കാക്കത്തൊള്ളായിരം തിരുത്തുക

ഇതിനെ ഒരു കണ്ടു പിടിത്തം എന്നു വിളിക്കാമോ? പേര് കൊടുത്തതിനാണോ കണ്ടുപിടിച്ചു എന്ന് പറയുന്നത്? അത്തരം കണ്ടുപിടിത്തം വേണമെങ്കിൽ ഞാനും നടത്താം. ഒന്നിനൊപ്പം പതിനായിരം പൂജ്യം ചേർത്തെഴുതിയാൽ ആ സംഖ്യയുടെ പേര് 'കാക്കത്തോള്ളായിരം' എന്നാണെന്നു ഞാൻ പറയുന്നു. ആ കണ്ടുപിടിത്തത്തിന്റെ credit എനിക്ക് തരുന്ന ലേഖനം വിക്കിയിൽ വരാൻ കാത്തിരിക്കുകയാണ് ഞാൻ.Georgekutty 17:22, 14 മേയ് 2008 (UTC)Reply

എന്നിട്ട് ആ പേരിൽനിന്ന് ഗൂഗിൾ പോലൊരു കമ്പനി ഉണ്ടാക്കിയെടുത്താൽ തീർച്ചയായും വിക്കിയിൽ ചേർക്കാം. ദയവായി en:Googol കാണുക. അവിടെയുള്ള വിവരങ്ങൾ പലതും ഇവിടെ ഇല്ലാത്തതാണ്‌ ഇതിന്റെ ശ്രദ്ധേയതയ്ക്കു സംശയം വരാൻ കാരണം. --ജേക്കബ് 17:29, 14 മേയ് 2008 (UTC)Reply

തീർ‌ച്ചയായും!എന്നാൽ ഈ താളിലെ പല termsനും അനുയോജ്യമായ മലയാളപദങ്ങൾ അറിയില്ല എന്ന കാരണത്താലാണ് തൽകാലം നിർ‌ത്തിയത്.അനുയോജ്യമായവ കണ്ടെത്തിയാൽ അവിടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തുടരാമെന്ന് കരുതി,ഒരു തുടക്കമിട്ടതാണ്.Salini 17:41, 14 മേയ് 2008 (UTC)SaliniReply

ജോർജ്ജ്കുട്ടി ഇതൊന്ന് കാണുക. ഗൂഗോൾ എന്ന സംഖ്യക്ക് ഗണിതശാസ്ത്രത്തിലും, ഗൂഗിൾ എന്ന കമ്പനിയുടെ പേരു വരുന്നതിലും പ്രാധാന്യമുണ്ട്. തനിക്കു പരിചയമില്ലാത്ത മേഖലകളിൽ ലേഖനം വരുമ്പോൾ അതിനെ പുച്ഛത്തോടെ കാണുന്നത് ഒരു വിക്കിപീഡിയന്‌ ചേർന്നതല്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു--അനൂപൻ 17:45, 14 മേയ് 2008 (UTC)Reply

എന്നെ വിശ്വസിക്കുക. ഞാൻ എഴുതിയതിൽ പുഛത്തിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല. ആരെയെങ്കിലും കടിച്ചുകുടയാൻ ഞാൻ ആര്, സിംഹമോ? ലേഖനത്തിൽ കണ്ട വിവരം വച്ച് അതിന്റെ വിഷയത്തെക്കുറിച്ച് ന്യായമായി തോന്നിയ സംശയം അല്പം തമാശകലർത്തി ഉന്നയിച്ചതിന്റെ തെറ്റ് ഞാൻ ഏൽക്കുന്നു. അതെഴുതിയ വിക്കിപ്പീഡിയനെ വേദനിപ്പിച്ചെങ്കിൽ ഹൃദയപൂർ‌വം മാപ്പുചോദിക്കുകയും ചെയ്യുന്നു.
പിന്നെ അനൂപനോട്: "ഈ ലേഖനത്തിന്റെ മുന്നിൽ ഇങ്ങനെ ഒരു ഫലകം കൂടി ചേർക്കൂ. പാതിരിമലയാളം അറിയാവുന്നവർ മാത്രം ഇതു വായിക്കുക. ഫലകം ഉണ്ടാക്കണമെങ്കിൽ ഉണ്ടാക്കി തരാം" എന്ന് പിൽഗ്രിംസ് പ്രോഗ്രസിനെ വിഷയമാക്കി ഞാൻ എഴുതിയ ലേഖനത്തെക്കുറിച്ച് എഴുതിയതിലും പുഛം ഉണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. ആ ലേഖനം വായിച്ചപ്പോൾ അനൂപന് തോന്നിയ അഭിപ്രായം ഇത്തിരി ശക്തിയിൽ പറഞ്ഞു എന്നു മാത്രം. അതിനേക്കാൾ നിരുപദ്രവമല്ലേ മുകളിലെ എന്റെ ചെറിയ കുറിപ്പ്?Georgekutty 18:17, 14 മേയ് 2008 (UTC)Reply

