കാര്യനിർവാഹകരെ... ഓടിവായോ... കർണാടകയെ രക്ഷികൂ... ഒരു അജ്ഞാതന് ഇവിടെ പ്രശ്നങ്ങളുണ്ടാക്കുന്നേ... --സാദിക്ക്‌ ഖാലിദ്‌ 14:33, 7 മേയ് 2007 (UTC)Reply

കർണാടകം തിരുത്തുക

കന്നഡയിൽ ಕರ್ನಾಟಕ കർണാടകം ആണോ കർണാടകയോ? --Vssun 13:52, 22 ജൂൺ 2009 (UTC)Reply

കന്നഡ അക്ഷരം നോക്കി കറസ്പോണ്ടിങ്ങായ മലയാളം അക്ഷരം എഴുതിയാൽ കർനാടക എന്നാണു് വരിക. എന്നു് വച്ചു് തലക്കെട്ടു് അങ്ങ്നൊന്നും മാറ്റിയെക്കരുതു്. :) --Shiju Alex|ഷിജു അലക്സ് 08:03, 12 ജൂലൈ 2009 (UTC)Reply

അവസാനം അംകാരം വേണോ എന്നറിയാനായിരുന്നു ഷിജൂ.. :) --Vssun 11:43, 12 ജൂലൈ 2009 (UTC)Reply

ഇല്ല. അതു് കന്നഡഭാഷയുടെ ഒരു പ്രത്യെകത കൂടിയാണു്. അവരുടെ മിക്കവാറും വാക്കുകൾ "അ" കാരത്തിലാണു് അവസാനിക്കുന്നതു്.

ഉദാ: സ്വല്പ, സമയ, സ്പർശ, ഇങ്ങനെ അ കാരത്തിലവസാനിക്കുന്ന സംസ്കൃതവാക്കുകൾ ഇഷ്ടം പോലെയുണ്ടു്.

പണ്ടു് ബാംഗ്ലൂരിൽ പഠിച്ചു കൊണ്ടിരുന്ന സമയത്തു് തമാശയായി കല്യാണമണ്ഡപത്തിന്റെ കാര്യം പറയുമായിരുന്നു

  • ഹിന്ദി - കല്യാണമണ്ഡപ്
  • കന്നഡ-കല്യാണമണ്ഡപ
  • മലയാളം-കല്യാണമണ്ഡപം

അതിനാൽ മലയാളം ആണു് പൂർണ്ണമായ ഭാഷ. :) --Shiju Alex|ഷിജു അലക്സ് 11:56, 12 ജൂലൈ 2009 (UTC)Reply

എന്നിട്ടെന്തായിരുന്നു തീരുമാനം? മലയാളം വിക്കിപീഡിയയിൽ മലയാളം ശൈലിയല്ലേ വേണ്ടതു്? മലയാളത്തിലും (സംസ്കൃതത്തിലും തമിഴിലും) കർണാടകം എന്നാണു പണ്ടുമുതലുള്ള ശീലം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:37, 11 ഡിസംബർ 2011 (UTC)Reply

കന്നഡയിൽ കർണാടക എന്നാണ് എഴുതുന്നത് എന്നതിനാൽ അങ്ങനെത്തന്നെ നിർത്താനായിരുന്നു തീരുമാനിച്ചത്. കന്നഡയിൽ എങ്ങനെയാണോ അങ്ങനെത്തന്നെ വേണം എന്നാണ് അഭിപ്രായം. --Vssun (സംവാദം) 15:49, 11 ഡിസംബർ 2011 (UTC)Reply

എങ്കിൽ ജർമൻ ഭാഷയ്ക്കു് ഡ്യൂഷ് എന്നും അറേബ്യയെ അൽ അറബീയ് എന്നും ഡെൽഹിയെ ദെഹ്ലി / ദില്ലി എന്നും വിളിക്കേണ്ടി/എഴുതേണ്ടി വരില്ലേ? ശുദ്ധമലയാളത്തിനെന്താ കൊമ്പില്ലേ? :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:01, 11 ഡിസംബർ 2011 (UTC)Reply

അങ്ങനെ പാടില്ല എന്ന് എന്റെ അഭിപ്രായം. മലയാളികൾ ഉപയോഗിക്കുന്ന രൂപം തന്നെ വേണം. ലേഖനത്തിനകത്ത് ശരിക്കുള്ള രൂപം കൊടുക്കാം. ഈ വിധത്തിൽ തലക്കെട്ട് മാറ്റാനുള്ള വേറൊരു ലേഖനം ആണു് മംഗലാപുരം. --ഷിജു അലക്സ് (സംവാദം) 16:46, 11 ഡിസംബർ 2011 (UTC)Reply
മലയാളികൾ കർണാടകം എന്നുപയോഗിക്കുന്നതിനേക്കാൾ കർണാടക എന്നാണ്‌ ഉപയോഗിക്കുന്നത് എന്നാണ് കരുതുന്നത്. ഡെൽഹിയെ ദില്ലി എന്നും ജർമ്മൻ ഭാഷക്ക് ഡോയിഷ് എന്നും ഉപയോഗിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. --Vssun (സംവാദം) 16:58, 11 ഡിസംബർ 2011 (UTC)Reply
കേരളായിലെ മലയാളികൾക്കിപ്പോൾ എന്തും എങ്ങനേയും ഉപയോഗിക്കാം എന്നാണു നയം.മലയാളത്തിന്റെ വളർച്ചയ്ക്കും തളർച്ചയ്ക്കും കാരണം ആ സ്വാതന്ത്ര്യബോധമാണു്. പക്ഷേ, നാം അക്കാര്യത്തിൽ കുറേക്കൂടി ഉത്തരവാദിത്തമുള്ളവരാവണ്ടേ? ഗുണ്ടർട്ടും ശബ്ദതാരാവലിയും കർണ്ണാടകം എന്നും മാധവൻ പിള്ളയും മാതൃഭൂമി പത്രവും കർണാടകം എന്നും ആണു് എഴുതുന്നതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:21, 11 ഡിസംബർ 2011 (UTC)Reply

