കടായിക്ക് ഇംഗ്ലീഷിൽ വേറെ പേജ് ഉള്ളതുകൊണ്ട് wok എന്നത് ചീനച്ചട്ടി എന്ന് മാത്രമായി നിജപ്പെടുത്തുന്നു. കടായിയും ചീനച്ചട്ടിയും രണ്ടു രണ്ടാണ്. അത് ലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

കടായി->കഢായി ആലോചിക്കാവുന്നതാണ്. --Vssun (സുനിൽ) 03:07, 11 ഓഗസ്റ്റ് 2010 (UTC)Reply

ഹിന്ദിയിലെങ്ങനെയാണ്‌?--RameshngTalk to me 04:47, 11 ഓഗസ്റ്റ് 2010 (UTC)Reply

ഹിന്ദിയിൽ കഢാഹി (कढ़ाही) എന്നാണ്. ड़ ṛa /ɽ/ and ढ़ ṛha /ɽʱ/. ഈ സാധനങ്ങളുടെ ഉച്ചാരണം വലിയ പിടിയില്ല. ആദത്തേത് ഡ-ക്കും റക്കും ഇടയിൽ നിൽക്കുന്നതാണ് അതുവച്ച് രണ്ടാമത്തേത് ഢ ക്കും റക്കും ഇടയിലായിരിക്കാം. എന്തായാലും കടായി അത്ര നല്ലതല്ല. കഢായി, കഡായി, കറായി എന്നീ മൂന്നു ഭേദങ്ങളിൽ ആദ്യത്തേതാണ് സംഭാഷണരൂപവുമായി അടുത്തുനിൽക്കുന്നത്.

തലക്കെട്ട് ചീനച്ചട്ടി എന്നു തന്നെ മതി; ലേഖനത്തിനകത്തെ കടായിക്ക് മാത്രം മാറ്റം വരുത്തിയാൽ മതി.--Vssun (സുനിൽ) 01:48, 12 ഓഗസ്റ്റ് 2010 (UTC)Reply

കടായിക്കെന്താ കേട്? ഹിന്ദിക്കാരന്റെ കഢാഹി മലയാളിക്ക് കടായി ആണ്. വിക്കിനിഘണ്ടുവിലും കടായിയാണ്; മറ്റു നിഘാണ്ടുക്കളിലും.--തച്ചന്റെ മകൻ 04:18, 12 ഓഗസ്റ്റ് 2010 (UTC)Reply

മലയാളി, കടായി എന്ന് പ്രയോഗിക്കുന്നുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ചീഞ്ചട്ടി എന്ന പ്രയോഗം മാത്രമേ ഞാൻ നാട്ടിൽ കേട്ടിട്ടുള്ളൂ. --Vssun (സുനിൽ) 17:12, 13 ഓഗസ്റ്റ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചീനച്ചട്ടി&oldid=2828835" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചീനച്ചട്ടി" താളിലേക്ക് മടങ്ങുക.