർഷം കൊടുത്തിട്ടില്ലല്ലോ,ആരെങ്കിലും അതുകൂടി കൊടുക്കുമോ?

ബിനു (സംവാദം) 10:30, 21 ജനുവരി 2013 (UTC)Reply

'ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ എന്ന അദ്ദേഹത്തിന്റെ കൃതി മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച ഒരു കൃതിയായി വിലയിരുത്തപ്പെടുന്നു.-തന്റെ പഴയ സഹപ്രവർത്തകനെപ്പറ്റി ശൈഖ് മുഹമ്മദ് കാരകുന്നിന്റെ വിലയിരുത്തൽ എത്രമാത്രം വിശ്വാസയോഗ്യമാണ്?- നിഷ്പക്ഷ അവലംബങ്ങൾ ചേർക്കുകയോ വിശേഷണങ്ങൾ ഒഴിവാക്കുകയോ വേണം---ബിനു (സംവാദം) 08:26, 19 ജൂൺ 2013 (UTC)Reply


ഈ ലേഖനത്തിലുള്ള 90 ശതമാനം ലിങ്കുകളും, പ്രതിപാദ്യ വ്യക്തിയുടെ താവളം ആയിരുന്ന ജമാഅത്തെ ഇസ്ലാമിയുടേതാണ്. ശ്രദ്ധേയതക്ക് അർഹമായ ഒന്നും ലഭ്യമായി കാണുന്നില്ല. അതിനാൽ ഇത് ഡിലീറ്റ് ചെയ്യപ്പെടേണ്ടത് അല്ലെ ഉപയോക്താവ്:Luqmankvk 1 sep 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ടി._മുഹമ്മദ്&oldid=3427758" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടി. മുഹമ്മദ്" താളിലേക്ക് മടങ്ങുക.