സാധ്യമായ എല്ലാത്തിനേയും ശുദ്ധമലായാളത്തിലേക്ക് മാറ്റേണ്ടതില്ല. (അങ്ങനെയാണെങ്കിൽ മൻമോഹൻ സിങ്ങിനെ മനമോഹനസിംഹം ആക്കേണ്ടി വരില്ലേ? :-)). മൂലഭാഷയിലെ രീതി സാധ്യമാകുന്നിടത്തോളം ഉപയോഗിക്കണം എന്നു വിചാരിക്കുന്നു. --Vssun (സംവാദം) 17:30, 11 ഡിസംബർ 2011 (UTC)Reply

മൻ‌മോഹൻ സിങ്ങ് ഒരു നല്ല ഉദാഹരണമല്ല. എങ്കിൽ‌ പോലും വളരെ മുമ്പ് ഒരു ഇടക്കാലത്തുമാത്രം (1930കൾ മുതൽ 1970കൾ വരെ) വ്യക്തിനാമങ്ങൾ പോലും മലയാളീകരിക്കുന്ന ശീലമുണ്ടായിരുന്നു. നോവലുകളിലും (ചരിത്രപാഠപുസ്തകങ്ങളിൽ പോലും) ഔറംഗസീബൻ, ഷാജഹാനൻ, ഗുരു ഗോവിന്ദസിംഹൻ, കരൺ സിംഹൻ, ജവാഹരിലാൽ നെഹ്രു എന്നൊക്കെ എഴുതിക്കണ്ടിട്ടുണ്ടു്.)

അത്രയ്ക്കും തീവ്രവാദം ആവശ്യമില്ല. പക്ഷേ നൂറ്റാണ്ടുകളായി പ്രയോഗസാധുതയുള്ള, കർണ്ണാടകം / കർണാടകം പോലുള്ള വാക്കുകൾ തിരുത്തപ്പെടുന്നതു് മലയാളികൾ മൊത്തം ഇംഗ്ലീഷുകാരായി മാറുന്ന ഈ വർത്തമാനകാലത്താണു്.

ഞാൻ സ്കൂളിൽ നാലാംക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു മൈസൂർ സംസ്ഥാനത്തിന്റെ പേരു് ഔദ്യോഗികമായി കർണ്ണാടക എന്നാക്കി മാറ്റിയതു്. അന്നു് പത്രങ്ങൾക്കു് ഭാഷയോടും വായനക്കാരോടും ഇന്നത്തേക്കാളൊക്കെ ഉത്തരവാദിത്തമുണ്ടായിരുന്നു. പേരു മാറ്റിയതിന്റെ പിറ്റേന്നു് ഇറങ്ങിയ പത്രങ്ങളിൽ നാമപദവും വിശേഷപ്രത്യയവും അടക്കം കർണ്ണാടക എങ്ങനെയാണു് മലയാളത്തിൽ പ്രയോഗിക്കേണ്ടതെന്നു് ഒരു പെട്ടിവാർത്ത പോലും ഉണ്ടായിരുന്നതു് ഇന്നും വ്യക്തമായി ഓർമ്മയുണ്ടു്. കർണ്ണാടകം എന്നും കർണ്ണാടക- എന്നും ആയിരുന്നു അവ.

നാൽ‌പ്പതുകൊല്ലത്തിനു ശേഷം ഇപ്പോൾ കർണ്ണാടകം എന്നു തന്നെ വേണമെന്നു് വാശി പിടിക്കാൻ ധൈര്യം വരുന്നില്ല. അതിനു കാരണം മറ്റൊന്നാണു്: മലയാളത്തിന്റെ സ്വാതന്ത്ര്യബോധത്തെക്കുറിച്ച് ചോദിക്കാനും പറയാനും ആരുമില്ലാതായതുകൊണ്ടു് ചില്ലുകൾക്കുശേഷം ദ്വിത്വം വേണ്ടണം എന്നാണിപ്പോഴത്തെ നിയമം. കമ്പ്യൂട്ടറുകൾക്കു് ചെറുകിട ഊഹങ്ങൾക്കും തിരിച്ചുവിടലുകൾക്കും കഴിവുള്ളതുകൊണ്ട് ഗൂഗിളും ലൈബ്രറി സോഫ്റ്റ്റ്‌വെയറുകളും മറ്റും മലയാളത്തിന്റെ കാര്യം വരുമ്പോൾ അങ്ങനെ ജീവിച്ചുപോകുന്നു എന്നേയുള്ളൂ.

അതുകൊണ്ടു് ചുരുങ്ങിയ പക്ഷം കർണാടകം എന്നെങ്കിലും വേണമെന്നു് അപേക്ഷ. :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:08, 11 ഡിസംബർ 2011 (UTC)Reply

മൂലഭാഷയിൽ എങ്ങനെയാണോ ഉച്ചാരണം അതിനോട് പരമാവധി നീതി പുലർത്തണം എന്നാണെന്റെ അഭിപ്രായം. അല്ലെങ്കിൽ നമ്മൾ ആ 'വിവരം' മറക്കുകയാണ് ചെയ്യുന്നത്. മലയാളീകരിച്ച വാക്കുകൾക്ക് തിരിച്ചുവിടലുകൾ നൽകാം. --ജുനൈദ് | Junaid (സം‌വാദം) 02:41, 12 ഡിസംബർ 2011 (UTC)Reply