ആ അഭിപ്രായം അന്ന് പറഞ്ഞത് ആ ലേഖനത്തിലെ ഭാഷ എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്‌ എന്ന് ഞാനെഴുതിയതിനെ കാലിപ്സോയും,ഷിജു അലക്സും പരിഹസിച്ചപ്പോഴായിരുന്നു. ഇപ്പോഴും അത് വായിച്ച് പൂർണ്ണമായി ഗ്രഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അല്ലാതെ അതെഴുതിയത് ജോർജ്ജ്കുട്ടി ആണോ ,കാലിപ്സോ ആണൊ ,ഷിജു ആണോ ,ശാലിനി ആണോ എന്ന് നോക്കിയല്ല പറഞ്ഞത്. ഈ ലേഖനത്തെ പറ്റി താങ്കളുടെ കമന്റ് കണ്ടപ്പോൾ എനിക്കു തോന്നിയതാണ്‌ മുകളിലത്തെ എന്റെ കുറിപ്പ്. അതിനുള്ള കാരണം ഇതാണ്‌. വിക്കിപീഡിയയിൽ ലേഖനത്തിന്‌ ഒരു ഓണർ ഇല്ല എന്ന് ആര്‌ എത്ര പറഞ്ഞാലും ഏതൊരു പുതുമുഖവും ആദ്യം താല്പര്യത്തോടെ നോക്കുക താൻ തുടങ്ങിയ ഒരു ലേഖനത്തിൽ എന്തെങ്കിലും സം‌വാദം ഉണ്ടോ? അതിന്‌ ആരെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നൊക്കെ തന്നെയാണ്‌(ഉദാഹരണമായി മുകളിൽ താങ്കൾ തന്നെ എഴുതിയ ഈ വരികൾ പിൽഗ്രിംസ് പ്രോഗ്രസിനെ വിഷയമാക്കി ഞാൻ എഴുതിയ ലേഖനത്തെക്കുറിച്ച് എഴുതിയതിലും പുഛം ഉണ്ടായിരുന്നു). അപ്പോൾ കാണുന്ന ഇങ്ങനെയുള്ള ഒരു മറുപടി ഒരു പുതുമുഖത്തെ എഴുത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്നത് തീർച്ചയാണ്‌. എല്ലാവരും തന്നെ പരിഹസിക്കുന്ന തമാശകൾ ആസ്വദിക്കണം എന്നില്ലല്ലോ?--അനൂപൻ 18:42, 14 മേയ് 2008 (UTC)Reply

അതുശരി. അനൂപന്റെ 'പാതിരിമലയാളഫ‌ലകം' offer, മുഖം നോക്കാതെയുള്ള വിമർശനം എന്ന വിഭാഗത്തിലും എന്റെ മുകളിലെ comment മുഖം നോക്കിയുള്ള പരിഹാസം എന്ന വിഭാഗത്തിലും ആണ് പെടുക എന്ന് മനസ്സിലായി.Georgekutty 19:40, 14 മേയ് 2008 (UTC)Reply

Kasner is perhaps best remembered today for introducing the term "googol."(http://en.wikipedia.org/wiki/Edward_Kasner) -> അമേരിയ്ക്കൻ ഗണിതശാസ്ത്രജ്ഞനായ എഡ്വേർ‌ഡ് കാസ്‌നർ ആണ് ഗൂഗോൾ എന്ന പേരു ആദ്യമായി ഉപയോഗിച്ചത് എന്നാക്കിക്കൂടേ? --ഷാജി 18:38, 14 മേയ് 2008 (UTC)Reply

ഈ സംവാദത്തിനു വേണ്ടി ഉപയോഗിക്കുന്ന പകുതി ഊർജ്ജം ലേഖനത്തിൽ ചിലവഴിച്ചാൽ അപൂർണ്ണം ഫലകം ഒഴിവാക്കാമായിരിന്നു എന്ന് മുൻ ഗാമികൾ പറഞ്ഞത് ഓർമ്മവരുന്നു :) ഞാൻ പറഞ്ഞത് നേര് എല്ലാരും ഒന്ന് വിശ്വസിച്ചാട്ടെ. എണ്ണ ഒഴിക്കാൻ ആരെങ്കിലും വന്നാൽ നമുക്ക് ആളി കത്തിക്കാമായിരിന്നു -- നീലമാങ്ങ ♥♥✉  18:48, 14 മേയ് 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഗൂഗോൾ&oldid=670227" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗൂഗോൾ" താളിലേക്ക് മടങ്ങുക.