സംവാദം:കേരളത്തിലെ വിളക്കുമാടങ്ങൾ

Latest comment: 11 വർഷം മുമ്പ് by Razimantv

വിളക്കുമാടങ്ങളുടെ സ്വതന്ത്രാനുമതി ചിത്രങ്ങൾ വിരളം. വിക്കിമീഡിയ കോമൺസിൽ തിരഞ്ഞുനോക്കി കിട്ടിയത് ഇത്രമാത്രം. ചിത്രങ്ങൾ കയ്യിലുള്ളവർ അപ്ലോഡ് ചെയ്യുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 13:52, 8 സെപ്റ്റംബർ 2012 (UTC)Reply

കാസർകോട്, മാഹി, തിക്കൊടി/കടലൂർ പോയിന്റ് (കൊയിലാണ്ടിക്കടുത്ത്), അഞ്ചുതെങ്ങ് എന്നീ സ്ഥലങ്ങളിലുള്ള വിളക്കുമാടങ്ങളുടെ ചിത്രങ്ങൾ ലഭ്യമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:34, 19 ഡിസംബർ 2012 (UTC)Reply

ഏഴിമല വിളക്കുമാടത്തിന്റെ ചിത്രം സർവ്വവിജ്ഞാനകോശത്തിൽ നിന്നെടുത്തതാണ്. ക്ലാരിറ്റി കുറവാണ്. അതിന്റെയും ചിത്രം ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:36, 19 ഡിസംബർ 2012 (UTC)Reply

സർവ്വവിജ്ഞാനത്തിലെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസുള്ളവയാവണമെന്ന് നിർബന്ധമില്ല. ഈ ചിത്രത്തിന്റെ കാര്യം ഉറപ്പാണോ? -- റസിമാൻ ടി വി 14:18, 19 ഡിസംബർ 2012 (UTC)Reply
ചിത്രത്തിന്റെ സർവ്വവിജ്ഞാനകോശത്തിന്റെ താളിന്റെ കിഴിൽ ഉള്ളടക്കം GNU Free Documentation License 1.2 പ്രകാരം ലഭ്യം എന്നെഴുതിയിട്ടുണ്ട്. വിക്കിമീഡിയ കോമൺസിലേയ്ക്ക് പകർത്താൻ അതുപോരേ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:24, 20 ഡിസംബർ 2012 (UTC)Reply
ഈ ചിത്രത്തിലും അതുണ്ട് അജയ്. പക്ഷെ ഇതൊരു സ്വതന്ത്രചിത്രമാണെന്ന് തോന്നുന്നുണ്ടോ? ടെക്സ്റ്റ് കണ്ടന്റ് സ്വതന്ത്രമാണെന്നും ചിത്രങ്ങൾ പകർപ്പവകാശസംരക്ഷിതമായിരിക്കാമെന്നുമാണ് കരുതാവുന്നത് -- റസിമാൻ ടി വി 07:19, 20 ഡിസംബർ 2012 (UTC)Reply

പകർപ്പവകാശലംഘനമില്ല എന്നുറപ്പുവരുത്താൻ എന്താണ് ചെയ്യാവുന്നത്? സർവ്വവിജ്ഞാനകോശം അധികൃതരെ സമീപിച്ച് ചോദിക്കണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 01:42, 21 ഡിസംബർ 2012 (UTC)Reply

വേണ്ടിവരും -- റസിമാൻ ടി വി 06:16, 21 ഡിസംബർ 2012 (UTC)Reply
"കേരളത്തിലെ വിളക്കുമാടങ്ങൾ" താളിലേക്ക് മടങ്ങുക.