കേരളത്തിന്റെ പേർ കേരളം എന്നതിന് ബാക്കിയുള്ളവർ കേരള എന്നാണുപയോഗിക്കുന്നത് എന്ന് കരുതി നമ്മളും ആവഴിക്ക് ചിന്തിക്കണോ? --കിരൺ ഗോപി 06:18, 12 ഡിസംബർ 2011 (UTC)Reply
കിരൺഗോപി, കർണാടകം/കർണാടക എന്ന അഭിപ്രായം വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു. ഈ അഭിപ്രായത്തെ രണ്ടുരീതിയിലും വ്യാഖ്യാനിക്കാം --Vssun (സംവാദം) 15:32, 12 ഡിസംബർ 2011 (UTC)Reply
കൃത്യമായ ഒരുത്തരം തരാൻ കഴിയില്ല,വ്യത്യസ്ത വീക്ഷണങ്ങളിൽ രണ്ടും ശരിയാണ്. രണ്ട് രീതിയിലും നമ്മൾ ഉപയോഗിക്കുന്നുണ്ട്. ചിലപേരുകൾ അവയുടെമൂല ഭാഷയിലെ ഉച്ചാരണത്തിൽ നമ്മൾ ഉപയോഗിക്കുന്നു, മറ്റു ചിലവ നമ്മുടെതായ രീതിയിലും. എങ്കിലും ഒരു കാര്യം സ്ഥലത്തിന് മലയാളത്തിൽ കാലാകാലങ്ങളായി ഉപയോഗിക്കുന്ന പേരുണ്ടങ്കിൽ അതാകാം, മലയാളം വേണമെന്ന് വാശിപിടിച്ച് പുതിയ രീതിയിലുള്ള പേരുകൾ സ്വീകരിക്കുന്നതിനോടെതിർപ്പും. മലയാളീകരിക്കുമ്പോഴുള്ള കർണാടകത്തിനോടാണ് കൂടുതൽ അനുകൂലം. --കിരൺ ഗോപി 17:14, 12 ഡിസംബർ 2011 (UTC)Reply

ഇതുപോലെ സംശയം തോന്നുന്ന ഒരു ശീർഷകം /പ്രയോഗം ആണു് ഇന്ത്യാംബയുടെ പേരും. ഭാരത എന്നു വേണോ ഭാരത് എന്നു വേണോ അതോ സാദാ ഭാരതം എന്നു മതിയോ? ഭാരതയുടെ / ഭാരതിന്റെ ഏതു ഭാഷയാണു നാം മൂലഭാഷയായി എടുക്കേണ്ടതു്? ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:55, 14 ഡിസംബർ 2011 (UTC)Reply

കർണാടകയുടെ കാര്യത്തിൽ ബാധകമാകുന്നത് ഇക്കാര്യമല്ല. കർണാടകം എന്ന് ചരിത്രപരമായി പരാമർശിക്കുന്നത്, ഇംഗ്ലീഷിൽ കർണാടിക് എന്നുപറയുന്ന പ്രദേശത്തെയാണെന്നാണ് കരുതുന്നത്. 1973-ൽ നാമകരണം/പുനർനാമകരണം ചെയ്ത ഒരു സംസ്ഥാനത്തെ നമ്മൾ മലയാളവ്യാകരണത്തിന്റെ ശൈലിയിലേക്ക് മാറ്റേണ്ടതുണ്ടോ? --Vssun (സംവാദം) 16:41, 14 ഡിസംബർ 2011 (UTC)Reply

എങ്കിൽ 1973നൊക്കെ മുമ്പ്, കർണ്ണാടക എന്നതു് ഒരു സംസ്ഥാനത്തിന്റെ പേരാകുന്നതിനും മുമ്പ്, കർണ്ണാട്ടിൿ എന്നു് അറബികളും ഇംഗ്ലീഷുകാരുമൊക്കെ വിളിക്കുന്നതിനും മുമ്പ്, കാളിയും തുംഗഭദ്രയും നേത്രാവതിയുമൊക്കെ ഒഴുകിക്കൊണ്ടിരുന്ന പ്രദേശങ്ങൾക്കു് പൊതുവായി എല്ലാ ആര്യദ്രാവിഡഭാഷകളിലും വിളിച്ചിരുന്ന ഒരു പേരുണ്ടു്: കർണ്ണാടകം. സംസ്കൃതവും തമിളും ഇപ്പോഴും ഇപ്പോളും ആ സംസ്ഥാനത്തിനെ വിളിക്കുന്നതു് ആ പേരിലാണു്. നമ്മുടെ നിഘണ്ടുക്കളും പത്രങ്ങളും സാഹിത്യവും ഇപ്പോളും പ്രയോഗിക്കുന്നതും അതേ വാക്കുതന്നെയാണു്.

കർണ്ണാടകസംസ്ഥാനം എന്ന സമസ്തപദത്തെപ്പറ്റിയാണെങ്കിൽ, അതൊരു സമസ്തപദമാണു്. കർണ്ണാടകം + സംസ്ഥാനം. ആദ്യം സമസ്തപദമാക്കി മാറ്റി, പിന്നൊരിക്കൽ ഇടയ്ക്കു് ക്രൂരമായി ഒരു സ്പേസ് ചേർത്ത് വീണ്ടും വെട്ടിമുറിച്ചു കഷ്ണിക്കുമ്പോൾ ബാക്കി വരേണ്ടതു് കർണ്ണാടക + സംസ്ഥാനം എന്നല്ല. അങ്ങനെ ചെയ്യുന്നത് വിഗ്രഹമല്ല, കശാപ്പാണു്.

(ഇടയ്ക്കൊരു സ്പേസിട്ട് സമാസപദങ്ങളെ നിഷ്ഠുരമായി വെട്ടിമുറിക്കുന്ന ഈ വികൃതി കൂടി മലയാളികൾ (പ്രത്യേകിച്ചും വിക്കിപീഡിയയിൽ - പലപ്പോഴും ഞാനടക്കം) ഈയിടെ ചെയ്യുന്നുണ്ടു്. കഷ്ണം കഷ്ണമായി എഴുതിയാൽ സെർച്ച് മെച്ചപ്പെടും എന്ന ഒരു ഗുണമുണ്ടെന്നു സമ്മതിക്കാം. പക്ഷേ, ഇഷ്ടമ്പോലെ ഇഷ്ടം‌പോലെ ഇഷ്ടം പോലെയൊക്കെ എഴുതുന്നതു് ഭാഷയുടെ വഴിയെ അപ്പാടെ മാറ്റിമറിക്കും എന്നു മറന്നുകൂടാ. അതിസംശ്ലിഷ്ടദശയിലുള്ള മലയാളം ഭാഷ സംലഗ്നദശ എന്ന ഇടയ്ക്കുള്ള പ്രായം കടക്കാതെത്തന്നെ അപഗ്രഥിതദശയിലേക്കു് എടുത്തുചാടാൻ കാണിക്കുന്ന ഈ ധൃതിയുടെ പ്രത്യാഘാതങ്ങൾ ഭാഷാതലത്തിൽ തന്നെ വ്യവഹാരസംബന്ധമുള്ള എല്ലാരും പങ്കെടുക്കേണ്ടത്ര ഗൌരവമുള്ള വേറൊരു വലിയ ചർച്ചയ്ക്കുള്ള വിഷയമാണു്. )— ഈ തിരുത്തൽ നടത്തിയത് Viswaprabha (സംവാദംസംഭാവനകൾ)

കർണ്ണാടകം എന്ന് മാറ്റുന്നതിനോട് അനുകൂലിക്കുന്നു. കർണ്ണാടകം എന്നത് മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന പദം തന്നെയാണ്. ഹിന്ദിയിൽ കർണാടക്, കന്നഡയിൽ കർണാടക, മലയാളത്തിൽ കർണ്ണാടകം. :-) --Jairodz (സംവാദം) 17:35, 18 ജൂലൈ 2012 (UTC)Reply

കർണ്ണാടകം എന്ന് തന്നെ ആക്കണം എന്നാണ് എന്റേയും അഭിപ്രായം. ഇതെ പോലെ തന്നെ പേരു് മാറ്റേണ്ട ഒന്നാണ് മംഗലാപുരം. മലയാളം വിക്കിപീഡിയയിൽ മലയാളികൾ ഉപയൊഗിക്കുന്ന പേരു് തന്നെ ആണ് വരേണ്ടത്.--ഷിജു അലക്സ് (സംവാദം) 03:58, 19 ജൂലൈ 2012 (UTC)Reply

നമ്മൾ അങ്ങനെയാണോ ഉപയോഗിക്കുന്നത്? കർണാടക, കർണാടകം, കർണ്ണാടക, കർണ്ണാടകം. കർണാടക എന്ന പേര് തന്നെ എപ്രകാരമാണ് ഉണ്ടായതെന്ന് താളിൽ പറയുന്ന സ്ഥിതിക്ക് അതു തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് എന്നെന്റെ അഭിപ്രായം. തലക്കെട്ട് മാറ്റുന്നതിലല്ല, മാറ്റുന്ന രീതിയിലാണ് കൂടുതൽ വിയോജിപ്പ്--പ്രവീൺ:സംവാദം 05:21, 19 ജൂലൈ 2012 (UTC)Reply

പുതിയ തർക്കം തിരുത്തുക

കർണാടകം മതി. അതുപോലെ മലയാളവിക്കിപീഡിയ എന്ന് പറയണം. മലയാളം വിക്കിപീഡിയ എന്നല്ല.--Naveen Sankar (സംവാദം) 04:12, 24 ഡിസംബർ 2011 (UTC)Reply

സമവായമുണ്ടാകാതെ, നാൾവഴി സംരക്ഷിക്കാതെ നടത്തിയ പകർത്തി ചേർക്കൽ വീണ്ടും റിവേർട്ട് ചെയ്തു. ഏകപക്ഷീയമായ തിരുത്തലുകൾക്കെതിരെയുള്ള കവചം എന്ന നിലയിൽ ലക്ഷ്യമാകുന്ന തലക്കെട്ട് സംരക്ഷിച്ചു. സമവായം സൃഷ്ടിച്ച് സംരക്ഷണം നീക്കി നാൾവഴി നഷ്ടപ്പെടാതെ തന്നെ തലക്കെട്ട് മാറ്റേണ്ടതാണ്.

സംവാദം താളിൽ ചേർത്ത, നവീൻ ശങ്കർ നീക്കം ചെയ്ത കുറിപ്പ് ഒന്നു കൂടി ചേർക്കുന്നു.

--പ്രവീൺ:സംവാദം 16:30, 18 ജൂലൈ 2012 (UTC)Reply

സമവായം(കുന്തം!) ഉണ്ടാകുമ്പോൾ അറിയിക്കണേ..അതിന് എത്രനാൾ വേണം? അത്രയും നാൾ കർണാടക കിടക്കട്ടെയെന്നോ?--Naveen Sankar (സംവാദം) 17:03, 18 ജൂലൈ 2012 (UTC)Reply

സമവായം കുന്തമാണെന്ന അഭിപ്രായമാണെങ്കിൽ താങ്കൾ സ്വന്തമായി ഒരു വിക്കി തുടങ്ങുന്നതാവും ഉചിതം. നാൾവഴിയിൽ താങ്കളുടെ പേര് മാത്രമേ കാണാൻ പാടുള്ളു എന്നുണ്ടെങ്കിൽ അത്തരമൊരു വിക്കിയിൽ അതും സാദ്ധ്യമാകും. ഇവിടെ സമവായം ഉണ്ടായാൽ അത് താങ്കളെ അറിയിക്കേണ്ട യാതൊരാവശ്യവും ഇല്ല, താങ്കൾ സ്വന്തമായൊരു വിക്കി തുടങ്ങുകയാണെങ്കിൽ അത്തരത്തിലുള്ള പല നിബന്ധനകളും വെക്കാവുന്നതാണ് :-). കേരളത്തെ കേരളീയരല്ലാത്തവർ കേരള എന്നും കേരൾ എന്നും വിളിക്കുന്നതു പോലെ തന്നെയാണ് കർണാടകത്തെ കർണാടകം എന്ന് നമ്മൾ വിളിക്കുന്നതെന്ന് എന്റെ അഭിപ്രായം. അതേ അഭിപ്രായം പലർക്കുമുള്ളതുകൊണ്ട് `ഇവിടെ` സമവായമില്ലാതെ ഇത്തരം മാറ്റങ്ങൾ നടത്തുന്നതിൽ എനിക്ക് യോജിക്കാൻ കഴിയില്ല.--പ്രവീൺ:സംവാദം 18:30, 18 ജൂലൈ 2012 (UTC)Reply
പ്രവീൺ തന്നെ എഴുതിയിരിക്കുന്നതിൽ 'കർണാടകത്തെ' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ നാമപദം കർണാടകം എന്നായതുകൊണ്ടാണ് പ്രവീൺ 'കർണാടകത്തെ' എന്ന് ഉപയോഗിച്ചത്. നാമപദം കർണാടക എന്നായിരുന്നെങ്കിൽ 'കർണാടകയെ' എന്നായിരുന്നു പ്രയോഗിക്കുക. ഉള്ളിന്റെയുള്ളിൽ പ്രവീൺ അറിയാതെ ഒരു മലയാളി ഒളിച്ചുകിടക്കുന്നതുകൊണ്ടാണ് 'കർണാടകത്തെ' എന്ന് പ്രവീണിന്റെ വിരലിൽനിന്നും വന്നുപോയത്. (നാമപദം കർണാടകം എന്നാണെങ്കിൽ കർണാടകത്തെ, കർണാടകത്തിന്, കർണാടകത്തിൽ എന്നൊക്കെ വിഭക്തികൾ വരും. കർണാടക എന്നാണ് നാമമെങ്കിൽ കർണാടകയെ, കർണാടകയ്ക്ക്, കർണാടകയിൽ എന്നിങ്ങനെയാവും വിഭക്തികൾ). സമവായം ഉണ്ടാകാതെ, ചർച്ചചെയ്യപ്പെടാതെ എത്രകാലമായി ഈ സംവാദം ഇവിടെ കിടക്കുകയായിരുന്നു. അതുകൊണ്ടാണ് കുന്തം എന്ന് പറഞ്ഞുപോയത്. ക്ഷമസ്വ!. പിന്നെ നിലവിലുള്ള ഒരു തലക്കെട്ടിലേക്ക് വീണ്ടും മാറ്റാനുള്ള തന്ത്രം എനിക്കറിയാവുന്നതുപോലെ ചെയ്തു എന്നേയുള്ളൂ.. നാൾവഴിയെ കൂടെക്കൊണ്ടുപോകാനുള്ള ടെക്നിക്ക് എനിക്കറിയില്ല. അതിനി കാര്യനിർവാഹകർക്കുമാത്രമേ പറ്റുള്ളോ എന്തോ.. "നാൾവഴിയിൽ എന്റെ പേര് മാത്രമെ കാണാൻ പാടുള്ളു" എന്നൊന്നുമില്ല.. (കഷ്ടം! ഓരോ ഇല്ലാവചനം പറയുന്നതേ..) ചുമ്മാ എന്നോട് ചൂടാവണ്ട. കർണാടകയെങ്കിൽ കർണാടക. കർണാടകം എങ്കിൽ കർണാടകം. മാതൃഭൂമി ഇവിടെയും ഇവിടെയും ഇവിടെയുമൊക്കെ കർണാടകം എന്ന് പ്രയോഗിച്ചിരിക്കുന്നു. പിന്നെ പ്രവീൺ പറയുന്ന മൂലഭാഷാ പ്രയോഗം. അതാണ് സ്വീകരിക്കേണ്ടതെങ്കിൽ തമിഴ്നാട് എന്നതിനെ തമിഴ്നാടു എന്നങ്ങ് മാറ്റിയേക്ക്. --Naveen Sankar (സംവാദം) 14:19, 19 ജൂലൈ 2012 (UTC)Reply
"കർണാടകത്തെ കർണാടകം എന്ന് നമ്മൾ വിളിക്കുന്നത്" എന്ന് വരിയിൽ മനഃപൂർവ്വം എഴുതിയാണെന്ന് മനസ്സിലാക്കാവുന്നതായിട്ടും നവീന ശങ്കരനെന്തിനാണ് വ്യാഖ്യാനിച്ച് വിഷമിക്കുന്നത്! സമവായം ഉണ്ടാകാത്തത് കുറ്റമാണോ? ആൾക്കാർക്ക് ഒരഭിപ്രായം ഉണ്ടാക്കാൻ കഴിയാത്തതു കൊണ്ട് എല്ലാരും താങ്കളുടെ അഭിപ്രായം സ്വീകരിക്കണമെന്ന് പറയുന്നത് എന്ത് ന്യായമാണ്? മീഡിയവിക്കി, സംഭാവകരുടെ സേവനങ്ങൾ ഫലപ്രദമായി ശേഖരിക്കാൻ പ്രാപ്തമായിട്ടും, അത് പാലിക്കാത്ത വിധത്തിൽ വീണ്ടും (കുറിപ്പിട്ടു കഴിഞ്ഞിട്ടും, ആ കുറിപ്പാകട്ടെ മായ്ച്ചും കളഞ്ഞു) മാറ്റിയത് തീരെ അംഗീകരിക്കാനാവില്ല. മുകളിൽ മലയാളികൾ എങ്ങനായെണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ ഫലങ്ങളുടെ കണ്ണികളിൽ വ്യക്തമായി കാണാം. അതുമൊന്നു പരിശോധിക്കാൻ അപേക്ഷിക്കുന്നു (ചൂടാകുകയാണെന്ന് മനസ്സിലാക്കരുത്, താണു വീണു കേണപക്ഷേയാണ്) :-)--പ്രവീൺ:സംവാദം 15:41, 19 ജൂലൈ 2012 (UTC)Reply
"കർണാടകത്തെ കർണാടകം എന്ന് നമ്മൾ വിളിക്കുന്നത്" എന്ന് വരിയിൽ മനഃപൂർവ്വം എഴുതിയതാണെന്ന് മനസ്സിലായില്ല. സത്യം. സമസ്തപദങ്ങളിൽ/സമാസങ്ങളിൽ കർണാടക- എന്ന് വരും. കർണാടക മുഖ്യമന്ത്രി, കർണാടക സർക്കാർ എന്നതൊക്കെ അതുകൊണ്ടുതന്നെ ശരിയുമാണ്. എന്നാൽ, മലയാളത്തിൽ നാമരൂപം കർണാടകം എന്നുതന്നെയാണ്. കേരള മുഖ്യമന്ത്രി, കേരള സർക്കാർ എന്നിവയൊക്കെ ശരി. മലയാളത്തിൽ നാമരൂപം കേരളം. ഇത് മുൻപ് വിശ്വപ്രഭ വിശദമാക്കിയിട്ടുണ്ട്. പ്രവീണിന്റെ 'കർണാടക' ലിങ്കുകൾ സമസ്തപദങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഇനി ഭൂരിപക്ഷം മലയാളികളും 'കർണാടക' എന്നാണ് നാമം എന്ന് പറയുന്നുവെങ്കിൽ അഥവാ 'കർണാടക'യെ ഇഷ്ടപ്പെടുന്നുവെങ്കിൽ അങ്ങനെയാകട്ടെ. പക്ഷേ.., ആ പക്ഷത്തിൽ ഞാനില്ല. തോൽക്കാനും ആരെങ്കിലും വേണമല്ലോ. നയങ്ങൾ നയിക്കാനുള്ളതാകണം. കെട്ടിവരിഞ്ഞിടാനുള്ളതാകരുത്. --Naveen Sankar (സംവാദം) 16:07, 19 ജൂലൈ 2012 (UTC)Reply
നവീനേ ഇവിടെ തോൽവിയും ജയവും ഉണ്ടോ? ഞാൻ ജയിച്ചതായി എനിക്ക് തോന്നട്ടെ എന്ന ഉദ്ദേശമാണെങ്കിൽ, ഞാൻ കർണാടക "എന്നു തന്നെ വേണം" എന്നും പറഞ്ഞിട്ടില്ല. തലക്കെട്ടിന്റെ കാര്യത്തിൽ തർക്കം നിലനിൽക്കെ, താങ്കൾക്ക് ശരിയെന്ന് തോന്നിയ രീതിയിൽ, ലേഖനം എഴുതിയവരെ പറ്റിയുള്ള ഒരു വിവരവും നാൾവഴിയിൽ വരാത്ത വിധത്തിൽ ലേഖനം വേറൊരു താളിലോട്ട് മാറ്റിയത് അസ്വീകാര്യമാണെന്ന ലളിതമായ കാര്യം താങ്കൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഞാനെന്ത് ചെയ്യാനാണ്. നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 17:34, 19 ജൂലൈ 2012 (UTC)Reply
അങ്ങനെയെങ്കിൽ, ലേഖനം എഴുതിയവരെ പറ്റിയുള്ള എല്ലാ വിവരവും നാൾവഴിയിൽ വരുന്ന വിധത്തിൽ ശീർഷകം 'കർണാടകം' എന്നതിലേക്ക് മാറ്റിത്തരൂ. അല്ലായ്കിൽ അതിനുള്ള വിദ്യ പറഞ്ഞുതരൂ. സമവായത്തിലെത്തുന്നത് കർണാടകത്തിന്റെ സംവാദത്താളിലാകാം.--Naveen Sankar (സംവാദം) 17:46, 19 ജൂലൈ 2012 (UTC)Reply
നിലവിൽ തിരുത്തപ്പെട്ട ഒരു തലക്കെട്ടിലേക്ക് താളിനെ നീക്കാൻ കാര്യനിർവാഹകർക്കു മാത്രമേ കഴിയുകയുള്ളൂ. സമവായമെത്തിയതിനു ശേഷം തലക്കെട്ട് മാറ്റിയാൽ മതിയെന്നാണ് എന്റേയും അഭിപ്രായം. ഇവിടെ അഭിപ്രായം പ്രകടിച്ചവരിൽ കൂടുതൽ പേരും അനുകൂലിച്ചത് കർണ്ണാടകം എന്ന തലക്കെട്ടിനെയാണ്. കർണ്ണാടകവുമായി ബന്ധപ്പെട്ട വർഗ്ഗങ്ങൾ തന്നെ പല രീതിയിലാണ്. കർണാടകയിലെ, കർണാടകയുടെ, കർണാടകത്തിന്റെ... എന്നിങ്ങനെ തുടങ്ങുന്നു. അതിനാൽ തന്നെ ഈ വിഷയത്തിൽ ഉടനെ സമവായത്തിലെത്താൻ സാധിച്ചാൽ നന്നായിരിക്കും എന്നു കരുതുന്നു. കൂടുതൽ പേരുടെ അഭിപ്രായം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നു. --Jairodz (സംവാദം) 18:12, 19 ജൂലൈ 2012 (UTC)Reply

== കർണാടകത്തിലെ അം== കർണാടകയോ കർണാടകമോ ശരി എന്നു നിശ്ചയിക്കാൻ, കന്നഡയിൽ ഇല്ലാത്ത ഈ അം എങ്ങനെ നമ്മുടെ ഭാഷയിൽ കയറിവന്നു എന്നതിലേക്കും നമ്മുടെ ചിന്തയെ നീട്ടിക്കെട്ടണം. മലയാളനാമപദങ്ങളിൽ പ്രചുരമായി കാണുന്ന ഈ അം നപുംസകപ്രത്യയമാണ്. രാമൻ കൃഷ്ണൻ എന്നിവയിലെ അൻ എന്ന പുല്ലിംഗപ്രത്യയം പോലെ ഭാഷയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.ആ നിലയ്ക്ക് കർണാടകം എന്നത് കുറച്ചുകൂടെ മലയാളീകരിക്കപ്പെട്ട രൂപമാണെന്നു പറയാം.എന്നു കരുതി കർണാടക തെറ്റെന്നുവരുന്നില്ല.രണ്ടുരൂപവും ലിഖിതഭാഷയിൽ ഉപയോഗിക്കുന്നുണ്ടെന്നും ഓർക്കുക.അതങ്ങനെ കുറേക്കാലം കൂടി നിന്നോട്ടെ എന്നു കരുതാൻ മറ്റൊരു കാര്യം കൂടി ഉണ്ട്,കർണാടകയിലെ ഭാഷയെ നാം കന്നഡ എന്നല്ലാതെ കന്നഡം എന്നെഴുതാറില്ലല്ലോ

ബിനു (സംവാദം) 06:27, 20 ജൂലൈ 2012 (UTC) Reply

=====സംവാദത്തിൽ ഉപയോഗിക്കാവുന്ന ആയുധങ്ങൾ===== സംവാദത്തിനിടയിൽ കുന്തം പ്രയോഗിക്കരുത്.പോർവിളിയും കൂവിയിരുത്തലുമാകാം-നമ്മുടെ സാമൂഹികജീവിതത്തിലെ അനുപേക്ഷണീയങ്ങളായ സാംസ്കാരിക ഉപകരണങ്ങളാണ് അവ. സമവായത്തിന് ഒരു നൂറ്റാണ്ടെടുത്താലും അദ്ഭുതപ്പെടാനില്ല,നൂറ്റാണ്ടുയുദ്ധം നടന്ന നാടാണ് നമ്മുടേത്. ബിനു (സംവാദം) 05:40, 19 ജൂലൈ 2012 (UTC) Reply

ഇതിതുവരെ 'കർണാടകം' ആയില്ലേ? അല്ല, കർണാടക മതിയെന്നാണെങ്കിൽ 'കശ്മീരി' എന്നത് 'കോഷുർ' എന്നാക്കണ്ടേ? --Naveen Sankar (സംവാദം) 13:30, 20 മാർച്ച് 2013 (UTC)Reply

പേരുമാറ്റം തിരുത്തുക

ഈ ലേഖനത്തിന്റെ തലക്കെട്ടുമാറ്റം ദീർഘകാലമായി പൊരുന്നലിലാണെന്നു് ഓർമ്മിപ്പിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:40, 19 മേയ് 2013 (UTC)Reply

കർണാടക എന്ന തലക്കെട്ടിനെ അനുകൂലിക്കുന്നു. കർണാടക സംസ്ഥാനം ഒരിക്കലും കർണ്ണാടകം എന്ന് കേരളീയർ വിശേഷിപ്പിച്ചിരുന്ന പ്രദേശത്തിനു പകരമാവില്ലെന്നാണ് തോന്നുന്നത്. പക്ഷേ, കർണ്ണാടകം എന്ന വാക്ക് കർണാടക എന്ന വാക്കുമായി വളരെ ആശയക്കുഴപ്പത്തോടെ മലയാളികൾക്കിടയിൽ തന്നെ ഉപയോഗിച്ചു കാണുന്നു. --Arjunkmohan (സംവാദം) 18:33, 25 ജൂലൈ 2014 (UTC)Reply

തിരഞ്ഞെടുപ്പ് (താളിന്റെ പേരുമാറ്റം) തിരുത്തുക

വിഷയം:

പ്രസ്തുത താളിന്റെ പേർ "കർണടക" എന്ന കന്നഡ ഭാഷാ മാതൃകയിലാണോ അതോ "കർണ്ണാടകം" എന്ന മലയാള ഭാഷാരൂപത്തിലാണോ വേണ്ടത്?

ഉത്തരം 1 ["കർണാടക"]


ഉത്തരം 2 ["കർണ്ണാടകം"]


തിരഞ്ഞെടുങ്ങുന്ന ഉത്തരം അതാതു തലക്കെട്ടിനു കീഴെ ഒപ്പു വച്ചു രേഖപ്പെടുത്തുക. ഈ തിരഞ്ഞടുപ്പ് 25 സെപ്റ്റംബർ 2014 വരെ സമ്മതിദാനത്തിനു ലഭ്യമായിരിക്കുന്നതാണ്. അവരവരുടെ അഭിപ്രായങ്ങൾ സംഭാവനചെയ്ത് സഹകരിക്കുക.— ഈ തിരുത്തൽ നടത്തിയത് Sreesarmatvm (സംവാദംസംഭാവനകൾ)

കർണാടക മലയാളമല്ലേ? :-) ഇന്ന് കർണ്ണാടകം എന്നത് വിരളമായി മാത്രമേ ഉപയോഗിക്കാറുപോലുമുള്ളു. https://www.google.co.in/search?q=കർണാടക (About 6,21,000 results), https://www.google.co.in/search?q=കർണ്ണാടകം (About 2,990 results) ഇതൊന്നു കാണുമല്ലോ!?! വിജ്ഞാനകോശമല്ലേ വിക്കിപീഡിയ, അനാവശ്യമായ അമിത ഭാഷാപ്രേമം നമ്മൾ പരത്തേണ്ട കാര്യമൊന്നുമില്ല. --പ്രവീൺ:സംവാദം 14:46, 26 ഓഗസ്റ്റ് 2014 (UTC)Reply

https://www.google.co.in/search?q=കർണാടകം (About 33,800 results) എന്നതുകൂടി പരിഗണിച്ചാൽ...


https://www.google.co.in/search?q=കർണാടക എന്ന സെർച്ച് റിസൾട്ടിൽ കർണാടകം, കർണാടക വെച്ച് തുടങ്ങുന്ന വാക്കുകൾ എല്ലാം തന്നെ വരികയില്ലേ...--Arjunkmohan (സംവാദം) 19:43, 26 ഓഗസ്റ്റ് 2014 (UTC)Reply

https://www.google.co.in/search?q=കർണ്ണാടക (About 1,76,000 results)

ഇത് ഒരു പക്ഷേ കർണ്ണാടകം എന്ന പദത്തെയായിരിക്കുമോ സൂചിപ്പിക്കുന്നത്..--Arjunkmohan (സംവാദം) 20:07, 26 ഓഗസ്റ്റ് 2014 (UTC)Reply

ലിങ്ക് തുറന്ന് നോക്കിയാാൽ പോരെ സംശയം മാറാൻ!! :-)--പ്രവീൺ:സംവാദം 07:47, 27 ഓഗസ്റ്റ് 2014 (UTC)Reply

ഘടനയിൽ വ്യത്യാസമുള്ള രണ്ടു വാക്കുകളുടെ ഉപയോഗം കണ്ടെത്തുന്ന പോലെ കർണാടക, കർണാടകം എന്നിവ തമ്മിലുള്ള വ്യത്യാസം കാണാനാകില്ലല്ലോ?...കാരണം കർണാടകം മറ്റു വാക്കുകളുടെ കൂടെ ഉപയോഗിക്കുമ്പോൾ കർണാടകയായല്ലേ മാറുന്നത്. ഗൂഗ്ഗിൽ സെർച്ചിലൂടെ വിലയിരുത്തുന്നത് അപ്രായോഗികമല്ലേ. :-)--Arjunkmohan (സംവാദം) 19:03, 27 ഓഗസ്റ്റ് 2014 (UTC)Reply

കർണാടക എന്നാണോ കർണാടകം എന്നാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് അറിയാൻ ലിങ്കുകൾ തുറന്ന് നോക്കിയാൽ മാത്രം പോരെ എന്നല്ലേ ഞാൻ ചോദിച്ചുള്ളു. അങ്ങനെ നോക്കിയിട്ട് എന്ത് തോന്നുന്നു :-) അപ്രായോഗികമാണെന്ന് തോന്നുന്നുവോ? എന്തുകൊണ്ട്? :-D--പ്രവീൺ:സംവാദം 10:43, 29 ഓഗസ്റ്റ് 2014 (UTC)Reply

കാരണം..കർണാടകം മറ്റു വാക്കുകളുടെ കൂടെ ഉപയോഗിക്കുമ്പോൾ കർണാടകയാവുന്നില്ലേ?കേരള സർക്കാർ, കേരള ഭാഷ എന്നോക്കെ പോലെ:-)--Arjunkmohan (സംവാദം) 16:01, 29 ഓഗസ്റ്റ് 2014 (UTC)Reply

കന്നഡയിൽ 'കർനാടക' എന്നു പറയുന്നു! കരു+നാട്= കരുനാട്=> കര്നാട്.
"കർനാടക" എംബ ഹെസരിഗെ അനേക വ്യുത്പത്തിഗളു പ്രതിപാദിസൽപട്ടിവെ. എല്ലക്കിന്ത ഹെച്ചാഗി ഒപ്പൽപട്ടിരുവ വ്യുത്പത്തി എന്ദരെ കർനാടക എംബുദു "കരു+നാഡു" എംബുദരിന്ദ വ്യുത്പത്തിയന്നു പഡെദിദെ. കരു നാഡു എന്ദരെ "എത്തരദ പ്രദേശ" എന്ദു അർഥ. [From Kannada Wikipedia]
[എംബ=എന്ന, ഹെസരു=പേര്, നാഡു = നാട്] :) -തമിഴ്ക്കുരിചിൽ தமிழ்க்குரிசில் (സംവാദം) 16:28, 29 ഓഗസ്റ്റ് 2014 (UTC)Reply
കർനാടക എന്ന് എഴുതുകയാണെങ്കിലും പറയുമ്പോൾ ദന്ത്യ ന (നാടകത്തിലെ ന) ഉപയോഗിക്കേണ്ടേ? വാക്കിനിടയിൽ വരുമ്പോൾ മലയാളത്തിലെ ന-യുടെ ഉച്ചാരണം ആകുന്നതിനാൽ കർനാടക എന്നത് ചേരില്ല. നല്ലത് കർണാടക തന്നെയാണ്.--Vssun (സംവാദം) 10:37, 31 ഓഗസ്റ്റ് 2014 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കർണാടക&oldid=4026001" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കർണാടക" താളിലേക്ക് മടങ്ങുക.